നിനക്ക് വേണ്ടിയാണ് ഞാനന്ന് മഴ നനഞ്ഞത്
നനഞ്ഞു കുതിര്‍ന്നൊരു പ്രാവായ് നിന്‍റെ
മാറോടുചേരുവാനാണ് ഞാനന്നേറെ കൊതിച്ചത്...
എന്റെ മുടിതുമ്പിലെ മഴത്തുള്ളികൾ
നീ കാണുമെന്ന് ഞാനോര്‍ത്തു,
ഒരു ചിരിയോടെ നീയവ തട്ടിത്തെ-
റുപ്പിക്കുന്നത് ഞാൻ കാത്ത് നിന്നു...
നിന്നോടൊപ്പം നടക്കുവാന്‍ ഞാനേറെ
കൊതിച്ചിരുന്നു ...
അതിനാണ് ഞാനെന്നും ആ മരത്തണലില്‍
കാത്തുനിന്നതും...
നിന്‍റെ കാലടികളെ നിശബ്ദം പിന്തുടരുന്നത്
ഞാനെന്നും സ്വപ്നം കാണാറുണ്ട്
പക്ഷെ നമ്മളെന്നും സമാന്തരമായാണ്
സഞ്ചരിച്ചിരുന്നത്...
ഒരിക്കലും കൂട്ടിമുട്ടാതെ, പരസ്പരമറിയാതെ!
അതുകൊണ്ടാവാം ആ ചെമ്മണ്‍ പാതയുടെ
ഇരുവശത്തുമായ് നിശബ്ദം നടന്നപ്പോൾ
നമുക്കൊന്നും പരയുവാനില്ലാതെ പോയത്
തിരിച്ചറിയുവാനാകാതെ വന്നതും..
എവിടെയായിരുന്നാലും എന്റെ മിഴികൾ
നിന്നെ തിരയാറുണ്ട്, നിന്‍റെ നെറ്റിയിലെ
ചന്ദനവും കുങ്കുമവും എനിക്കെത്ര
പ്രിയപ്പെട്ടതാണെന്നോ...
നീയെന്നോട് ഒരുവാക്ക് മിണ്ടുമ്പോൾ
ഒരു ശബ്ദസാഗരം കിട്ടുന്നെനിക്ക്
നീയൊരു പുഞ്ചിരി നീട്ടുമ്പോൾ, ജീവന്‍റെ
എല്ലാ സന്തോഷങ്ങളും അതിലൊതുക്കുന്നു ഞാൻ
കൂടുതലേറെ ആഗ്രഹിക്കുവാന്‍ ഞാന
-ശക്തയായിരുന്നു ...
നിന്റെ സാമിപ്യം എനിക്കെല്ലാം നല്‍കിയിരുന്നു
നിന്നോട് ഞാനൊരു വാക്കുപോലും
എന്നെക്കുറിച്ച് പറഞ്ഞില്ല, നിനക്ക്
സുഖമെന്നു നീ പറഞ്ഞു കേൾക്കുന്നതാ-
യിരുന്നെനിക്കിഷ്ടം, പക്ഷെ...
എന്തോ ഒന്ന് എന്നെയും നിന്നെയും വേര്‍തിരിച്ചു
തുറന്നു പറയുവാന്‍ കഴിയാതെ പലതും
നമ്മള്‍ കണ്ടില്ലെന്നു നടിച്ചു
എങ്കിലും നിശബ്ദമായെൻകിലും നിന്നെ
സ്നേഹിച്ചിരുന്നു,...
സ്നേഹിക്കുന്നുവെന്നോ൪ക്കുമ്പോൾ
മഴ നനയാൻ കൊതിക്കുന്ന പഴയ
സ്കൂള്‍ കുട്ടിയാകും ഞാൻ ഇപ്പോഴും...
No comments:
Post a Comment