Sunday, 25 November 2012

മഞ്ഞും മഴയും മരങ്ങളും
കാറ്റും കിളികളും പൂക്കളും
ഇവര്‍ ഒരിക്കലെന്റെ പ്രിയ
ചങ്ങാതിമാരായിരുന്നു

എന്നോ കിളികളെല്ലാം പറന്ന
-കന്നപ്പോ ഞാനഹന്കരിച്ചു...
തനിച്ചല്ലല്ലോ; ഇപ്പോഴും മഞ്ഞും
മഴയും മരങ്ങളും കാറ്റും പൂക്കളും
എനിക്കൊപ്പം തന്നെയാണ്...
പതിയെ പൂക്കളെല്ലാം വാടിതുടങ്ങി
ഞാനോ മഞ്ഞിനെയും മഴയേയും
മാത്രം ശ്രദധിച്ചു.....
ഒടുവിലെപ്പോഴോ മരങ്ങളെല്ലാം
ഇലകൊഴിച്ചു തുടങ്ങിയപ്പോള്‍
കാറ്റും വരാതായി ......
കാറ്റിനൊപ്പം മഴമേഘങ്ങളും
മലകള്‍ കടന്ന് എവിടേക്കോ മറഞ്ഞു
പൂക്കളില്ലാതെ മരങ്ങളില്ലെന്നും
മരങ്ങളില്ലാതെ മഞ്ഞും മഴയും
കാറ്റുമില്ലെന്നും ഞാനങ്ങു
സൗകര്യപൂര്‍വ്വം മറന്നു

കാറ്റ് കടക്കാതെ ജനാലകള്‍
കൊട്ടിയടച്ച് ഞാനെന്റെ
ശീതീകരിച്ച മുറിയിലെ
യന്ത്രങ്ങളിലൂടെ പ്രകൃതി
ഭംഗിയുടെ താഴ്വരകളും
മലനിരകളും തേടി നടന്നു

പിന്നെ മനം മടുപ്പിക്കുന്ന
എകാന്തതയിലാഴ്ത്തി കരണ്ടും
വെളിച്ചവും തണുപ്പും
ടെലിവിഷനിലെ ആഘോഷങ്ങളും
നിലച്ചപ്പോള്‍.....
വിസ്മൃതിയിലെവിടെയോ ആഴ്ന്നൊരു \
സ്വപ്നം പതിയെ തലയുയര്‍ത്തി
എന്നെ നോക്കി..

കൊട്ടിയടച്ച ജനാലകള്‍ തുറന്നു
ഞാന്‍ പൂക്കളെയും മരങ്ങളെയും
തിരഞ്ഞു...
മലകളെല്ലാം താഴ്വരകളായതെന്നാണ്?
ആകാശമൊരു കൊച്ചു തുണ്ടായതെന്നാണ്?
മരങ്ങള്‍ക്ക് പകരം  കെട്ടിടങ്ങള്‍
തലയുയര്‍ത്തി നില്‍ക്കുന്നു

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍
നടന്ന വന വീഥി എന്നെയൊരു
പുല്മെട്ടിലെക്കാന് നയിച്ചത്
അരുവികളും പുഴകളും
ഉരുളന്‍ കല്ലുകള്‍ നിറഞ്ഞൊരു
ഇടവഴി പോല്‍...!!
ഈ കല്ലുകളില്‍ മഴവെള്ള പാച്ചില്‍
തട്ടിച്ചിതറന്നതിനിയെന്നാണ്?
ചൂടാര്ന്നെരിയുന്ന കല്ലില്‍
ഇനിയൊരു പായലിന്‍ പച്ചപ്പും
കുളിര്‍മ്മയുമെന്നാണ്?

മഴയില്ല കാറ്റില്ല കിളികളില്ല
എന്റെ പ്രിയ ചങ്ങാതികള്‍ ആരുമില്ല
തിരിയെ ചെല്ലുമ്പോള്‍
ഒളിച്ചോടുവാനെന്റെ
മുറിയിലെ എ സി യുടെ കുളിര്‍മയില്ല
ലോകത്തെ നിമിഷാര്ധങ്ങളില്‍
അടുപ്പിക്കുന്ന വലകളെപ്പോഴോ
പരസ്പരമാകന്ന കണ്ണികളായി
ഇവിടെയിനി അടുപ്പങ്ങള്‍ അകലങ്ങളും
അകലങ്ങളെല്ലാം ശത്രുതയും.....

വേരുകളെല്ലാം അറത്തോരു
പാഴ്‌മരമായി ഞാന്‍ മാത്രം
ഇനിയെന്നാണോരു സ്വപ്നത്തിലെങ്കിലും
എന്റെ ചങ്ങാതിമാരെ കാണുവാനാകുക
ഉറക്കവും പണ്ടേ നശിച്ചുവല്ലോ
അതോ, ഉണരേണ്ടപ്പോഴെല്ലാം
ഉറക്കം നടിച്ചതിന്റെ ഫലമോ?


No comments:

Post a Comment