Sunday, 25 November 2012

വഴി പിരിഞ്ഞ ചങ്ങാതിക്ക്...


ഇന്നലെ കണ്ടു പിരിഞ്ഞു നാം
ആള്‍ തിരക്കേറുമൊരു
നഗര വീഥിയി;
അപരിചിതരെപ്പോല്‍
അന്യോന്യം മറന്നു നാം
നമ്മളൂട്ടി വളര്‍ത്തിയ
കിനാക്കളെല്ലാം...
കൂട്ടം തെറ്റി പറന്നകന്നെങ്കിലും
സോദരി , സൗഹൃദത്തിന്‍റെ
നാളുകള്‍ ഒമയിലെവിടെയോ
ഒരു നെരിപ്പോടായെരിയുന്നു

സ്വപ്നങ്ങളിലൊരു കൊച്ചു വീടിന്റെ
ജാലകവിരികളെന്നെ വിസമയിപ്പിക്കുമ്പോൾ,
പോക്കുവെയിലേറ്റു തിളങ്ങുന്ന
പൂവിതള്‍ തലോടി നില്‍ക്കുമ്പോൾ,
മലഞ്ചെരുവുകളില്‍ മഴപെയ്യുമ്പോൾ,
വാകകള്‍ പൂചൂടുമ്പോൾ,
ഗ്രാമ ചന്തകളി തിരക്കേറുമ്പോൾ,
നഷ്ട സ്വപ്നങ്ങളിലെ സൗഭാഗ്യങ്ങളോത്തു
കവിതകള്‍ ചൊല്ലുന്നൊരു  സഖിയുടെ
മൗനം എന്നെ വേദനിപ്പിക്കുന്നു.....

ഇരുള്‍ മറച്ചോരീ വഴികളിലെവിടെയോ
കടലിന്റെ ആഴങ്ങള്‍ ഹൃദയത്തി ഒളിപ്പിച്ചു
ചാഞ്ഞു പെയ്യുന്ന മഴയിലൂടവ
ഓടി മറയവേ.....
സ്വപ്നം പോലൊരു സൗഹൃദം .....!


No comments:

Post a Comment