ചിന്തകൾക്ക് വേറൊരു കാലം
വായനക്കൊരു കാലം
കവിതകൾക്കു മറ്റൊരു കാലം
പ്രണയത്തിനൊരുകാലം
വിരഹത്തിനു മറുകാലം
പ്രണയഭേദങ്ങൾക്കൊരു കാലം
ഉയിർത്തെഴുന്നേൽപ്പിനൊരു
കാലം
വസന്തത്തിനൊരു കാലം; ഗ്രീഷ്മത്തിനും
പുലരികൾക്കൊരുകാലം; സായാഹ്നങ്ങൾക്കും
മഴയ്ക്കൊരുകാലം; വേനല ചൂടിൻ
എതിർ കാലം
കാലങ്ങളെത്ര കഴിഞ്ഞിട്ടും
ചില മുഖങ്ങളും ഓർമകളും
മങ്ങുന്നില്ല
വർഷങ്ങളെത്ര കൊഴിഞ്ഞിട്ടും
ആദ്യ പ്രണയം മരിക്കുന്നില്ല
ഋതുഭേദങ്ങളനവധി മറഞ്ഞാലും
ആദ്യവസന്തം കണ്ണുകളിൽ
ഇനിയുമെത്ര ഇരവും പകലും
ഇനിയുമെത്ര മഴയും വെയിലും..
ഓർമകളിലെ ഋതുക്കൾക്ക്
അതിമധുരം...!!!!
No comments:
Post a Comment