നടുവിരല്‍ തുമ്പിനാൽ തൂളിവരച്ചൊരു
വിഭൂതി മഴചാറ്റലേറ്റടര്‍ന്നു വീണു
അളകങ്ങളില്‍, കുറുനിരകളില്‍
മഴത്തുള്ളിയടര്‍ന്നു വീണു
വര്ഷമേഘ ഋതു സന്ധ്യയിലെ
ഈറന്‍ കാറ്റിനു പോലും മൌനം
കൊഴിയുന്ന പൂവിതളില്‍ തേങ്ങും ഹൃദയം
ഘനം കൂടിയ വിരഹ മൌനത്തില്‍
നൊമ്പരത്തിൻ സാന്ധ്യ രാഗം
വശ്യമാം ചാരു മന്ദസ്മിതത്തിലൊളിപ്പിച്ച
വിഷാദത്തിൻ ഈറൻ മേഘം
തിരിച്ചു കിട്ടാത്ത പ്രണയമെൻ വേദന
കൊതിച്ചിട്ടും ലഭിക്കാത്ത പ്രണയമെൻ വിരഹം
പ്രതീക്ഷകളില്‍ ഇതളടര്‍ന്ന വസന്തം പോൽ
No comments:
Post a Comment