എനിക്കൊരു സ്വര്‍ഗമുണ്ടായിരുന്നു.
ഋതുക്കള്‍ക്കനുസരിച്ചു തളിരിടുന്ന
വിടരുന്ന, പൂത്തുലയുന്ന,
ജീവിതങ്ങളെന്റെ മുന്പിലുണ്ടായിരുന്നു.
ആ ജീവിതങ്ങള്‍ക്ക് താളവും ശ്രുതിയുമുണ്ടായിരുന്നു
സ്വപ്നങ്ങളും അഭിലാഷങ്ങളുമുണ്ടായിരുന്നു...
കരയുവാന്‍ ചിരിക്കുവാൻ ഒത്തുകൂടാൻ
പങ്കുവയ്ക്കാന്‍ ത്യജിക്കുവാന്‍ അറിയുന്ന-
മനസ്സുണ്ടായിരുന്നു......
പിന്നെ എപ്പോഴോ..
കാരണങ്ങളൊന്നുമില്ലാതെ
ഞാനകന്നു..എല്ലാത്തില്‍ നിന്നും ,
തിരിച്ചുനടക്കുവാന്‍ ആകാത്ത വിധം....!!!
No comments:
Post a Comment