ഗുല്മോഹ൪,
നിന്റെ ചുവപ്പെന്റെ പ്രണയമായിരുന്നു.
ഓരോ തളിരിലും പൂവിലും
പൂവിതളിലും തിളങ്ങിയതെന്റെ
അനുരാഗമായിരുന്നു.
അറിഞ്ഞോ അറിയതെയോ
പ്രിയ സ്നേഹിതാ നീയും
ഗുല്മോഹ൪ പൂക്കളെ പ്രണയിച്ചു
നീയറിയാതെ ഞാന്‍ നിന്നെയും...
വിടരുന്ന പൂവുകള്‍ കൊഴിയണമെന്നത്
പ്രകൃതി....
പക്ഷെ എന്റെ വസന്തത്തിന്‍റെ ചുവപ്പ്
വിടരാതെ കൊഴിയുന്നു.....
നീയോര്‍ക്കുക,
ഓരോ ഗുല്മോഹറിലും
അറിയാത്ത ഈ പ്രണയിനിയെ ..
നീയറിയുക,
വിരിയാത്ത ഓരോ പൂമൊട്ടും
എന്റെ പ്രണയമാണെന്ന്...
No comments:
Post a Comment