“I walk a lonely road
The only one that I have ever known
Don't know where it goes
But it's home to me and I walk alone”
വഴി നിശ്ചയിച്ചുറപ്പിക്കാത്തൊരു യാത്രയില്‍ പേരോര്‍മയില്ലാത്തൊരു സുഹൃത്ത് എനിക്കും നിനക്കുമായി പാടിത്തന്ന വരികളാണിത്....അന്ന് ചെറു ചിരിയോടെ കേട്ട് നിന്നെങ്കിലും ഇന്ന് തോന്നുന്നു ഈ വരികള്‍ ഒരു തരത്തില്‍ നമ്മുടെ യാത്രകളെയാണ് സൂചിപ്പിക്കുന്നത്.... അന്ന് തന്ന വാക്ക് പാലിക്കാന്‍ എനിക്കായില്ല... അലസതയുടെ പുതപ്പെടുത്തണിഞ്ഞു നമ്മുടെയാ യാത്രയുടെ ഓര്‍മ്മക്കുറിപ്പുകള്‍ മനസ്സില്‍ മാത്രമായൊതുങ്ങി....പക്ഷെ ഇന്നെന്തോ അവ എഴുതണമെന്നൊരു തോന്നല്‍....
ചില ദിവസങ്ങളങ്ങനെയാണ്, തീരുമാനിച്ചുറപ്പിച്ച പദ്ധതികളെല്ലാം തെറ്റിയാലും അവസാനം ഓർമകളുടെ കണക്കുപുസ്തകത്തിൽ സന്തോഷത്തിന്റെ കുറച്ചു ചിരികൾ മാത്രമവശേഷിപ്പിക്കും. രാവിലെ പതിവുപോലെയോ അല്ലെങ്കിൽ പതിവിലും വൈകിയോ ആണ് എഴുന്നേറ്റത് .... ഉറക്കത്തിൽ നിന്നും ഉണർവിലേയ്ക്ക് വരും തോറും ഈ ദിവസം എന്തൊക്കെ കുരുത്തക്കേടുകൾ എന്നത് മാത്രമായിരുന്നു ചിന്തയിൽ. പദ്ധതികളെല്ലാം തെറ്റിയിരുന്നു, കൂട്ടുപ്രതികളിൽ പലർക്കും അവിചാരിതങ്ങളായ തിരക്കുകൾ.... തിരക്കുകൾ ഒന്നുമില്ലാതെ അവശേഷിച്ചത് ഞാനും മിലിയും മാത്രം. ഭ്രാന്തൻ ആശയങ്ങളെ തുറന്നുവിട്ട് ഞങ്ങൾ യാത്ര തുടങ്ങി.
മഹാരാജാസ് ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ മുതല്‍ ഉള്ള ഒരു സ്വപ്നമായിരുന്നു. എന്റെ അമ്മായിയുടെയും മിലിയുടെ അമ്മയുടെയും കലാലയം.ഭാഗ്യമോ ഭാഗ്യദോഷമൊ ഞങ്ങൾക്ക് അവിടെ പഠിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഒരു ദിവസം ആ ക്യാമ്പസ് മുഴുവനും നടന്നു കാണണമെന്ന ആഗ്രഹ പൂർത്തീകരണമായിരുന്നു ആദ്യത്തെ ലക്‌ഷ്യം. എന്റെ ക്യാമ്പസ് ഗേറ്റിനരികിലെ സെക്യൂരിറ്റി അണ്ണന്മാരും അവരുടെ ആയിരം ചോദ്യങ്ങളും മനസ്സിലുണ്ടായിരുന്നത്കൊണ്ട് എന്ത് കാരണം പറയണം എന്നതിനെക്കുറിച്ച് ചിന്തിക്കാതിരുന്നില്ല.... കള്ളം പറയില്ല എന്ന വാശിയും കൂടിയായപ്പോൾ നേര് പറയാം എന്നുറപ്പിച്ചു. പക്ഷെ പ്രതീക്ഷകളെ തെറ്റിച്ച് ആരും ഞങ്ങളോടൊന്നും ചോദിച്ചില്ല. സന്ദർശകരുടെ ബുക്കിൽ പേരും വിലാസവും എഴുതി, കവാടത്തില്‍ പാറാവ് നില്‍ക്കുന്ന അണ്ണന്മാർ തരുന്ന തുണ്ട്കടലാസിൽ കാണേണ്ട ആളുടെ ഒപ്പും വാങ്ങി തിരികെ വന്നിരുന്ന കാലം മനസ്സിൽ കല്ലുകടിയായി നില്ക്കുന്നു. ഈ സ്വാതന്ത്ര്യം എന്ത് കൊണ്ട് എല്ലാ കോളേജുകളിലും ഇല്ലാതായിപ്പോയി?
അവധി ദിവസമായത് കൊണ്ടോ അതോ കാമ്പസില്‍ നേരം വെളുക്കാത്തത് കൊണ്ടോ എന്താണെന്നറിയില്ല അവിടെയെങ്ങും വിദ്യാര്‍ഥി സമൂഹത്തെ കണ്ടു കിട്ടാനില്ല.ഏതു വഴി? എവിടേക്ക് എന്നറിയാതെ പകച്ചൊരു നിമിഷം. അപ്പോഴാണ് മുൻപിലെ നോട്ടീസ് ശ്രദ്ധയിൽപെട്ടത് മാധ്യമ സെമിനാർ അതും കല്പ്പറ്റ നാരായണനും കെ കെ ഷാഹിനയുമൊക്കെ മുഖ്യാഥിതികളായി. മനസ് വീണ്ടും പഴയ കോളേജ് ദിനങ്ങളിലെയ്ക്ക് പാഞ്ഞു.. . എത്രയൊക്കെ വഴിമാറിയൊഴുകിയാലും ആഴങ്ങളിലെവിടെയോ ഒരു മാധ്യമപ്രവര്‍ത്തക ജീവനോടിരിക്കുന്നു...!!! ആളൊഴിഞ്ഞ കാമ്പസില്‍ മുന്നില്‍ കണ്ട വഴികളിലൂടെ ഞങ്ങള്‍ നടന്നു... പരസ്പരം ഒന്നും പറയുവാന്‍ ഉണ്ടായിരുന്നില്ല... ബോട്ടണി ഡിപാര്‍ട്ട്മെന്റിലെ, ഒരുപാട് കഥകളില്‍ കേട്ടിട്ടുള്ള ഗോവണി കണ്ടു തിരിച്ചു വരുമ്പോള്‍ മുല്ലപ്പന്തലിനരികിലുള്ള മലയാളം വിഭാഗത്തിന്റെ വരാന്തയില്‍ പുറത്തെ മരച്ചില്ലകളില്‍ കണ്ണും പൂഴ്ത്തി ഏറെ നേരം നിന്നു... ചിന്തകളില്‍ നിന്നും ഞങ്ങളെ ഉണര്‍ത്തിയത് പുതിയ അഡ്മിഷന്‍ ആണോ എന്ന ചോദ്യമാണ്...അല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍ ഇവിടെ പഠിക്കുന്നവരാണോ എന്ന ചോദ്യം... ചമ്മിയ ചിരിയോടെ അല്ല എന്ന മറുപടി വീണ്ടും...പിന്നെ പറഞ്ഞ് കേട്ടറിവുമാത്രമുള്ള ക്യാമ്പസ് കാണാന്‍ ഇറാങ്ങിയതാണ് എന്ന മറുപടിയില്‍ കലാലയത്തിന്റെ കഥകള്‍ പറഞ്ഞു തന്നു മുരളി എന്ന അദ്ധ്യാപകന്‍....
തനിയെ നടക്കാന്‍ പേടിയില്ലേ എന്ന ചോദ്യം തെല്ലൊന്ന് അമ്പരിപ്പിക്കുന്നതായിരുന്നു... എന്തിന് എന്ന മറു ചോദ്യത്തില്‍ ലോകത്തോടു മുഴുവനുള്ള വെല്ലുവിളിയും ഞങ്ങളുടെ ആത്മവിശ്വാസവും നിറഞ്ഞു നിന്നിരുന്നു... താഴെ ബഹളം വച്ച് നില്‍ക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ ചൂണ്ടി കാണിച്ചു അദ്ദേഹത്തിന്റെ മറുപടി... “അവരൊന്നും അത്ര നല്ല കുട്ടികളല്ല...”എന്താണ് നല്ലതും ചീത്തയുമെന്ന മറു ചോദ്യം ചോദിച്ചില്ല... അദ്ദേഹം ജോലിത്തിരക്കുകളിലേക്കും ഞങ്ങള്‍ ചിന്തകളിലേയ്ക്കും മടങ്ങി...
ചീത്ത കുട്ടികളുടെ കൂട്ടത്തില്‍ പെടാതെ മാറി നിന്ന് ഗിറ്റാര്‍ വായിച്ചിരുന്ന ചെക്കന്‍ മാരുടെ പാട്ടും കേട്ട് കുറച്ചു നേരം കൂടി... ഞങ്ങള്‍ക്ക് വേണ്ടി പാടുമോ ഏന്ന് ചോദിച്ചപ്പോള്‍ മടി കൂടാതെ പാടിയ വരികള്‍..
“I walk this empty street
On the Boulevard of broken dreams
Where the city sleeps
And I'm the only one and I walk alone
My shadow's the only one that walks beside me
My shallow hearts the only thing that's beating
Sometimes I wish someone out there will find me
'Til then I walk alone”
അവിചാരിതമെങ്കിലും ഈ വരികള്‍ ഞങ്ങളുടെ ജീവിതത്തോട് ഏറെ അടുത്ത് നില്‍ക്കുന്നു.... നിങ്ങളിലെ കലയും കലാകാരന്മാരും ആകാശത്തോളം വളരട്ടെ!!!
ഡീഗോ ഗാര്‍സിയ എന്ന ദ്വീപ സമൂഹത്തെയും അതിലെ ജീവിതത്തെയും പരിചയപ്പെടുത്തിയ ബെന്യാമിന്‍ എന്ന കഥാകാരന്‍ പറഞ്ഞു വച്ച ഉദയംപേരൂരിലെ മറിയം സേവയും, സുനഹദോസ്സും പഴയ പള്ളിയും തൈക്കാട്ടമ്മയും അടുത്ത ഉദ്ധിഷ്‌ടസ്ഥാനമായി മുന്നില്‍ നിന്നു. ഭക്ഷണപ്രിയരായ ഞങ്ങള്‍ക്ക് മറ്റൊരു ഗൂഢോദ്ദേശ്യം കൂടെയുണ്ടായിരുന്നു... മുല്ലപ്പന്തലില്‍ നിന്നും വയറുനിറയെ ഭക്ഷണം കഴിക്കുക... പക്ഷെ വഴിയറിയില്ല!! അറിയാത്ത എത്രയോ വഴികള്‍... അറിയുന്നവയാകട്ടെ വളരെക്കുറച്ചും അപ്പോള്‍ പിന്നെ അറിയാത്ത വഴികളിലൂടെ നടക്കുക മാത്രമേ വഴിയുള്ളൂ....
ഉദയംപേരൂരില്‍ ഇറങ്ങി പഴയ പള്ളി തിരക്കി നടന്നു... ചിന്തിച്ചു കൂട്ടിയതിനും ഭാവനയില്‍ മെനഞ്ഞെടുത്ത പഴയ പള്ളിയുടെ പ്രൌഡിക്കും ഗാംഭിര്യത്തിനും തീരെ ചേരാത്ത, ഇടിഞ്ഞു പൊളിഞ്ഞു തുടങ്ങിയ ദുര്‍ബലയായ പഴയ കെട്ടിടം... തൊട്ടരികെതന്നെ പുതിയ പള്ളിയുടെ പണി തകൃതിയായി നടക്കുന്നുണ്ട്... ആദ്യം ഓടിയെത്തിയ ചിന്ത പുതിയ പള്ളി കൂടി വന്നാല്‍ ഇനിയെത്രകാലം ആയുസ്സുണ്ടാകും ഈ ചരിത്ര സാക്ഷിക്കെന്നാണ്. പള്ളി തുറന്നു കാണുന്നതിനു അവിടെയും ഇവിടെയും കേട്ടുമനസ്സിലാക്കിയ കഥകളുടെ പൊരുള്‍ അറിയുന്നതിനും കുറച്ചു കാത്തിരിക്കേണ്ടി വന്നു. രക്ഷാധികാരിയായ വികാരി സ്ഥലത്തില്ല... പിന്നെയുള്ള കപ്യാരാകട്ടെ ഉച്ചയൂണിന്റെ സമയത്തെ എത്തുകയുള്ളൂ... അതുവരെ പള്ളിക്ക് ചുറ്റും കറങ്ങി നടന്നു സമയം കളയുകയെ വഴിയുള്ളൂ... ഏറെ നേരം കാത്തിരുന്നു മുഷിയേണ്ടി വന്നില്ല സൈക്കിളില്‍ ഉച്ചയൂണുമായി കപ്യാരെത്തി....
പഴമയുടെ ഗന്ധവും നിറവും പേറുന്ന പള്ളിയുടെ അകത്തളങ്ങളില്‍ കണ്ണോടിച്ച് കാലത്തിന്റെ ശേഷിപ്പുകള്‍ ഓരോന്നായി കണ്ടറിഞ്ഞു, കഥകളും കേട്ട് പൊടിപിടിച്ച സാധനസാമഗ്രികളിലൂടെ പരതി നോക്കുമ്പോള്‍ എന്തോ ഒരു നഷ്ടബോധം... നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ കെട്ടിടത്തില്‍ എനിക്ക് മുന്പ് എത്രയോ പേര്‍ എന്തൊക്കെ പ്രാര്‍ത്ഥനകളുമായ് എത്തിയിട്ടുണ്ടാവം... എത്രയോ തലമുറയുടെ കണ്ണീരും സന്തോഷവും വിയര്‍പ്പും വിശപ്പും ഈ നാല് ചുവരുകള്‍ക്കുള്ളില്‍ നിശബ്ദമായി ദൈവങ്ങളോട് സംവേദിക്കപ്പെട്ടിരിക്കാം.!!
പുറത്തിറങ്ങുമ്പോള്‍ കപ്യാരോട് തന്നെ തൈക്കാട്ടമ്മയുടെ പള്ളികൂടി കാണണം എന്ന ആഗ്രഹം പറഞ്ഞു... പള്ളിയിലേക്കുള്ള വഴി പറഞ്ഞു തരുമ്പോള്‍ കപ്യാര്‍ പറഞ്ഞു... ഭക്ഷണം കഴിച്ചിട്ടു വരുമ്പോഴേക്കും ഞാന്‍ അവിടെ എത്തിക്കോളാം... എങ്കിലും കുറച്ചു നേരം തൈക്കാട്ടമ്മയുടെ അടഞ്ഞ വാതിലുകള്‍ക്കുമുന്പില്‍ കാത്തിരിക്കേണ്ടി വന്നു... കപ്യാരെത്താന്‍ വൈകിയത് കൊണ്ട് നാട്ടിന്പുറത്തിന്റെ പച്ചപ്പും കാഴ്ചകളുമായി ഞങ്ങളിരുന്നു... പാല്‍പാത്രവുമായി പോകുന്ന കര്‍ഷകനെ കണ്ടപ്പോള്‍ “വന്തേണ്ടാ പാലക്കാരന്‍” എന്ന് മൂളി... ഒടുക്കം പോയേക്കാം എന്ന് കരുതി എഴുന്നെറ്റപ്പോഴാണ് കപ്യാരുടെ വരവ്.... കഥകള്‍ എന്തൊക്കെ പറഞ്ഞാലും അതല്ല ഈ വിശ്വാസങ്ങളെല്ലാം ആരുടെയെങ്കിലും ഭാവനാ സൃഷ്ടി മാത്രമായാലും സത്യമെന്തുതന്നെയാലും വിശ്വാസികളുടെ പ്രതീക്ഷകള്‍ക്ക് തണലാകുന്നിടത്തോളം തൈക്കാട്ടമ്മയ്ക്കും ഞങ്ങളുടെ പ്രണാമം.
കപ്യാര്‍ കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി...ഇനിയെവിടേക്ക് എന്ന ചോദ്യം വീണ്ടും... മുല്ലപ്പന്തല്‍ എന്ന ലക്ഷ്യസ്ഥാനം ഇന്നേതായാലും നടക്കിലന്നുറപ്പായസ്ഥിതിക്ക് തിരിച്ചു യാത്രയായി... തൃപ്പൂണിത്തുറ എത്തിയപ്പോള്‍ കുറച്ചു നേരം എവിടെയെങ്കിലും വെറുതെ ഇരിക്കണമെന്ന മോഹം... കണ്ടും കാണാതെയും മടുത്ത ഹില്‍ പാലസിലേക്ക് നടന്നു...
മിലി.... എനിക്കറിയില്ല അന്ന് ആ ചാരുബെഞ്ചില്‍ പരസ്പരം ഒന്നും പറയാനില്ലാതെ നമ്മളിരുന്നപ്പോള്‍ എന്തായിരുന്നു മനസ്സിലെന്ന്... ആരെക്കെയോ നടന്ന വഴികളിലൂടെ ഒരിക്കലെങ്കിലും നടക്കണമെന്ന ആഗ്രഹം... ഇനിയൊരിക്കലും ഇവിടെയ്ക്ക് വരില്ലെന്ന തീരുമാനം.... എന്‍റെ ഓര്‍മ്മകള്‍ എത്ര വര്ഷം പുറകോട്ടു പാഞ്ഞെന്ന് എനിക്കറിയില്ല.. അതില്‍ എന്‍റെ സൌഹൃദമുണ്ട്, പ്രണയമുണ്ട്.. മരിക്കാത്ത ഓര്‍മ്മകള്‍ ഉണ്ട്... ഇത്തിരി നോവും മധുരവും കുശുമ്പും കുറ്റബോധവുമുണ്ട്... വാക്കുകള്ക്കപ്പുറത്തായിരുന്നു ചിന്തകളൊക്കെയും.. .ഇത്രയും വര്‍ഷങ്ങള്‍ “communication” പഠിച്ചിട്ടും മനസ്സിലുള്ളത് എങ്ങനെ പറയണം പ്രകടിപ്പിക്കണം എന്നറിയാത്ത ഞാന്‍... പലതും പറഞ്ഞിട്ടും ഫലമില്ലാതാകുന്നു... പറയേണ്ട പലതും പറയാതെയും പോകുന്നു!!!
ശ്രീ, രേവതി...പറഞ്ഞുറപ്പിച്ചിട്ടും നിങ്ങളെ കൂട്ടാതിവിടെയ്ക്ക് വന്നതിനു മാപ്പ്... ഓര്‍മകളില്‍ നിങ്ങളുണ്ടായിരുന്നു... നിങ്ങളോടൊപ്പം ഇവിടൊരിക്കല്‍ എന്നത് ഇനി നടക്കുമോ എന്നറിയില്ല... നടക്കില്ല എന്ന് കരുതുന്ന പലതും നടക്കുന്ന, സംഭവിക്കണം എന്നാഗ്രഹിക്കുന്ന പലതും നടക്കാതെ പോകുന്ന ഈ ജീവിതത്തില്‍ സ്വന്തമായുള്ളതും ഈ കൊച്ചു കൊച്ചാഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രം...
ഓര്‍മകളെ ഭൂതകാലത്തിലേക്ക് നടതള്ളി തിരിഞ്ഞു നോക്കാതെ നടക്കുമ്പോള്‍ ഉള്ളിലിരുന്നാരോ പറഞ്ഞു “രാജാക്കന്മാര്‍ ചെറ്റകള്‍....” ആ ശബ്ദത്തില്‍ സമൂഹത്തോടുള്ള ധാര്‍മികതയും പ്രതിബദ്ധതയും പ്രതിധ്വനിച്ചു... ഓര്‍മ്മകള്‍ വീണ്ടുമെന്നെ ചുട്ടു പൊള്ളിക്കുന്നു!! ഓര്‍മകള്‍ക്കെന്തു ഭൂതകാലമല്ലേ...?? ഓര്‍മയിലേക്കെന്ന പോലെ നീ പെറുക്കിയ മഞ്ചാടി മണികള്‍...മറക്കാനാവാത്ത പലതിനും സാക്ഷിയായ ഇത്തിരി മഞ്ചാടിചോപ്പ് എന്‍റെ പഴ്സിലുമുണ്ട്... ആരുമറിയാതെ ആ ചുവപ്പെന്റെ ഹൃദയത്തെ തൊടുന്നു...
നേരം വൈകി ബസില്‍ ഇരിക്കുമ്പോഴും നമ്മള്‍ രണ്ടാളും ചിന്തയുടെ രണ്ടു തീരങ്ങളില്‍ ആയിരുന്നു... എന്‍റെ ചിന്താ ഭാരങ്ങളില്‍ കുരുങ്ങി തന്റെ ദിവസം വിരസമായോ എന്ന വിഷമത്തില്‍ ഇരിക്കുമ്പോള്‍ കിട്ടിയ മെസ്സേജ്.. “ thanks a lot for hopping along with my madness”....എവിടെയൊക്കെയോ ചിന്തകള്‍ കൊണ്ടും ഇഷ്ടങ്ങള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും നമ്മള്‍ ഏറെ അടുത്താണ്...അതുകൊണ്ട് തന്നെ നമ്മുടെ ഈ യാത്രകള്‍ ഇനിയും തുടരും...അതിനി മുല്ലപ്പന്തലിലേയ്ക്കായാലും.....പക്ഷെ തുടക്കത്തിലേ പാട്ടിലെ വരികള്‍ മാറുമെന്നു മാത്രം..
“I walk a lonely road
The only one that I have ever known
Don't know where it goes
But it's home to me and I walk with my friends....”.
The only one that I have ever known
Don't know where it goes
But it's home to me and I walk alone”
വഴി നിശ്ചയിച്ചുറപ്പിക്കാത്തൊരു യാത്രയില്‍ പേരോര്‍മയില്ലാത്തൊരു സുഹൃത്ത് എനിക്കും നിനക്കുമായി പാടിത്തന്ന വരികളാണിത്....അന്ന് ചെറു ചിരിയോടെ കേട്ട് നിന്നെങ്കിലും ഇന്ന് തോന്നുന്നു ഈ വരികള്‍ ഒരു തരത്തില്‍ നമ്മുടെ യാത്രകളെയാണ് സൂചിപ്പിക്കുന്നത്.... അന്ന് തന്ന വാക്ക് പാലിക്കാന്‍ എനിക്കായില്ല... അലസതയുടെ പുതപ്പെടുത്തണിഞ്ഞു നമ്മുടെയാ യാത്രയുടെ ഓര്‍മ്മക്കുറിപ്പുകള്‍ മനസ്സില്‍ മാത്രമായൊതുങ്ങി....പക്ഷെ ഇന്നെന്തോ അവ എഴുതണമെന്നൊരു തോന്നല്‍....
ചില ദിവസങ്ങളങ്ങനെയാണ്, തീരുമാനിച്ചുറപ്പിച്ച പദ്ധതികളെല്ലാം തെറ്റിയാലും അവസാനം ഓർമകളുടെ കണക്കുപുസ്തകത്തിൽ സന്തോഷത്തിന്റെ കുറച്ചു ചിരികൾ മാത്രമവശേഷിപ്പിക്കും. രാവിലെ പതിവുപോലെയോ അല്ലെങ്കിൽ പതിവിലും വൈകിയോ ആണ് എഴുന്നേറ്റത് .... ഉറക്കത്തിൽ നിന്നും ഉണർവിലേയ്ക്ക് വരും തോറും ഈ ദിവസം എന്തൊക്കെ കുരുത്തക്കേടുകൾ എന്നത് മാത്രമായിരുന്നു ചിന്തയിൽ. പദ്ധതികളെല്ലാം തെറ്റിയിരുന്നു, കൂട്ടുപ്രതികളിൽ പലർക്കും അവിചാരിതങ്ങളായ തിരക്കുകൾ.... തിരക്കുകൾ ഒന്നുമില്ലാതെ അവശേഷിച്ചത് ഞാനും മിലിയും മാത്രം. ഭ്രാന്തൻ ആശയങ്ങളെ തുറന്നുവിട്ട് ഞങ്ങൾ യാത്ര തുടങ്ങി.
മഹാരാജാസ് ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ മുതല്‍ ഉള്ള ഒരു സ്വപ്നമായിരുന്നു. എന്റെ അമ്മായിയുടെയും മിലിയുടെ അമ്മയുടെയും കലാലയം.ഭാഗ്യമോ ഭാഗ്യദോഷമൊ ഞങ്ങൾക്ക് അവിടെ പഠിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഒരു ദിവസം ആ ക്യാമ്പസ് മുഴുവനും നടന്നു കാണണമെന്ന ആഗ്രഹ പൂർത്തീകരണമായിരുന്നു ആദ്യത്തെ ലക്‌ഷ്യം. എന്റെ ക്യാമ്പസ് ഗേറ്റിനരികിലെ സെക്യൂരിറ്റി അണ്ണന്മാരും അവരുടെ ആയിരം ചോദ്യങ്ങളും മനസ്സിലുണ്ടായിരുന്നത്കൊണ്ട് എന്ത് കാരണം പറയണം എന്നതിനെക്കുറിച്ച് ചിന്തിക്കാതിരുന്നില്ല.... കള്ളം പറയില്ല എന്ന വാശിയും കൂടിയായപ്പോൾ നേര് പറയാം എന്നുറപ്പിച്ചു. പക്ഷെ പ്രതീക്ഷകളെ തെറ്റിച്ച് ആരും ഞങ്ങളോടൊന്നും ചോദിച്ചില്ല. സന്ദർശകരുടെ ബുക്കിൽ പേരും വിലാസവും എഴുതി, കവാടത്തില്‍ പാറാവ് നില്‍ക്കുന്ന അണ്ണന്മാർ തരുന്ന തുണ്ട്കടലാസിൽ കാണേണ്ട ആളുടെ ഒപ്പും വാങ്ങി തിരികെ വന്നിരുന്ന കാലം മനസ്സിൽ കല്ലുകടിയായി നില്ക്കുന്നു. ഈ സ്വാതന്ത്ര്യം എന്ത് കൊണ്ട് എല്ലാ കോളേജുകളിലും ഇല്ലാതായിപ്പോയി?
അവധി ദിവസമായത് കൊണ്ടോ അതോ കാമ്പസില്‍ നേരം വെളുക്കാത്തത് കൊണ്ടോ എന്താണെന്നറിയില്ല അവിടെയെങ്ങും വിദ്യാര്‍ഥി സമൂഹത്തെ കണ്ടു കിട്ടാനില്ല.ഏതു വഴി? എവിടേക്ക് എന്നറിയാതെ പകച്ചൊരു നിമിഷം. അപ്പോഴാണ് മുൻപിലെ നോട്ടീസ് ശ്രദ്ധയിൽപെട്ടത് മാധ്യമ സെമിനാർ അതും കല്പ്പറ്റ നാരായണനും കെ കെ ഷാഹിനയുമൊക്കെ മുഖ്യാഥിതികളായി. മനസ് വീണ്ടും പഴയ കോളേജ് ദിനങ്ങളിലെയ്ക്ക് പാഞ്ഞു.. . എത്രയൊക്കെ വഴിമാറിയൊഴുകിയാലും ആഴങ്ങളിലെവിടെയോ ഒരു മാധ്യമപ്രവര്‍ത്തക ജീവനോടിരിക്കുന്നു...!!! ആളൊഴിഞ്ഞ കാമ്പസില്‍ മുന്നില്‍ കണ്ട വഴികളിലൂടെ ഞങ്ങള്‍ നടന്നു... പരസ്പരം ഒന്നും പറയുവാന്‍ ഉണ്ടായിരുന്നില്ല... ബോട്ടണി ഡിപാര്‍ട്ട്മെന്റിലെ, ഒരുപാട് കഥകളില്‍ കേട്ടിട്ടുള്ള ഗോവണി കണ്ടു തിരിച്ചു വരുമ്പോള്‍ മുല്ലപ്പന്തലിനരികിലുള്ള മലയാളം വിഭാഗത്തിന്റെ വരാന്തയില്‍ പുറത്തെ മരച്ചില്ലകളില്‍ കണ്ണും പൂഴ്ത്തി ഏറെ നേരം നിന്നു... ചിന്തകളില്‍ നിന്നും ഞങ്ങളെ ഉണര്‍ത്തിയത് പുതിയ അഡ്മിഷന്‍ ആണോ എന്ന ചോദ്യമാണ്...അല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍ ഇവിടെ പഠിക്കുന്നവരാണോ എന്ന ചോദ്യം... ചമ്മിയ ചിരിയോടെ അല്ല എന്ന മറുപടി വീണ്ടും...പിന്നെ പറഞ്ഞ് കേട്ടറിവുമാത്രമുള്ള ക്യാമ്പസ് കാണാന്‍ ഇറാങ്ങിയതാണ് എന്ന മറുപടിയില്‍ കലാലയത്തിന്റെ കഥകള്‍ പറഞ്ഞു തന്നു മുരളി എന്ന അദ്ധ്യാപകന്‍....
തനിയെ നടക്കാന്‍ പേടിയില്ലേ എന്ന ചോദ്യം തെല്ലൊന്ന് അമ്പരിപ്പിക്കുന്നതായിരുന്നു...
ചീത്ത കുട്ടികളുടെ കൂട്ടത്തില്‍ പെടാതെ മാറി നിന്ന് ഗിറ്റാര്‍ വായിച്ചിരുന്ന ചെക്കന്‍ മാരുടെ പാട്ടും കേട്ട് കുറച്ചു നേരം കൂടി... ഞങ്ങള്‍ക്ക് വേണ്ടി പാടുമോ ഏന്ന് ചോദിച്ചപ്പോള്‍ മടി കൂടാതെ പാടിയ വരികള്‍..
“I walk this empty street
On the Boulevard of broken dreams
Where the city sleeps
And I'm the only one and I walk alone
My shadow's the only one that walks beside me
My shallow hearts the only thing that's beating
Sometimes I wish someone out there will find me
'Til then I walk alone”
അവിചാരിതമെങ്കിലും ഈ വരികള്‍ ഞങ്ങളുടെ ജീവിതത്തോട് ഏറെ അടുത്ത് നില്‍ക്കുന്നു.... നിങ്ങളിലെ കലയും കലാകാരന്മാരും ആകാശത്തോളം വളരട്ടെ!!!
ഡീഗോ ഗാര്‍സിയ എന്ന ദ്വീപ സമൂഹത്തെയും അതിലെ ജീവിതത്തെയും പരിചയപ്പെടുത്തിയ ബെന്യാമിന്‍ എന്ന കഥാകാരന്‍ പറഞ്ഞു വച്ച ഉദയംപേരൂരിലെ മറിയം സേവയും, സുനഹദോസ്സും പഴയ പള്ളിയും തൈക്കാട്ടമ്മയും അടുത്ത ഉദ്ധിഷ്‌ടസ്ഥാനമായി മുന്നില്‍ നിന്നു. ഭക്ഷണപ്രിയരായ ഞങ്ങള്‍ക്ക് മറ്റൊരു ഗൂഢോദ്ദേശ്യം കൂടെയുണ്ടായിരുന്നു... മുല്ലപ്പന്തലില്‍ നിന്നും വയറുനിറയെ ഭക്ഷണം കഴിക്കുക... പക്ഷെ വഴിയറിയില്ല!! അറിയാത്ത എത്രയോ വഴികള്‍... അറിയുന്നവയാകട്ടെ വളരെക്കുറച്ചും അപ്പോള്‍ പിന്നെ അറിയാത്ത വഴികളിലൂടെ നടക്കുക മാത്രമേ വഴിയുള്ളൂ....
ഉദയംപേരൂരില്‍ ഇറങ്ങി പഴയ പള്ളി തിരക്കി നടന്നു... ചിന്തിച്ചു കൂട്ടിയതിനും ഭാവനയില്‍ മെനഞ്ഞെടുത്ത പഴയ പള്ളിയുടെ പ്രൌഡിക്കും ഗാംഭിര്യത്തിനും തീരെ ചേരാത്ത, ഇടിഞ്ഞു പൊളിഞ്ഞു തുടങ്ങിയ ദുര്‍ബലയായ പഴയ കെട്ടിടം... തൊട്ടരികെതന്നെ പുതിയ പള്ളിയുടെ പണി തകൃതിയായി നടക്കുന്നുണ്ട്... ആദ്യം ഓടിയെത്തിയ ചിന്ത പുതിയ പള്ളി കൂടി വന്നാല്‍ ഇനിയെത്രകാലം ആയുസ്സുണ്ടാകും ഈ ചരിത്ര സാക്ഷിക്കെന്നാണ്. പള്ളി തുറന്നു കാണുന്നതിനു അവിടെയും ഇവിടെയും കേട്ടുമനസ്സിലാക്കിയ കഥകളുടെ പൊരുള്‍ അറിയുന്നതിനും കുറച്ചു കാത്തിരിക്കേണ്ടി വന്നു. രക്ഷാധികാരിയായ വികാരി സ്ഥലത്തില്ല... പിന്നെയുള്ള കപ്യാരാകട്ടെ ഉച്ചയൂണിന്റെ സമയത്തെ എത്തുകയുള്ളൂ... അതുവരെ പള്ളിക്ക് ചുറ്റും കറങ്ങി നടന്നു സമയം കളയുകയെ വഴിയുള്ളൂ... ഏറെ നേരം കാത്തിരുന്നു മുഷിയേണ്ടി വന്നില്ല സൈക്കിളില്‍ ഉച്ചയൂണുമായി കപ്യാരെത്തി....
പഴമയുടെ ഗന്ധവും നിറവും പേറുന്ന പള്ളിയുടെ അകത്തളങ്ങളില്‍ കണ്ണോടിച്ച് കാലത്തിന്റെ ശേഷിപ്പുകള്‍ ഓരോന്നായി കണ്ടറിഞ്ഞു, കഥകളും കേട്ട് പൊടിപിടിച്ച സാധനസാമഗ്രികളിലൂടെ പരതി നോക്കുമ്പോള്‍ എന്തോ ഒരു നഷ്ടബോധം... നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ കെട്ടിടത്തില്‍ എനിക്ക് മുന്പ് എത്രയോ പേര്‍ എന്തൊക്കെ പ്രാര്‍ത്ഥനകളുമായ് എത്തിയിട്ടുണ്ടാവം... എത്രയോ തലമുറയുടെ കണ്ണീരും സന്തോഷവും വിയര്‍പ്പും വിശപ്പും ഈ നാല് ചുവരുകള്‍ക്കുള്ളില്‍ നിശബ്ദമായി ദൈവങ്ങളോട് സംവേദിക്കപ്പെട്ടിരിക്കാം.!!
പുറത്തിറങ്ങുമ്പോള്‍ കപ്യാരോട് തന്നെ തൈക്കാട്ടമ്മയുടെ പള്ളികൂടി കാണണം എന്ന ആഗ്രഹം പറഞ്ഞു... പള്ളിയിലേക്കുള്ള വഴി പറഞ്ഞു തരുമ്പോള്‍ കപ്യാര്‍ പറഞ്ഞു... ഭക്ഷണം കഴിച്ചിട്ടു വരുമ്പോഴേക്കും ഞാന്‍ അവിടെ എത്തിക്കോളാം... എങ്കിലും കുറച്ചു നേരം തൈക്കാട്ടമ്മയുടെ അടഞ്ഞ വാതിലുകള്‍ക്കുമുന്പില്‍ കാത്തിരിക്കേണ്ടി വന്നു... കപ്യാരെത്താന്‍ വൈകിയത് കൊണ്ട് നാട്ടിന്പുറത്തിന്റെ പച്ചപ്പും കാഴ്ചകളുമായി ഞങ്ങളിരുന്നു... പാല്‍പാത്രവുമായി പോകുന്ന കര്‍ഷകനെ കണ്ടപ്പോള്‍ “വന്തേണ്ടാ പാലക്കാരന്‍” എന്ന് മൂളി... ഒടുക്കം പോയേക്കാം എന്ന് കരുതി എഴുന്നെറ്റപ്പോഴാണ് കപ്യാരുടെ വരവ്.... കഥകള്‍ എന്തൊക്കെ പറഞ്ഞാലും അതല്ല ഈ വിശ്വാസങ്ങളെല്ലാം ആരുടെയെങ്കിലും ഭാവനാ സൃഷ്ടി മാത്രമായാലും സത്യമെന്തുതന്നെയാലും വിശ്വാസികളുടെ പ്രതീക്ഷകള്‍ക്ക് തണലാകുന്നിടത്തോളം തൈക്കാട്ടമ്മയ്ക്കും ഞങ്ങളുടെ പ്രണാമം.
കപ്യാര്‍ കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി...ഇനിയെവിടേക്ക് എന്ന ചോദ്യം വീണ്ടും... മുല്ലപ്പന്തല്‍ എന്ന ലക്ഷ്യസ്ഥാനം ഇന്നേതായാലും നടക്കിലന്നുറപ്പായസ്ഥിതിക്ക് തിരിച്ചു യാത്രയായി... തൃപ്പൂണിത്തുറ എത്തിയപ്പോള്‍ കുറച്ചു നേരം എവിടെയെങ്കിലും വെറുതെ ഇരിക്കണമെന്ന മോഹം... കണ്ടും കാണാതെയും മടുത്ത ഹില്‍ പാലസിലേക്ക് നടന്നു...
മിലി.... എനിക്കറിയില്ല അന്ന് ആ ചാരുബെഞ്ചില്‍ പരസ്പരം ഒന്നും പറയാനില്ലാതെ നമ്മളിരുന്നപ്പോള്‍ എന്തായിരുന്നു മനസ്സിലെന്ന്... ആരെക്കെയോ നടന്ന വഴികളിലൂടെ ഒരിക്കലെങ്കിലും നടക്കണമെന്ന ആഗ്രഹം... ഇനിയൊരിക്കലും ഇവിടെയ്ക്ക് വരില്ലെന്ന തീരുമാനം.... എന്‍റെ ഓര്‍മ്മകള്‍ എത്ര വര്ഷം പുറകോട്ടു പാഞ്ഞെന്ന് എനിക്കറിയില്ല.. അതില്‍ എന്‍റെ സൌഹൃദമുണ്ട്, പ്രണയമുണ്ട്.. മരിക്കാത്ത ഓര്‍മ്മകള്‍ ഉണ്ട്... ഇത്തിരി നോവും മധുരവും കുശുമ്പും കുറ്റബോധവുമുണ്ട്... വാക്കുകള്ക്കപ്പുറത്തായിരുന്നു
ശ്രീ, രേവതി...പറഞ്ഞുറപ്പിച്ചിട്ടും നിങ്ങളെ കൂട്ടാതിവിടെയ്ക്ക് വന്നതിനു മാപ്പ്... ഓര്‍മകളില്‍ നിങ്ങളുണ്ടായിരുന്നു... നിങ്ങളോടൊപ്പം ഇവിടൊരിക്കല്‍ എന്നത് ഇനി നടക്കുമോ എന്നറിയില്ല... നടക്കില്ല എന്ന് കരുതുന്ന പലതും നടക്കുന്ന, സംഭവിക്കണം എന്നാഗ്രഹിക്കുന്ന പലതും നടക്കാതെ പോകുന്ന ഈ ജീവിതത്തില്‍ സ്വന്തമായുള്ളതും ഈ കൊച്ചു കൊച്ചാഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രം...
ഓര്‍മകളെ ഭൂതകാലത്തിലേക്ക് നടതള്ളി തിരിഞ്ഞു നോക്കാതെ നടക്കുമ്പോള്‍ ഉള്ളിലിരുന്നാരോ പറഞ്ഞു “രാജാക്കന്മാര്‍ ചെറ്റകള്‍....” ആ ശബ്ദത്തില്‍ സമൂഹത്തോടുള്ള ധാര്‍മികതയും പ്രതിബദ്ധതയും പ്രതിധ്വനിച്ചു... ഓര്‍മ്മകള്‍ വീണ്ടുമെന്നെ ചുട്ടു പൊള്ളിക്കുന്നു!! ഓര്‍മകള്‍ക്കെന്തു ഭൂതകാലമല്ലേ...?? ഓര്‍മയിലേക്കെന്ന പോലെ നീ പെറുക്കിയ മഞ്ചാടി മണികള്‍...മറക്കാനാവാത്ത പലതിനും സാക്ഷിയായ ഇത്തിരി മഞ്ചാടിചോപ്പ് എന്‍റെ പഴ്സിലുമുണ്ട്... ആരുമറിയാതെ ആ ചുവപ്പെന്റെ ഹൃദയത്തെ തൊടുന്നു...
നേരം വൈകി ബസില്‍ ഇരിക്കുമ്പോഴും നമ്മള്‍ രണ്ടാളും ചിന്തയുടെ രണ്ടു തീരങ്ങളില്‍ ആയിരുന്നു... എന്‍റെ ചിന്താ ഭാരങ്ങളില്‍ കുരുങ്ങി തന്റെ ദിവസം വിരസമായോ എന്ന വിഷമത്തില്‍ ഇരിക്കുമ്പോള്‍ കിട്ടിയ മെസ്സേജ്.. “ thanks a lot for hopping along with my madness”....എവിടെയൊക്കെയോ ചിന്തകള്‍ കൊണ്ടും ഇഷ്ടങ്ങള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും നമ്മള്‍ ഏറെ അടുത്താണ്...അതുകൊണ്ട് തന്നെ നമ്മുടെ ഈ യാത്രകള്‍ ഇനിയും തുടരും...അതിനി മുല്ലപ്പന്തലിലേയ്ക്കായാലും.....പക്ഷെ തുടക്കത്തിലേ പാട്ടിലെ വരികള്‍ മാറുമെന്നു മാത്രം..
“I walk a lonely road
The only one that I have ever known
Don't know where it goes
But it's home to me and I walk with my friends....”.
No comments:
Post a Comment