Sunday, 30 December 2012

പിറക്കാതെ പോയത്


ഉറക്കെപ്പറഞ്ഞു പഠിപ്പിച്ച ധ്വനികള്‍ക്കും
സ്വരങ്ങള്‍ക്കും വാഗ് രൂപങ്ങള്‍ക്കും
ഇടയില്‍ ശബ്ദ കോലാഹലങ്ങളെ
ഭേദിച്ച് ഒരു കോണിലിരുന്ന് ഞാന്‍
ചിന്തിച്ചത് ഉച്ചരിക്കപ്പെടാതെ പോയ
ശബ്ദങ്ങളെക്കുറിച്ചാണ്.....

ആ ശബ്ദങ്ങള്‍ ഉണര്‍ത്താത്ത വാക്കുകളെകുറിച്ച്;
ആഴത്തില്‍ നിശബ്ദതയിലടിഞ്ഞുറിയ
ശബ്ദ സാഗരങ്ങലെക്കുറിച്ച്.
ഉപയോഗിച്ചുപയോഗിച്ചു പഴകിയ
അര്‍ത്ഥം നശിച്ച പാഴ് ശബ്ദങ്ങളേ-
ക്കാള്‍ മധുരതരമാകുമോ അവ?
അതോ ശബ്ദനാളതിലെവിടെയോ
ശ്വാസം മുട്ടി പിടഞ്ഞു ദീര്‍ഘനിശ്വാസങ്ങളായ്
നിര്‍ഗമിച്ച വായുധാര മാത്രമോ അവ?

നമ്മളും ഏറെയിതുപോലല്ലേ?
ഏറെയൊക്കെ അറിഞ്ഞിട്ടും
ഏറെ ചിന്തിച്ചിട്ടും
പ്രതികരണങ്ങള്‍ ഉള്ളിലാഴത്തി
മൂടുന്നവര്‍...
ഏറെ വൈകിയെന്നറിഞ്ഞിട്ടും
ഉണരാതുറങ്ങുന്നവ ...
പ്രായോഗികതയെറി വികസിച്ച
സമൂഹത്തില്‍ ചിന്തകള്‍ക്കെന്തു
പ്രസക്തി?
ഉച്ചരിക്കാത്ത ശബ്ദങ്ങ പോലെ,
വാക്കുകള്‍ പോലെ
ഏതൊക്കെയോ തുരുത്തിലെവിടെയൊക്കെയോ
എത്രയായിരം ചിന്തകളാവാം
പിറവിക്കുമുന്പേ മൃതിയുടെ
മറവിയില്‍ മാഞ്ഞുപോയത്?
അവയിലെത്ര ചിപ്പികളില്‍ എത്ര മുത്തുകള്‍?

വജ്ര ശോഭയാര്‍ന്നു ജ്വലിക്കേണ്ട
വാക്കുകളും ചിന്തകളുമെന്തേ...
നൈമിഷികങ്ങളാം വിഭ്രാന്ത കല്പനകളാകുന്നു?

ഒരുപക്ഷെ ഈ ശബ്ദസാഗരത്തി-
ലെന്റെ നിശബ്ദതയ്ക്കാവാം ഏറെയര്‍ത്ഥം
ഏറെ മാധുര്യം...
പിറന്നിട്ടു പ്രയോജനമില്ലാത്തതിനെക്കാ
പിറക്കാതിരിക്കുന്നതാവില്ലേ നല്ലത്?
ഗുല്‍മോഹ,
നിന്റെ ചുവപ്പെന്റെ പ്രണയമായിരുന്നു.
ഓരോ തളിരിലും പൂവിലും
പൂവിതളിലും തിളങ്ങിയതെന്റെ
അനുരാഗമായിരുന്നു.

അറിഞ്ഞോ അറിയതെയോ
പ്രിയ സ്നേഹിതാ നീയും
ഗുല്‍മോഹ പൂക്കളെ പ്രണയിച്ചു
നീയറിയാതെ ഞാന്‍ നിന്നെയും...

വിടരുന്ന പൂവുകള്‍ കൊഴിയണമെന്നത്
പ്രകൃതി....
പക്ഷെ എന്റെ വസന്തത്തിന്‍റെ ചുവപ്പ്
വിടരാതെ കൊഴിയുന്നു.....

നീയോര്‍ക്കുക,
ഓരോ ഗുല്മോഹറിലും
അറിയാത്ത ഈ പ്രണയിനിയെ ..
നീയറിയുക,
വിരിയാത്ത ഓരോ പൂമൊട്ടും
എന്റെ പ്രണയമാണെന്ന്...
എനിക്കൊരു സ്വര്‍ഗമുണ്ടായിരുന്നു.
ഋതുക്കള്‍ക്കനുസരിച്ചു തളിരിടുന്ന
വിടരുന്ന, പൂത്തുലയുന്ന,
ജീവിതങ്ങളെന്‍റെ മുന്‍പിലുണ്ടായിരുന്നു.
ആ ജീവിതങ്ങള്‍ക്ക് താളവും ശ്രുതിയുമുണ്ടായിരുന്നു
സ്വപ്നങ്ങളും അഭിലാഷങ്ങളുമുണ്ടായിരുന്നു...
കരയുവാന്‍ ചിരിക്കുവാ ഒത്തുകൂടാ
പങ്കുവയ്ക്കാന്‍ ത്യജിക്കുവാന്‍ അറിയുന്ന-
മനസ്സുണ്ടായിരുന്നു......
പിന്നെ എപ്പോഴോ..
കാരണങ്ങളൊന്നുമില്ലാതെ
ഞാനകന്നു..എല്ലാത്തില്‍ നിന്നും ,
തിരിച്ചുനടക്കുവാന്‍ ആകാത്ത വിധം....!!!