നിനക്കറിയുമോ സുഹൃത്തേ...
നമ്മുടെ സൌഹൃതം കാലത്തിനതീതമായിരുന്നു
ഇന്നലെയായിരുന്നു ഞാന്‍ നിൻ വിരല്‍ത്തുമ്പ്
പിടിച്ചീവഴി പിച്ച വച്ചത്....
ഇന്നലെ സായാഹ്നത്തിലായിരുന്നു ഞാൻ
നിന് മുൻപിലുരുകുന്ന തിരിനാളമായത്
ഇന്നലെ ആയിരുന്നു ഞാന്‍ നിന്റെ സൌഹൃദത്തിൻ
ആഴവും പരപ്പും തിരിച്ചറിഞ്ഞത്
നിനക്കറിയുമോ സുഹൃത്തേ.....
നീയെന്റെ ആശ്രയമായിരുന്നു,
കണ്ണുനീ൪തുള്ളികള്ക്കാലംബമായിരുന്നു.
എന്റെ ഇടറുന്ന വാക്കുകൾക്കൊരു
താങ്ങായിരുന്നു നീ...
ദിക്കറിയാതുഴലുംമ്പോഴൊക്കെയും
വഴികാട്ടിയായിരുന്നു നീ
തുണയില്ലാതലയുമ്പോഴെല്ലാം നീ-
യെന്‍ സഹചാരിയായിരുന്നു...
എന്റെ ഹൃദയം തേങ്ങുമ്പോഴെല്ലാം,
പതറുമ്പോഴെല്ലാം നീയൊരു സാന്ത്വനമായിരുന്നു
ഞാന്‍ കാറ്റിലുലയുന്നതിരിനാളമായപ്പോൾ
നീ ഒരു കൈ മറയായ് കാത്തുരക്ഷിച്ചു
കൊഴിയാന്‍ വിതുമ്പുന്ന പൂവായ്
ഞാന്‍ മാറിയപ്പോഴെല്ലാം, നനുത്ത
മണ്ണിന് തലോടലായ് നീ
എന്നുമെന്‍ ജീവിത പാന്ഥാവിലൊരു താങ്ങായ്
തണലായ് നീയെൻ കൂടെയുണ്ടായിരുന്നു
വിടരാന്‍ വെമ്പി ഞാൻ നില്ക്കുമ്പോഴൊക്കെയും
ഒരിളം കാറ്റായ് നീയെന്നരികിലുണ്ടായിരുന്നു
സുഹൃത്തേ... നീയെനിക്കാശ്വാസമായിരുന്നു
എന്റെ പ്രതീക്ഷകള്‍ തൻ നാളമായിരുന്നു
നീയെന്നാശ്രയമായിരുന്നു...
എന്റെ മനസിന്റെ പ്രതിബിംബമായിരുന്നു
എന്റെ ജന്മാന്തരങ്ങളിലുടനീളം നീയെൻ
പ്രിയ ചങ്ങാതിയായിരുന്നു....
No comments:
Post a Comment