നിനക്കെന്നെ വിധിക്കാം....
അരുതെന്നുപറഞ്ഞിട്ടും,
അളവുകളില്ലാതെ സ്നേഹിച്ചതിന്...
അകലാമെന്നുപറഞ്ഞിട്ടും,
ഇത്തിരി ദൂരവും തച്ചുടച്ചതിന്...
തിരിച്ചൊന്നും നല്കില്ല എന്നറിഞ്ഞിട്ടും
പാപങ്ങളെല്ലാം സ്വയം വരിച്ചതിന്...
പൊറുക്കാനാവാത്തതെന്നറിഞ്ഞിട്ടും
പല തെറ്റുകള്ക്കും കൂട്ട്നിന്നതിന്...
ഒടുവില്‍ ഒരു ചിത്തഭ്രമത്തിന്റെ
ഓര്മ്മ്ത്തെറ്റുകളില്‍ നിന്നോടുള്ള
പ്രണയത്താല്‍ കൊരുത്ത് ജീവിതം
ബലിയര്പ്പി്ച്ചതിന്, തനിയേ നടന്നതിന്...
വെറുതെയാവില്ല നീതിദേവതയുടെ
കണ്ണുകള്‍ കെട്ടിവിട്ടത്, നിശബ്ദം-
നിന്റെ വാദങ്ങളെ കേള്ക്കു മ്പോള്‍
ആ കണ്ണിലെ തറയ്ക്കുന്ന ചോദ്യങ്ങള്‍
നീ കാേണണ്ടതില്ലല്ലോ...
എന്റെ കണ്ണിലെ-രക്തം കിനിയുന്ന വേദന
കണ്ടില്ലെന്നു നടിക്കാം,പശ്ചാത്താപം തെല്ലുമില്ലാതെ!!
സ്നേഹമെന്ന തെറ്റിന് വിധിപറയാന്‍
ഇനി എത്രനാള്‍ അവധി???
No comments:
Post a Comment