താളം തെറ്റി തുടങ്ങിയതെവിടെ നിന്ന്?
ജീവന്‍റെ, ഭൂമിയുടെ താളം
തെറ്റിതുടങ്ങിയതെവിടെ നിന്ന്?
ഒരു മണ്‍ പ്രതിമയുടെ ശ്വാസ നാളത്തി-
ലേക്കൂതി കയറ്റിയ ജീവന്‍റെ തിടിപ്പില്‍ നിന്നോ?
നിവര്‍ന്നു നിന്ന് കൈകളനക്കി തുടങ്ങിയ
നിമിഷത്തിന്‍ അഹന്തയില്‍ നിന്നോ?
തണുപ്പിന്‍ ഖനീഭവിച്ച ഉറഞ്ഞു
കൂടലില്‍ നിന്നും മരവിച്ച തലച്ചോറി-
ലെക്കാദ്യം പകര്‍ന്ന ചൂടില്‍ നിന്നോ?
ആ ചൂടില്‍ നിന്നുരുവായ ബുദ്ധിയില്‍ നിന്നോ?
ജീവന്‍റെ പ്രകൃതിയുടെ തുടിപ്പിലാദ്യം
കൈ കടത്തിയതാര്?
വംശങ്ങളെ നാശതിലെക്കുന്തിവിട്ടു
ഭൂമിയെ വെട്ടിപ്പിടിച്ചു തുടങ്ങിയതാര്?
ഒരു കൊച്ചരുവിയുടെ തുടിപ്പില്‍ നിന്നും
വിദ്യുത് പ്രവാഹമൊരുക്കി
അതിന്റെ പാതയില്‍ തടസമൊരുക്കിയതാര്?
കാടിന്റെ ഉള്ളറകളിലേക്കാഴ്ന്നുചെന്ന്
നാഗരികതയുടെ ദൃപട കൊട്ടിയതാര്?
എവിടെയെന്‍ കൊച്ചു മഴത്തുള്ളിയും
മാരിവില്ലും?
എവിടെയെന്‍ പക്ഷികളും
പച്ചിലപ്പടര്‍പ്പും?
എവിടെയെന്‍ പുല്‍മേടുകളും
പൂക്കളും?
എവിടെയെന്‍ പ്രിയ ഭൂമിയും
കുഞ്ഞു കാറ്റും?
കളിവീടോരുക്കി കളിക്കുവാന്‍
മണല്‍ മുറ്റമൊരുക്കിയ സമുദ്ര-
ത്തിന്‍ മടിത്തട്ടില്‍ മാറ്റത്തിന്‍
തിരമാല വീശി തുടങ്ങിയതെന്ന്?
ചിന്നിച്ചിതറി കുതിച്ചു പാഞ്ഞ
പുഴകളും നദികളും
വറ്റിവരണ്ടു മിഴിനീര്‍
വാര്‍ത്ത് തുടങ്ങിയതെന്ന്?
കൈവിട്ട ചാക്രികതയും സ്വച്ഛതയും
മൃത പ്രായമടുത്തൊരു ഭൂമിയും
ആദി താളങ്ങള്‍ ഒക്കേയും അന്യമായി
നടന മുദ്രകള്‍ വന്യമായ്
നാട്ടുപിടിപ്പിച്ചതില്‍ നിന്നും വായുവും
വെള്ളവും വെളിച്ചവുമേകാം,
നമുക്കിനി
“അതിനാലൊരു വിത്തിലുറങ്ങി
-യുണരുന്നു സമസ്ത ലോകവും ..”
പഴയതെങ്കിലും പുതുമ വെടിയാതൊരു ശീലില്‍
നമുക്ക് പടുത്തുയര്‍ത്താം പുതിയൊരു ഭൂമിയും...
No comments:
Post a Comment