Friday, 24 January 2014

കാഴ്ചകൾ കാഴ്ചപ്പാടുകൾ ...!!!

ഒഴുകാന്തുടങ്ങുന്ന പുഴ, കുഞ്ഞുറവകളിലെ മണ്ണും മണലും ചരലും ഒപ്പം കൂട്ടുന്നത്പോലെ ബാല്യാനുഭവങ്ങളും വളര്ച്ചയെന്ന ഒഴുക്കിനൊപ്പം തട്ടിയും തടവിയും ഇടയ്ക്ക് കരകളില്ഉരഞ്ഞു  മിനുസപ്പെടുത്തിയും മൂര്ച്ച കൂട്ടിയും സ്വഭാവരൂപീകരണത്തിന്റെ അടിത്തറകളായി മുന്നോട്ടു പ്രവഹിക്കുന്നു. ബാല്യത്തിലെ നിറങ്ങളും ഗന്ധങ്ങളും കാഴ്ചകളും ഓര്മകളും അത്ര പെട്ടന്നൊന്നും ആരുടേയും മനസ്സില്നിന്നും മായില്ല... എത്രത്തോളം വൈവിധ്യങ്ങളാര്ന്ന ഓര്മ്മകളാണോ അത്രത്തോളം ശക്തമാകുന്നു വ്യക്തിത്വവും...

ക്രിസ്തുമസ് അവധിക്ക് സ്കൂള്അടച്ചപ്പോഴേ അനുജന്മാര്പറഞ്ഞു തുടങ്ങി...ചേച്ചി പൂരമാണ്‌... പൂരത്തിന് വരില്ലേ എന്ന്. സ്വതവേയുള്ള മടിയോടൊപ്പം ഇത്തിരി അഹങ്കാരവും കൂട്ടിക്കലര്ത്തി  വരുന്നില്ല എന്ന മറുപടി.. കാരണമറിയാതെ സമ്മതിക്കില്ല എന്നുംപറഞ്ഞവര്പുറകെ കൂടിയപ്പോള്എനിക്ക് തിരക്കും ബഹളങ്ങളും ഇഷ്ടമല്ല, അല്ലെങ്കില്തന്നെ ഞാന്agoraphobic ആണ്... ആളുകളെ കാണുന്നതും സംസാരിക്കുന്നതും ഇഷ്ടമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു. നിര്ബന്ധിച്ചിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ടാവണം അവര്എന്നെ വിട്ട് ചേട്ടന്റെ പിറകെ കൂടി.  എന്നേക്കാള്രണ്ടു വയസ്സിനിളയ അനുജന്സസന്തോഷം ഉത്സവ പദ്ധതികളുടെ കാര്യപരിപാടി തീരുമാനിക്കാന്മുന്കൈയെടുത്തിറങ്ങി... അവനതൊരു അംഗീകാരം ആണ്,  കുട്ടിപട്ടാളങ്ങള്ചേച്ചിയെവിട്ട് ചേട്ടന്റെ ചങ്ങാത്തം സ്വീകരിച്ചിരിക്കുന്നു..!!!

ഉത്സവദിവസമടുക്കുംതോറും അവരുടെ പദ്ധതികള്ഗംഭീരമായി മുന്നേറുകയാണ്. ഇത് വരെ കുഞ്ഞാങ്ങളമാരേ ഉണ്ടായിരുന്നെങ്കില്ഇപ്പോള്പെണ്കുട്ട്യോളും അവരോടൊപ്പം കൂടിയിരിക്കുന്നു. ജാഡ തീരെ വിടാതെ ഞാന്പുസ്തകങ്ങളിലെ കാര്യമില്ലാ ചോദ്യങ്ങളില്കണ്ണുംപൂഴ്ത്തി ഇരുന്നു. ഉത്സവ ദിവസം കുഞ്ഞമ്മ കുട്ടികളെയും കൂട്ടി അമ്പലത്തിലേയ്ക്ക് പോയപ്പോള്പ്രായമായ അച്ഛച്ചന്  കൂട്ടിനെന്നും പറഞ്ഞു ഞാന്വീട്ടില്ചടഞ്ഞു കൂടി.. കലപിലകള്നിശബ്ദതയ്ക്ക് വഴിമാറി... തനിച്ചിരുന്നു മുഷിഞ്ഞപ്പോള്തൊടിയിലൂടെ ഇറങ്ങിനടന്നു...; കുന്നിന്ചരുവില്സ്വര്ണ്ണവര്ണ്ണം അണിഞ്ഞു തുടങ്ങിയ പുല്ലുകള്ക്കിടയില്ധനു മാസത്തിലെ നീലാകാശം നോക്കിയിരുന്നു, ഇലകളെ ഇളക്കി മറിയ്ക്കുന്ന, തണുത്ത കാറ്റിനോട് കുറച്ചു നേരം കളിപറഞ്ഞു, കുഞ്ഞുന്നാളിലെ ഉറക്കുകഥകളില്ഏറെ കേട്ട ആകാശഗംഗയിലെ വറ്റിത്തുടങ്ങിയ വെള്ളച്ചാട്ടം തിരഞ്ഞു നടന്നു.. കഥകള്മെനഞ്ഞെടുത്ത അച്ഛമ്മയുടെ സര്ഗശേഷി പറയാതെ വയ്യ, പടിഞ്ഞാറേ ചെരുവില്മഞ്ഞു പുതച്ച മലനിരകള്‍ ആകാശത്തിന് അതിര് കെട്ടുന്നതിനിടയ്ക്കു കാഴ്ചകള്തെളിയുന്ന ഒറ്റ ദിവസം പോലും എനിക്കാ വെള്ളച്ചാട്ടം കാണാന്കഴിഞ്ഞിട്ടില്ല; എനിക്കെന്നല്ല കഥകള്കേട്ടുവളര്ന്ന ഒരൊറ്റ കുഞ്ഞിനും അതിന്നുവരെ കണ്ടെത്താനായിട്ടില്ല... എന്നിട്ടും ബോറടി മാറുന്നില്ല...!!! അവരോടൊപ്പം പോകാമായിരുന്നു !!!

പറഞ്ഞതിലും നേരത്തെ അവരെത്തി... സ്നേഹം കൊണ്ട് എന്റെ അനുജന്മാരെന്നെ വിസ്മയിപ്പിച്ചു.. പതിനാലുവയസ്സുകാരന്അനിയന്അവന്റെ ചില്ലറക്കുടുക്ക പൊട്ടിച്ച് ഞങ്ങള്ക്കെല്ലാവര്ക്കും ഉത്സവ സ്പെഷ്യല്സമ്മാനങ്ങള്വാങ്ങി... പെണ്കുട്ട്യോള്ക്കൊക്കെ മാലയും വളയും പൊട്ടും, ആക്ഷന്സിനിമകളുടെ ആരാധകനായ അനുജന് തോക്കും വണ്ടികളും... ലിസ്റ്റ് അങ്ങനെ നീളുകയാണ്. ഉത്സവ വിശേഷങ്ങളും കേട്ട് അവരുടെ കയ്യില്നിന്നും ബലൂണ്പിടിച്ചു വാങ്ങി കാറ്റുനിറച്ചു ഞാനിരുന്നു. ചേച്ചിയ്ക്കെന്താ വാങ്ങേണ്ടതെന്നറിയില്ല..അത് കൊണ്ട് പുസ്തകാ വാങ്ങിയത് എന്നും പറഞ്ഞു അവനെനിക്ക് കുറച്ചു പുസ്തകങ്ങള്നീട്ടി.  കുട്ടികളുടെ മഹാഭാരതം വാങ്ങാന്പറഞ്ഞുവിടാമായിരുന്നു എന്ന് ഞാന്മനസ്സിലോര്ത്തു അതാണിപ്പോള്ഏറ്റവും അധികം വായിക്കാന്ആഗ്രഹിക്കുന്നത്..  കുഞ്ഞമ്മയാകട്ടെ ഒരു വര്ഷത്തേയ്ക്ക് വേണ്ട മണ്കലങ്ങളും ചട്ടികളും പാത്രങ്ങളും ഒക്കെ വാങ്ങി അതിനിടയ്ക്ക് പലവഴി ചിതറിയോടിയ കുട്ടികളെ ഒരുമിച്ചു നിര്ത്താന്പെട്ടപാടിനെക്കുറിച്ച് പരിഭവിച്ചു... ആഘോഷങ്ങളൊക്കെ അടങ്ങി നിനക്കും പോരാമായിരുന്നു എന്ന് എല്ലാവരും സഹതപിച്ചു... സാരമില്ല, അടുത്ത വര്ഷവും ഉത്സവം ഉണ്ടാകുമല്ലോ..

പകല്വെയിലും കൊണ്ട് ഉത്സവം കണ്ടുനടന്നിട്ടാവണം എന്റെ കുട്ടിപട്ടാളങ്ങള്നേരത്തെ കിടന്നുറക്കമായി... തെക്കേ മുറിയില്ജനലും തുറന്നു നക്ഷത്രങ്ങള്എണ്ണി കിടക്കുമ്പോള്ഉറക്കം എന്തോ ഏറെ അകലെയായിരുന്നു. പാതിരാത്രി പതിവുപോലെ കരോള് സംഘങ്ങള്വീടുകള്കയറി ഇറങ്ങുന്ന ശബ്ദം. ക്ഷീണം കൊണ്ടോ എന്തോ എന്നെ വിളിക്കണ്ട ഞാന്എഴുന്നേല്ക്കില്ല എന്ന് അനുജന്റെ മുന്‍‌കൂര്ജാമ്യം. അതിനു മറുപടിയായി അച്ഛച്ചന് പറഞ്ഞു അവരിപ്പോള്എല്ലാ വീട്ടിലും പോകില്ല, ക്രിസ്ത്യാനികളുടെ വീട്ടില്മാത്രമേ പോകൂ... എനിക്കാ ശീലം പരിചയമില്ല... കഴിഞ്ഞ കുറെ വര്ഷങ്ങളായി ഞാനിവിടെ ക്രിസ്തുമസ്സിനോ ഉത്സവത്തിനോ ഉണ്ടാവാറില്ലല്ലോ... അച്ഛച്ചന്റെ പ്രവചനം തെറ്റി... കരോള്സംഘം വീട്ടിലും വന്നു. പക്ഷെ കുട്ടികളാരും കരോള്കാണാന്ഉണര്ന്നില്ല.

ഗ്രാമം ഒരിക്കല്ഇങ്ങനെ ആയിരുന്നില്ല... ഉത്സവങ്ങളും ആഘോഷങ്ങളും മതങ്ങള്ക്ക് വീതംവച്ച് നല്കിയിരുന്നില്ല; സന്തോഷങ്ങളും സങ്കടങ്ങളും കേവലമൊരു വീടിന്റെ നാല് ചുവരുകള്ക്കുമപ്പുറം  ഗ്രാമത്തിന്റേതുകൂടിയായിരുന്നു. എന്നാല്ഇന്നിതെല്ലാം അതിരുകള്കെട്ടി നിശ്ചയിക്കപ്പെട്ടു... നഷ്ടങ്ങള്ഇവിടുത്തെ പുതു തലമുറയിലെ കുഞ്ഞുങ്ങള്ക്ക്മാത്രം... ഉറക്കം വരാതെ കിടക്കുമ്പോള്ഒന്നുറപ്പിച്ചു അടുത്തകൊല്ലം ഇവരെ ഞാന്കണ്ടു വളര്ന്നപഴയ ഉത്സവ കാഴ്ച്ചകളിലേയ്ക്ക് തിരികെ കൊണ്ട് പോകണം. ആ അവധിക്കാലങ്ങളുടെ ഹൃദ്യത അവരിലും നിറയണം...


വേനലുറച്ചു തുടങ്ങും മുന്പ് ഡിസംബറിലെ ഇത്തിരി അവധിക്കാലത്ത്, നക്ഷത്രങ്ങളും മിന്നാമിനുങ്ങുകളും വഴിതെളിയ്ക്കുമ്പോള്കുട്ടികളെല്ലാം കുന്നിന്മുകളിലെ അമ്പലത്തിലേയ്ക്ക് ജാഥനയിക്കും. ദീപാരാധനയ്ക്കു നടയടയ്ക്കുമ്പോള്ആല്ച്ചുവട്ടില്ഒത്തുകൂടി കളികളും വെടിവട്ടവുമായി സമയം കൊല്ലും.. ഭജനയ്ക്കിരിക്കുന്ന മുത്തശ്ശിമാരുടെ പാട്ടിനു കമന്റടിക്കും... ഒടുവില്നേദ്യചോറിനും കടുംപായസത്തിനും പാല്പായസത്തിനും തമ്മില്കലഹിക്കും. ശിശിരമെത്തിനോക്കിത്തുടങ്ങുമ്പോള് ഇലകൊഴിച്ച  ചില്ലകള്ക്കിടയിലൂടെ “ധനുമാസ ചന്ദ്രനുമായികിന്നാരം പറഞ്ഞു മടക്കയാത്ര... കുട്ടികളൊന്നും അമ്പലത്തില്പ്രാര്ത്ഥനയ്ക്കെത്താത്തതും കളിച്ചു നടക്കുന്നതും മറ്റാരുടെയും കുറ്റമല്ല, കുട്ടികളോടൊപ്പം ആല്ച്ചുവട്ടില്കളികളില്മുഴുകുന്ന അമ്പാടികണ്ണന്റെ കുസൃതി മാത്രം..!! പൂജകള്ഫലമില്ലാതെപോകുന്നതിനു കവടി നിരത്തി ഇത്ര സുന്ദരമായൊരു കാരണം കണ്ടെത്തിയ ജ്യോതിഷിയും ഒരുപക്ഷെ കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരിക്കാം... കഥകളില്നിന്നും വളര്ന്നെങ്കിലും, മതങ്ങളില്തീരെ വിശ്വാസമില്ലെങ്കിലും കുട്ടികളോടൊപ്പം കളിക്കാനും കഥപറയാനും ഇഷ്ടപ്പെടുന്ന ദേവസങ്കല്പം മനസ്സിലാഴത്തില്വേരുറച്ചുപോയി.....

പകലന്തിയോളം പരന്നുകിടക്കുന്ന ളികള്ക്കിടയില്ഞങ്ങളുടെ കളി സംഘത്തിന് വീടുകളില്ല... എവിടെ തമ്പടിക്കുന്നോ അവിടുന്ന് ഭക്ഷണം.... പിന്നെ കാക്കകള്കലപില വച്ച് പടിഞ്ഞാറേയ്ക്ക് പറക്കുമ്പോള്ഏതെങ്കിലും വീട്ടിലെ കുളത്തില്മുങ്ങികുളിച്ചുകയറി കളികള്മുറ്റത്തെ ഇത്തിരി വെളിച്ചത്തിനുള്ളിലാവും. പിന്നെ അവിടുന്ന് നേരെ അമ്പലത്തിലേയ്ക്ക്... ഇതെല്ലാം കഴിഞ്ഞു വീടണയുമ്പോള്നക്ഷത്രങ്ങളാകും കാവല്‍... കളി സംഘത്തിന്റെ ഒരു വര്ഷത്തെ കാത്തിരിപ്പിന്റെ ഫലമാണ് മണ്ഡലപൂജ തീരുമ്പോള്അയ്യപ്പക്ഷേത്രത്തിലെ ഉത്സവം. അന്നാണ് ഞങ്ങളുടെ എല്ലാ വീടുകളിലെയും മുത്തശ്ശന്മാരും മുത്തശ്ശിമാരും കൂട്ടമായി ക്ഷേത്രത്തിലേയ്ക്ക് പോകുന്നത്... ഒപ്പം ഞങ്ങളും.

ഞങ്ങളെന്നു പറയുമ്പോള്അതിനൊരു ആമുഖം ഒരുപക്ഷെ വേണ്ടി വന്നേയ്ക്കാം... ഞാനും എന്റെ അനുജന്പിന്നെ ഞങ്ങളുടെ കസിന്സ്സമപ്രായക്കാരായ കണ്ണന്ചേട്ടന്, അനുജത്തി കറുമ്പി എന്ന് ഞങ്ങള്വിളിക്കുന്ന അനു, വെളുമ്പിയെന്ന് വിളിക്കുന്ന നീതു, നീനുപിന്നെ ഞങ്ങളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്എത്തുന്ന അടുത്തും അകലെയുമുള്ള ബന്ധുക്കളും അവരുടെ മക്കളും ഒപ്പം അയല്വാസികളും.... പേരെണ്ണി തിട്ടപ്പെടുത്താന്പ്രയാസമാകും... പലരും ഇപ്പോള്ഓര്മകളില്പോലുമില്ല.

രാവിലെ തുടങ്ങും കുന്നും മലകളും കയറിയുള്ള ഞങ്ങളുടെ പ്രയാണം. തുടക്കത്തിന്റെ ആവേശം ആദ്യമാദ്യം എല്ലാവര്ക്കും ഉണ്ടാകും. അമ്പലത്തിലേയ്ക്ക് എല്ലാവരും വണ്ടികളില്പോയിവരുമ്പോള്‍  കളിച്ചും ചിരിച്ചും ബഹളം വച്ചും ഞങ്ങള്നടന്നു തുടങ്ങും. വഴിയറിയാവുന്ന അച്ഛച്ചനും  അച്ഛമ്മയ്ക്കും അങ്ങേവീട്ടിലെ  അച്ഛനും  അമ്മയ്ക്കും   ഞങ്ങളെ  നിയന്ത്രിച്ചു ഒരുമിച്ചു കൊണ്ട് പോകുന്നതിനു വല്ലാതെ കഷ്ടപ്പെടേണ്ടി വരും..

അവര്ക്കീ യാത്രയാകട്ടെ വെറും ഉത്സവം കൂടല്‍ മാത്രമല്ല, പരിചയങ്ങള്പുതുക്കുന്നതിനും കാര്ഷിക വിളകളുടെ കച്ചവടം ഉറപ്പിക്കുന്നതിനുമുള്ള അവസരമാണ്.  പശുവിനെ വില്ക്കാനുണ്ടോ..? എവിടെയെങ്കിലും നല്ല കുടംപുളി കിട്ടാനുണ്ടോ.. ചുക്ക് വേണേല്  പറയണേ... ഇങ്ങനെ പോകുന്നു വഴികളിലെ അന്വേഷണങ്ങള്‍. ഏതൊക്കെ വീട്ടില്കല്യാണങ്ങള് നടന്നു, എവിടെ പുതിയ കുഞ്ഞുങ്ങള്പിറന്നു, ആരൊക്കെ വീടും സ്ഥലവും വിറ്റ്താമസം മാറിപ്പോയി, രോഗ വിവരങ്ങള്എല്ലാം   ഒരു യാത്രയില്അറിയാനാകും. പലര്ക്കും ഞങ്ങളെ ഇതെന്റെ മോന്റെ/ മോളുടെ കുട്ടികളാണ് എന്ന് പരിചയപ്പെടുത്തും. അന്പത്- അറുപത് വര്ഷങ്ങള്ക്കു മുന്പ് ഇവിടെയ്ക്ക് കുടിയേറിപ്പാര്ക്കുമ്പോള്തുടങ്ങിയ പരിചയങ്ങള്‍.. ജോലി തിരക്കിനിടയില്വര്ഷത്തിലൊരിക്കലേ ഇങ്ങനെ ഒരവസരം കിട്ടുകയുള്ളൂ...  

പൊടിമണ്ണ് മണക്കുന്ന ചെമ്മണ്പാതയിലൂടെ പൊടി പടര്ത്തി ഞങ്ങള്നടക്കും.. വഴിയരികിലെ ഓരോ തോട്ടിലും വയലിലും ഇറങ്ങി വെള്ളത്തില്കാലുകള്‍ നനയ്ക്കും, നനഞ്ഞ കാലുകള്‍ പൂഴിയിലാഴ്ത്തി സ്വന്തം കാല്‍ച്ചുവടുകള്‍ വേര്‍തിരിക്കും. വഴിയരികിലെ പേരമരങ്ങളിലും ചാമ്പമരങ്ങളിലും വലിഞ്ഞു കയറും.. ആരാദ്യമെത്തും എന്നറിയാന്മത്സരിച്ചോടും, തളരുമ്പോള്വഴിയരികിലെ മരത്തണലില്കൂട്ടത്തിലെ മുതിര്ന്നവരെ കാത്തിരിക്കും. ഇങ്ങനെ കുന്നും മലയും കയറി ഇറങ്ങി ക്ഷീണിക്കുമ്പോള്മടുക്കാതെ എല്ലാ വര്ഷവും കാത്തിരിക്കുന്ന ഒരു കാഴ്ചയുണ്ട്... 

മലഞ്ചെരുവിലെ ഇത്തിരി പാടത്ത് വിതച്ചു കൊയ്തെടുത്ത  നെല്ല് മുളംപനമ്പുകളില്വഴിയരികില്ഉണക്കാനിട്ടതില്നിന്നൊരു പിടി വാരി, വഴിയില്ഇളംവെയില്കാഞ്ഞു കിടക്കുന്ന വയ്ക്കോല്കെട്ടുകളിലൂടെ ഓടിക്കിതച്ച് എത്തുമ്പോള് കുന്നിന്‍ മുകളിലെ ചെറുവീടിന്റെ മുറ്റത്ത്‌,   വഴിയരികിലെ ചെറിയ കാലിത്തൊഴുത്തില്ഞങ്ങളെ കാത്തെന്നോണം ഒരു ദിവസം പ്രായമുള്ള ദൈവപുത്രന്‍..!! അവനു ചുറ്റും വിരിഞ്ഞു നില്ക്കുന്ന പല നിറങ്ങളിലുള്ള ചെണ്ടുമല്ലികള്‍... പ്രഭാതങ്ങളില്മഞ്ഞു പൊഴിക്കുന്ന ഇലകളും പൂക്കളുമായി ഫ്ലെയിം വൈന് പുല്‍ക്കൂടിന് സ്വര്ഗത്തിന്റെ ചാരുത നല്കും.അത്രയേറെ ഭംഗിയുള്ള ഒരു പുല്ക്കൂട്ഞാന്കണ്ടിട്ടില്ല..ചെറുതെങ്കിലും അതി മനോഹരമായൊരു വീടും. എത്ര തവണ വഴിയരികില് വീട് നോക്കി നിന്നിട്ടുന്ടെന്നോ... ക്രിസ്തുമസ് എന്ന ആഘോഷത്തിന്റെ എല്ലാ സന്തോഷവും പുല്ക്കൂടിലാണ് എന്ന് തോന്നിയിരുന്നു.  കണ്ടു കണ്നിറഞ്ഞ് ഞങ്ങള് യാത്ര തുടരും..

മലയിറങ്ങി, ചെമ്മണ് പാത വിട്ട്  ടാര്റോഡിലേക്ക് കടന്നാല്പിന്നെ നിരന്ന വഴിയാണ്. വഴിമദ്ധ്യേയുള്ള ഡാമില്ഇറങ്ങി ദേഹത്തെ പൊടിയും മണ്ണും കഴുകി വൃത്തിയായാണ് പിന്നീടുള്ള യാത്ര... വഴിയിലെ കാഴ്ചകള്അനവധിയാണ്. ഉത്സവത്തിനെത്തുന്ന ആനകളും അവയെ നയിക്കുന്ന പാപ്പാന്മാരും, വാഹനപ്രളയവുമെല്ലാം ഞങ്ങള്ക്ക് തീരെ പരിചിതമല്ലാത്ത കാഴ്ചകളാണ്... ഉച്ചഭാഷിണിയുടെ ശബ്ദകോലാഹലങ്ങള്‍ ഞങ്ങളുടെ വാക്കുകളെ ഭേദിച്ചു.. ശബ്ദ സാഗരത്തില്തൊണ്ടപൊട്ടുന്ന പാകത്തിന് അലറി വിളിച്ചിട്ടും ഞങ്ങള്ക്ക് പരസ്പരം കേള്ക്കാന്‍ കഴിഞ്ഞില്ല...

അമ്പലത്തില്മുന്‍പെങ്ങും കാണാത്ത തിരക്കാണ്... പല ദേശങ്ങളില്നിന്നെത്തുന്ന പല പ്രായക്കാര്‍... ശ്രീ കോവിലിനു മുന്പില്തൊഴാനെത്തുന്നവരുടെ നീണ്ടനിര, ഊഴം കാത്തുനിന്നു കാലുകള്കഴയ്ക്കും പോരാത്തതിന് കയറിയിറങ്ങിയ കുന്നും മേടും ചെറുതല്ലല്ലോ... പ്രദക്ഷിണം എത്താറായി, കാവടി കാണിച്ചു തരാം എന്ന് മുതിര്ന്നവര്പ്രലോഭിപ്പിക്കും...അതില്ഞങ്ങള്കുട്ടികളെല്ലാം കാലിന്റെ വേദന മറക്കും.

വര്ഷത്തിലൊരിക്കല്കിട്ടുന്ന അപൂര് കാഴ്ചകളാണ് കാവടിയും, ഗരുഡന്തൂക്കവുമെല്ലാം. പക്ഷെ തിരക്കില്ഞങ്ങളുടെ കാഴ്ചകള്മറയ്ക്കാന് ഒരുപാട്പേരുണ്ടാവും. എങ്കിലും, എങ്ങനെയെങ്കിലും തിക്കിയും ഞെരുങ്ങിയും ഇത്തിരി വിടവിലൂടെ ഞങ്ങളും കാഴ്ച്ചകള്ആസ്വദിക്കും.. പിന്നെ നോക്കിയിരിക്കുക പ്രദക്ഷിണം ക്ഷേത്ര നടയ്ക്കലെത്തുമ്പോള്പതിവ് തെറ്റാതെത്തുന്ന പരുന്തിനെയാണ്. ശ്രീകോവിലിനു മുകളില്ചുട്ടു പൊള്ളുന്ന വെയിലില്പരുന്തു വട്ടമിട്ടു പറക്കുമ്പോള്  ഞങ്ങളുടെ കൂട്ടം അമ്പലപ്പറമ്പിലെ വച്ചുവാണിഭകടകളിലേയ്ക്ക് തിരിയും... എന്തോ, അന്നും ഇന്നും എനിക്കതില്മാത്രം തീരെ താത്പര്യം പോരാ...

ഓരോ ഉത്സവയാത്രയും മനസ്സില്നിറയ്ക്കുന്നത് വര്ണങ്ങളുടെയും ഗന്ധങ്ങളുടെയും കഴ്ച്ചകളുടെയും മായാത്ത ഓര്മകളാണ്. ചെമ്മണ്ണിന്റെ നിറം, ആഴത്തില്ഒരുപാട് ഇലകള്ഒളിപ്പിച്ചു പച്ചയായിപ്പോയ ഡാമിലെ തണുത്ത വെള്ളം.. സ്വര്ഗത്തിന് ഓറഞ്ച് നിറമാണെന്ന് തെറ്റിദ്ധരിപ്പിച്ച ഫ്ലയിം വൈന്പൂക്കള്, ചുവപ്പും മഞ്ഞയും, വെളുപ്പും എന്ന് വേണ്ട പലനിറങ്ങള്പകര്ന്നാടിയ കാവടികള്‍.. കത്തുന്ന വെയിലില്,തിരക്കില്വിയര്പ്പിന്റെയും ബലൂണിന്റെയും പൂജാദ്രവ്യങ്ങളുടെയും ഇടകലര്ന്ന ഗന്ധം.. മിന്നിമറയുന്ന അപരിചിതവും സുപരിചിതവും അല്പപരിചിതവുമായമുഖങ്ങള്; ഒന്ന് ഓര്ത്തെടുക്കുമ്പോഴേക്കും ഒരുനൂറെണ്ണം കടന്നു പോകുന്നു... പിച്ചിയും മുല്ലയും നാരങ്ങയും മണക്കുന്ന ഇടവഴികള്‍.. കാഴ്ചകളുടെ ബാഹുല്യത്തില് ഞങ്ങള് പരതിനടക്കും.

ഉച്ചവെയില്ഇത്തിരിയൊന്നടങ്ങുമ്പോള്മടക്കയാത്രയായി.... പിന്നെ വീടണയാനുള്ള ധൃതിയാണ്. വാങ്ങികൂട്ടിയ കളിക്കോപ്പുകളും സാധനങ്ങളും കണ്നിറയെ കാണാനും ഉപയോഗിക്കാനുമുള്ള തിരക്ക്. പക്ഷെ എത്രശ്രമിച്ചാലും കാലുകള്ക്ക് വേഗം ഉണ്ടാവില്ല.. ക്ഷീണമകറ്റാന്വഴിയില്പരിചയക്കാര്സമ്മാനിക്കുന്ന പലഹാരങ്ങളും വെള്ളവുമൊന്നും ഞങ്ങള്ക്ക് മതിയാവില്ല. ഒടുവില്സന്ധ്യക്ക്വീട്ടിലെത്തുമ്പോള്എന്തെങ്കിലും വയറുനിറയെ കഴിക്കണം എവിടെയെങ്കിലും കിടക്കണം എന്ന ചിന്തയെ ഉണ്ടാവുകയുള്ളൂ... എങ്കിലും കരോള്‍ സംഘത്തിന്റെ ആദ്യത്തെ കൊട്ട് കേള്‍ക്കുമ്പോള്‍ തന്നെ  ഞങ്ങള്‍ ഉണരും...പിന്നെ അവരേക്കാള്‍ ആവേശം ഞങ്ങള്‍ക്കായിരിക്കും.

ഇതിലൊന്നും ജാതിയോ മതമോ ഞങ്ങളെ ബാധിച്ചിരുന്നില്ല, ഇതെല്ലാം ഒരു ഗ്രാമത്തിന്റെ വിശുദ്ധിയിലൂന്നിയുള്ള ചര്യകളായിരുന്നു.. ഒരുപക്ഷെ കാലമായിരിക്കാം മാറ്റങ്ങള്‍ക്കുത്തരവാദി... സ്നേഹത്താല്മത്സരിക്കുന്ന എന്റെ അനുജന്മാരും അനുജത്തിമാരും ഇതൊന്നും അറിയാത്തവരാണ്, ഈ കാഴ്ചകള്‍ കാണാത്തവരാണ്. അതുകൊണ്ട് തന്നെ അടുത്ത തവണ ഉത്സവത്തിനു ഇവരെയും കൂട്ടി വഴികളില്ഒരിക്കല്കൂടി നടക്കണം.കുന്നും മലകളും വയലും പുഴകളും അവരും കാണണം. ഒരു മാവിലെങ്കിലും കല്ലെറിയാത്തവരായി, പൂക്കളും നക്ഷത്രങ്ങളും ആകാശവും കാണാത്തവരായി അവര്‍ വളര്‍ന്നാല്‍ എങ്ങനെ ശരിയാവും? ഇത്തിരി വട്ട് അവര്‍ക്കും വേണ്ടേ?

മാറ്റം എനിക്കുമുണ്ടായിരിക്കുന്നു...അല്ലെങ്കില്രാവിലെ എഴുന്നേറ്റു ഗൂഗിള്മാപ്പില്‍  എത്ര കിലോമീറ്റര്എന്ന് ഞാന്നോക്കില്ലായിരുന്നല്ലോ ?!!!!





നിനക്കെന്നെ വിധിക്കാം.... അരുതെന്നുപറഞ്ഞിട്ടും, അളവുകളില്ലാതെ സ്നേഹിച്ചതിന്... അകലാമെന്നുപറഞ്ഞിട്ടും, ഇത്തിരി ദൂരവും തച്ചുടച്ചതിന്... തിരിച്ചൊന്നും നല്കില്ല എന്നറിഞ്ഞിട്ടും പാപങ്ങളെല്ലാം സ്വയം വരിച്ചതിന്... പൊറുക്കാനാവാത്തതെന്നറിഞ്ഞിട്ടും പല തെറ്റുകള്ക്കും കൂട്ട്നിന്നതിന്... ഒടുവില്‍ ഒരു ചിത്തഭ്രമത്തിന്റെ ഓര്മ്മ്ത്തെറ്റുകളില്‍ നിന്നോടുള്ള പ്രണയത്താല്‍ കൊരുത്ത് ജീവിതം ബലിയര്പ്പി്ച്ചതിന്, തനിയേ നടന്നതിന്... വെറുതെയാവില്ല നീതിദേവതയുടെ കണ്ണുകള്‍ കെട്ടിവിട്ടത്, നിശബ്ദം- നിന്റെ വാദങ്ങളെ കേള്ക്കു മ്പോള്‍ ആ കണ്ണിലെ തറയ്ക്കുന്ന ചോദ്യങ്ങള്‍ നീ കാേണണ്ടതില്ലല്ലോ... എന്റെ കണ്ണിലെ-രക്തം കിനിയുന്ന വേദന കണ്ടില്ലെന്നു നടിക്കാം,പശ്ചാത്താപം തെല്ലുമില്ലാതെ!! സ്നേഹമെന്ന തെറ്റിന് വിധിപറയാന്‍ ഇനി എത്രനാള്‍ അവധി???

Wednesday, 22 January 2014

THE PROMISE

They belonged to a rural tribal colony in the ‘catchment areas of Idukki dam’.  Away from the city their settlement lacked every nuance of development and growth. They didn’t posses the land in which they toil and live in.  They didn’t have good roads and transportation facilities. They were unaware of the urbane lifestyle and they didn’t even know what sophistication meant. Yet they were happy with life …!!

 “Chechi penne... (elder sister)”, they called me to their side. Moved by their love and innocence I slowly walked to them.   It has been long since I was called so affectionately. The two little angels, Geethu and Radhika, smiled at me lovingly and it was an invitation into their world. Surprised by the unusual visitors and although a bit shy and reticent, it took only a few moments to shed off the veil of strangeness between us.
It was during one of the official visits to Idukki that I met the two little girls at an ‘Anganawadi’ (courtyard shelter – an initiative by the Government of India as a part of the Integrated Child Development Services). It was really sad to see the ruined building, a place where these tiny tots marked their entrance into the world of letters and wisdom; Anganawadis are in a way equal to the ‘Lower and Upper kindergarten’ in rural India.

Our attempt was to find out innovative renovations which can catalyze the metamorphosis of these kids; to equip them in better ways to meet the challenges of the modern world. Children are the key to happiness and as Paulo Coelho rightly said “A child can teach an adult three things: to be happy for no reason, to always be busy with something, and to know how to demand with all his might that which he desires.”  
 It was time to bid adieu to the little ones.  But it was not a farewell forever. I am looking forward to a return journey to this beautiful world to keep the promise made to them. When children fill our world with love and joy the best thing we can provide them is an atmosphere for their blossoming into a good Human being.
.

 ( written for the blog  spicelegends.blogspot.com  during my training at Spices Board)

‘Pichippoo Ladies’ who walked ahead of me!

She loved to see the morning rays reflecting on the dew dropsDay dreamer- she liked every sight on the way. Sometimes she assisted the news paper boy to distribute the newspapers and was late for her class. When it rained, she loved the rain drops and played in the rain.  The cool breeze of the dawn was her companion and she never missed to say hello to the tea shop guy who was always busy making tea as she passed by his small shop.  But she was more fascinated by something else!

What else could be a more beautiful picture than a group of ‘Pichippoo ladies’ on their way to cardamom plantations amidst the morning rays peeping through the mist? Attired in ‘saree’ they always adorned their neatly tied hair with Rose and Jasmine flowers. As they pass the junction and curves their number slowly increased. A few waited for them in front of the tea shop where the elder folks of the village had tea and made conference on the top news of the day.

Though they worked at cardamom plantations their lives were never as fragrant as cardamom, nor were they the ‘queens’. They earned between Rs.60-70 per day and there too discrimination surfaced to the fore- men were paid higher for the same work... Carefully knitting the torn and worn out sarees, the Pichippoo ladies saved their money to feed the mouths of the near and dear ones in her family.

The most innocent as well as interesting fact about them was that there were no secrets. When they had something confidential to share, they murmured to each other which eventually turned out to a big commotion. In fact their secrets were never secrets and nothing was personal too. Sometimes they moaned about their lazy, drunkard husbands and non obedient kids, sometimes about their responsibilities and shortage of money. They even made public where they ‘hide’ the keys. They needed money not to lock it off in vaults but to fulfill their basic necessities. They had very little gold but nobody took advantage of this.

She used to meet them on her way to school. It was a sheer coincidence that their work timings and her school timing were exactly the same. Every morning she followed them. She was keen to listen to their conversations and most of the time they spoke in an alien language which was beyond the comprehension of a school kid. Their conversations were not about the root nodules, least common multiples, or how water formed out of hydrogen and oxygen and hence she understood very little. Nevertheless she followed the ‘Pichippoo’ fragrance. In the evenings when they returned from the plantations; with a bundle of firewood and groceries in their lunch bag, their face would be as dry as the flower on their hair.

Even after so many years I still remember the girl who silently waited for them on the lonely school ground and it always brings a melancholic smile on my face just because the girl who waited for them was me. It has been more than 13 years and things have changed. The misty climate no more exists and so are the ‘pichippoo’ ladies. No school kid walks to school today; instead they wait for their school bus. Plantations are mechanized as they find it difficult to get the labour force and the existing labourers are often given vehicle facilities also. Though I could understand the development and growth, I felt sorry. I missed something nostalgic for ever…

The Pichippoo Ladies’ represented an era, when women in high ranges had to struggle to make a living.  They worked hard to make both ends meet and life made them stronger. They symbolize a culture and the movement wherein the selfless women in the high ranges flung opened their doors and went out to the plantations in search of job.  Limited were their dreams. All  that they wished was a piece of land, a shelter, better food and education to their children- their dreams always confined to the four walls of their home.

It was a really tough to live in such a world with an ‘economically poor’ label. The climate is hard and harsh and so is the geography. The day starts at 4o’ clock in the morning and it most always ends by mid night. One needed to walk miles as there were no proper roads and transportation facilities. There wasn’t time to rest and relax and days were busy with work. Nutritious food was out of question for them and days were spent starving. No electricity, tele-communications and transportation facilities, and during monsoon and winter, when life becomes impossible, and cold wind becomes the most spiteful enemy as it freezes the bones- but still there were no complaints. 

Many a time I imagined my self in their place. How hard it is when you are made to sit down on bare floors continuing to work without even a small break for more than 8 hrs a day!  They always complained about the persisting back pain and ill health. As I followed them silently listening to their worries and turmoil, I really wished –‘may all their dreams come true’ and dreamt of their kids growing up, learning well and getting better jobs. I fancied about their happy and prosperous old days.

I am greatly indebted to them for teaching me- how important it is to study well and find a job. The deep rooted sense of independence came from their sufferings; perseverance and hard work were their ‘success mantra’ and they made me think about the society, the people and their welfare. They inspired me to go out and find my horizon. I respect their courage and sense of duty.  And the successful generation which followed is the result of their sweat and toil.

Though the Pichippo ladies were a sight of the past, I salute them for they walked ahead in their life, leaving the imprints behind, and I just followed their footsteps…

( written for the blog  spicelegends.blogspot.com  during my training at Spices Board)


Tuesday, 7 January 2014

“I walk a lonely road

“I walk a lonely road
The only one that I have ever known
Don't know where it goes
But it's home to me and I walk alone”

വഴി നിശ്ചയിച്ചുറപ്പിക്കാത്തൊരു യാത്രയില്‍ പേരോര്‍മയില്ലാത്തൊരു സുഹൃത്ത് എനിക്കും നിനക്കുമായി പാടിത്തന്ന വരികളാണിത്....അന്ന് ചെറു ചിരിയോടെ കേട്ട് നിന്നെങ്കിലും ഇന്ന് തോന്നുന്നു ഈ വരികള്‍ ഒരു തരത്തില്‍ നമ്മുടെ യാത്രകളെയാണ് സൂചിപ്പിക്കുന്നത്.... അന്ന് തന്ന വാക്ക് പാലിക്കാന്‍ എനിക്കായില്ല... അലസതയുടെ പുതപ്പെടുത്തണിഞ്ഞു നമ്മുടെയാ യാത്രയുടെ ഓര്‍മ്മക്കുറിപ്പുകള്‍ മനസ്സില്‍ മാത്രമായൊതുങ്ങി....പക്ഷെ ഇന്നെന്തോ അവ എഴുതണമെന്നൊരു തോന്നല്‍....

ചില ദിവസങ്ങളങ്ങനെയാണ്, തീരുമാനിച്ചുറപ്പിച്ച പദ്ധതികളെല്ലാം തെറ്റിയാലും അവസാനം ഓർമകളുടെ കണക്കുപുസ്തകത്തിൽ സന്തോഷത്തിന്റെ കുറച്ചു ചിരികൾ മാത്രമവശേഷിപ്പിക്കും. രാവിലെ പതിവുപോലെയോ അല്ലെങ്കിൽ പതിവിലും വൈകിയോ ആണ് എഴുന്നേറ്റത് .... ഉറക്കത്തിൽ നിന്നും ഉണർവിലേയ്ക്ക് വരും തോറും ഈ ദിവസം എന്തൊക്കെ കുരുത്തക്കേടുകൾ എന്നത് മാത്രമായിരുന്നു ചിന്തയിൽ. പദ്ധതികളെല്ലാം തെറ്റിയിരുന്നു, കൂട്ടുപ്രതികളിൽ പലർക്കും അവിചാരിതങ്ങളായ തിരക്കുകൾ.... തിരക്കുകൾ ഒന്നുമില്ലാതെ അവശേഷിച്ചത് ഞാനും മിലിയും മാത്രം. ഭ്രാന്തൻ ആശയങ്ങളെ തുറന്നുവിട്ട് ഞങ്ങൾ യാത്ര തുടങ്ങി.

മഹാരാജാസ് ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ മുതല്‍ ഉള്ള ഒരു സ്വപ്നമായിരുന്നു. എന്റെ അമ്മായിയുടെയും മിലിയുടെ അമ്മയുടെയും കലാലയം.ഭാഗ്യമോ ഭാഗ്യദോഷമൊ ഞങ്ങൾക്ക് അവിടെ പഠിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഒരു ദിവസം ആ ക്യാമ്പസ്‌ മുഴുവനും നടന്നു കാണണമെന്ന ആഗ്രഹ പൂർത്തീകരണമായിരുന്നു ആദ്യത്തെ ലക്‌ഷ്യം. എന്റെ ക്യാമ്പസ്‌ ഗേറ്റിനരികിലെ സെക്യൂരിറ്റി അണ്ണന്മാരും അവരുടെ ആയിരം ചോദ്യങ്ങളും മനസ്സിലുണ്ടായിരുന്നത്കൊണ്ട് എന്ത് കാരണം പറയണം എന്നതിനെക്കുറിച്ച് ചിന്തിക്കാതിരുന്നില്ല.... കള്ളം പറയില്ല എന്ന വാശിയും കൂടിയായപ്പോൾ നേര് പറയാം എന്നുറപ്പിച്ചു. പക്ഷെ പ്രതീക്ഷകളെ തെറ്റിച്ച് ആരും ഞങ്ങളോടൊന്നും ചോദിച്ചില്ല. സന്ദർശകരുടെ ബുക്കിൽ പേരും വിലാസവും എഴുതി, കവാടത്തില്‍ പാറാവ്‌ നില്‍ക്കുന്ന അണ്ണന്മാർ തരുന്ന തുണ്ട്കടലാസിൽ കാണേണ്ട ആളുടെ ഒപ്പും വാങ്ങി തിരികെ വന്നിരുന്ന കാലം മനസ്സിൽ കല്ലുകടിയായി നില്ക്കുന്നു. ഈ സ്വാതന്ത്ര്യം എന്ത് കൊണ്ട് എല്ലാ കോളേജുകളിലും ഇല്ലാതായിപ്പോയി?

അവധി ദിവസമായത്‌ കൊണ്ടോ അതോ കാമ്പസില്‍ നേരം വെളുക്കാത്തത് കൊണ്ടോ എന്താണെന്നറിയില്ല അവിടെയെങ്ങും വിദ്യാര്‍ഥി സമൂഹത്തെ കണ്ടു കിട്ടാനില്ല.ഏതു വഴി? എവിടേക്ക് എന്നറിയാതെ പകച്ചൊരു നിമിഷം. അപ്പോഴാണ് മുൻപിലെ നോട്ടീസ് ശ്രദ്ധയിൽപെട്ടത് മാധ്യമ സെമിനാർ അതും കല്പ്പറ്റ നാരായണനും കെ കെ ഷാഹിനയുമൊക്കെ മുഖ്യാഥിതികളായി. മനസ് വീണ്ടും പഴയ കോളേജ് ദിനങ്ങളിലെയ്ക്ക് പാഞ്ഞു.. . എത്രയൊക്കെ വഴിമാറിയൊഴുകിയാലും ആഴങ്ങളിലെവിടെയോ ഒരു മാധ്യമപ്രവര്‍ത്തക ജീവനോടിരിക്കുന്നു...!!! ആളൊഴിഞ്ഞ കാമ്പസില്‍ മുന്നില്‍ കണ്ട വഴികളിലൂടെ ഞങ്ങള്‍ നടന്നു... പരസ്പരം ഒന്നും പറയുവാന്‍ ഉണ്ടായിരുന്നില്ല... ബോട്ടണി ഡിപാര്‍ട്ട്മെന്റിലെ, ഒരുപാട് കഥകളില്‍ കേട്ടിട്ടുള്ള ഗോവണി കണ്ടു തിരിച്ചു വരുമ്പോള്‍ മുല്ലപ്പന്തലിനരികിലുള്ള മലയാളം വിഭാഗത്തിന്റെ വരാന്തയില്‍ പുറത്തെ മരച്ചില്ലകളില്‍ കണ്ണും പൂഴ്ത്തി ഏറെ നേരം നിന്നു... ചിന്തകളില്‍ നിന്നും ഞങ്ങളെ ഉണര്‍ത്തിയത് പുതിയ അഡ്മിഷന്‍ ആണോ എന്ന ചോദ്യമാണ്...അല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍ ഇവിടെ പഠിക്കുന്നവരാണോ എന്ന ചോദ്യം... ചമ്മിയ ചിരിയോടെ അല്ല എന്ന മറുപടി വീണ്ടും...പിന്നെ പറഞ്ഞ് കേട്ടറിവുമാത്രമുള്ള ക്യാമ്പസ്‌ കാണാന്‍ ഇറാങ്ങിയതാണ് എന്ന മറുപടിയില്‍ കലാലയത്തിന്റെ കഥകള്‍ പറഞ്ഞു തന്നു മുരളി എന്ന അദ്ധ്യാപകന്‍....

തനിയെ നടക്കാന്‍ പേടിയില്ലേ എന്ന ചോദ്യം തെല്ലൊന്ന് അമ്പരിപ്പിക്കുന്നതായിരുന്നു... എന്തിന് എന്ന മറു ചോദ്യത്തില്‍ ലോകത്തോടു മുഴുവനുള്ള വെല്ലുവിളിയും ഞങ്ങളുടെ ആത്മവിശ്വാസവും നിറഞ്ഞു നിന്നിരുന്നു... താഴെ ബഹളം വച്ച് നില്‍ക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ ചൂണ്ടി കാണിച്ചു അദ്ദേഹത്തിന്റെ മറുപടി... “അവരൊന്നും അത്ര നല്ല കുട്ടികളല്ല...”എന്താണ് നല്ലതും ചീത്തയുമെന്ന മറു ചോദ്യം ചോദിച്ചില്ല... അദ്ദേഹം ജോലിത്തിരക്കുകളിലേക്കും ഞങ്ങള്‍ ചിന്തകളിലേയ്ക്കും മടങ്ങി...

ചീത്ത കുട്ടികളുടെ കൂട്ടത്തില്‍ പെടാതെ മാറി നിന്ന് ഗിറ്റാര്‍ വായിച്ചിരുന്ന ചെക്കന്‍ മാരുടെ പാട്ടും കേട്ട് കുറച്ചു നേരം കൂടി... ഞങ്ങള്‍ക്ക് വേണ്ടി പാടുമോ ഏന്ന് ചോദിച്ചപ്പോള്‍ മടി കൂടാതെ പാടിയ വരികള്‍..

“I walk this empty street
On the Boulevard of broken dreams
Where the city sleeps
And I'm the only one and I walk alone

My shadow's the only one that walks beside me
My shallow hearts the only thing that's beating
Sometimes I wish someone out there will find me
'Til then I walk alone”

അവിചാരിതമെങ്കിലും ഈ വരികള്‍ ഞങ്ങളുടെ ജീവിതത്തോട് ഏറെ അടുത്ത് നില്‍ക്കുന്നു.... നിങ്ങളിലെ കലയും കലാകാരന്മാരും ആകാശത്തോളം വളരട്ടെ!!!

ഡീഗോ ഗാര്‍സിയ എന്ന ദ്വീപ സമൂഹത്തെയും അതിലെ ജീവിതത്തെയും പരിചയപ്പെടുത്തിയ ബെന്യാമിന്‍ എന്ന കഥാകാരന്‍ പറഞ്ഞു വച്ച ഉദയംപേരൂരിലെ മറിയം സേവയും, സുനഹദോസ്സും പഴയ പള്ളിയും തൈക്കാട്ടമ്മയും അടുത്ത ഉദ്ധിഷ്‌ടസ്ഥാനമായി മുന്നില്‍ നിന്നു. ഭക്ഷണപ്രിയരായ ഞങ്ങള്‍ക്ക് മറ്റൊരു ഗൂഢോദ്ദേശ്യം കൂടെയുണ്ടായിരുന്നു... മുല്ലപ്പന്തലില്‍ നിന്നും വയറുനിറയെ ഭക്ഷണം കഴിക്കുക... പക്ഷെ വഴിയറിയില്ല!! അറിയാത്ത എത്രയോ വഴികള്‍... അറിയുന്നവയാകട്ടെ വളരെക്കുറച്ചും അപ്പോള്‍ പിന്നെ അറിയാത്ത വഴികളിലൂടെ നടക്കുക മാത്രമേ വഴിയുള്ളൂ....

ഉദയംപേരൂരില്‍ ഇറങ്ങി പഴയ പള്ളി തിരക്കി നടന്നു... ചിന്തിച്ചു കൂട്ടിയതിനും ഭാവനയില്‍ മെനഞ്ഞെടുത്ത പഴയ പള്ളിയുടെ പ്രൌഡിക്കും ഗാംഭിര്യത്തിനും തീരെ ചേരാത്ത, ഇടിഞ്ഞു പൊളിഞ്ഞു തുടങ്ങിയ ദുര്‍ബലയായ പഴയ കെട്ടിടം... തൊട്ടരികെതന്നെ പുതിയ പള്ളിയുടെ പണി തകൃതിയായി നടക്കുന്നുണ്ട്... ആദ്യം ഓടിയെത്തിയ ചിന്ത പുതിയ പള്ളി കൂടി വന്നാല്‍ ഇനിയെത്രകാലം ആയുസ്സുണ്ടാകും ഈ ചരിത്ര സാക്ഷിക്കെന്നാണ്. പള്ളി തുറന്നു കാണുന്നതിനു അവിടെയും ഇവിടെയും കേട്ടുമനസ്സിലാക്കിയ കഥകളുടെ പൊരുള്‍ അറിയുന്നതിനും കുറച്ചു കാത്തിരിക്കേണ്ടി വന്നു. രക്ഷാധികാരിയായ വികാരി സ്ഥലത്തില്ല... പിന്നെയുള്ള കപ്യാരാകട്ടെ ഉച്ചയൂണിന്റെ സമയത്തെ എത്തുകയുള്ളൂ... അതുവരെ പള്ളിക്ക് ചുറ്റും കറങ്ങി നടന്നു സമയം കളയുകയെ വഴിയുള്ളൂ... ഏറെ നേരം കാത്തിരുന്നു മുഷിയേണ്ടി വന്നില്ല സൈക്കിളില്‍ ഉച്ചയൂണുമായി കപ്യാരെത്തി....

പഴമയുടെ ഗന്ധവും നിറവും പേറുന്ന പള്ളിയുടെ അകത്തളങ്ങളില്‍ കണ്ണോടിച്ച് കാലത്തിന്റെ ശേഷിപ്പുകള്‍ ഓരോന്നായി കണ്ടറിഞ്ഞു, കഥകളും കേട്ട് പൊടിപിടിച്ച സാധനസാമഗ്രികളിലൂടെ പരതി നോക്കുമ്പോള്‍ എന്തോ ഒരു നഷ്ടബോധം... നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ കെട്ടിടത്തില്‍ എനിക്ക് മുന്പ് എത്രയോ പേര്‍ എന്തൊക്കെ പ്രാര്‍ത്ഥനകളുമായ്‌ എത്തിയിട്ടുണ്ടാവം... എത്രയോ തലമുറയുടെ കണ്ണീരും സന്തോഷവും വിയര്‍പ്പും വിശപ്പും ഈ നാല് ചുവരുകള്‍ക്കുള്ളില്‍ നിശബ്ദമായി ദൈവങ്ങളോട് സംവേദിക്കപ്പെട്ടിരിക്കാം.!!

പുറത്തിറങ്ങുമ്പോള്‍ കപ്യാരോട് തന്നെ തൈക്കാട്ടമ്മയുടെ പള്ളികൂടി കാണണം എന്ന ആഗ്രഹം പറഞ്ഞു... പള്ളിയിലേക്കുള്ള വഴി പറഞ്ഞു തരുമ്പോള്‍ കപ്യാര്‍ പറഞ്ഞു... ഭക്ഷണം കഴിച്ചിട്ടു വരുമ്പോഴേക്കും ഞാന്‍ അവിടെ എത്തിക്കോളാം... എങ്കിലും കുറച്ചു നേരം തൈക്കാട്ടമ്മയുടെ അടഞ്ഞ വാതിലുകള്‍ക്കുമുന്പില്‍ കാത്തിരിക്കേണ്ടി വന്നു... കപ്യാരെത്താന്‍ വൈകിയത് കൊണ്ട് നാട്ടിന്പുറത്തിന്റെ പച്ചപ്പും കാഴ്ചകളുമായി ഞങ്ങളിരുന്നു... പാല്‍പാത്രവുമായി പോകുന്ന കര്‍ഷകനെ കണ്ടപ്പോള്‍ “വന്തേണ്ടാ പാലക്കാരന്‍” എന്ന് മൂളി... ഒടുക്കം പോയേക്കാം എന്ന് കരുതി എഴുന്നെറ്റപ്പോഴാണ് കപ്യാരുടെ വരവ്.... കഥകള്‍ എന്തൊക്കെ പറഞ്ഞാലും അതല്ല ഈ വിശ്വാസങ്ങളെല്ലാം ആരുടെയെങ്കിലും ഭാവനാ സൃഷ്ടി മാത്രമായാലും സത്യമെന്തുതന്നെയാലും വിശ്വാസികളുടെ പ്രതീക്ഷകള്‍ക്ക് തണലാകുന്നിടത്തോളം തൈക്കാട്ടമ്മയ്ക്കും ഞങ്ങളുടെ പ്രണാമം.

കപ്യാര്‍ കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി...ഇനിയെവിടേക്ക് എന്ന ചോദ്യം വീണ്ടും... മുല്ലപ്പന്തല്‍ എന്ന ലക്ഷ്യസ്ഥാനം ഇന്നേതായാലും നടക്കിലന്നുറപ്പായസ്ഥിതിക്ക് തിരിച്ചു യാത്രയായി... തൃപ്പൂണിത്തുറ എത്തിയപ്പോള്‍ കുറച്ചു നേരം എവിടെയെങ്കിലും വെറുതെ ഇരിക്കണമെന്ന മോഹം... കണ്ടും കാണാതെയും മടുത്ത ഹില്‍ പാലസിലേക്ക് നടന്നു...

മിലി.... എനിക്കറിയില്ല അന്ന് ആ ചാരുബെഞ്ചില്‍ പരസ്പരം ഒന്നും പറയാനില്ലാതെ നമ്മളിരുന്നപ്പോള്‍ എന്തായിരുന്നു മനസ്സിലെന്ന്... ആരെക്കെയോ നടന്ന വഴികളിലൂടെ ഒരിക്കലെങ്കിലും നടക്കണമെന്ന ആഗ്രഹം... ഇനിയൊരിക്കലും ഇവിടെയ്ക്ക് വരില്ലെന്ന തീരുമാനം.... എന്‍റെ ഓര്‍മ്മകള്‍ എത്ര വര്ഷം പുറകോട്ടു പാഞ്ഞെന്ന് എനിക്കറിയില്ല.. അതില്‍ എന്‍റെ സൌഹൃദമുണ്ട്, പ്രണയമുണ്ട്.. മരിക്കാത്ത ഓര്‍മ്മകള്‍ ഉണ്ട്... ഇത്തിരി നോവും മധുരവും കുശുമ്പും കുറ്റബോധവുമുണ്ട്... വാക്കുകള്‍ക്കപ്പുറത്തായിരുന്നുചിന്തകളൊക്കെയും.. .ഇത്രയും വര്‍ഷങ്ങള്‍ “communication” പഠിച്ചിട്ടും മനസ്സിലുള്ളത് എങ്ങനെ പറയണം പ്രകടിപ്പിക്കണം എന്നറിയാത്ത ഞാന്‍... പലതും പറഞ്ഞിട്ടും ഫലമില്ലാതാകുന്നു... പറയേണ്ട പലതും പറയാതെയും പോകുന്നു!!!

ശ്രീ, രേവതി...പറഞ്ഞുറപ്പിച്ചിട്ടും നിങ്ങളെ കൂട്ടാതിവിടെയ്ക്ക് വന്നതിനു മാപ്പ്... ഓര്‍മകളില്‍ നിങ്ങളുണ്ടായിരുന്നു... നിങ്ങളോടൊപ്പം ഇവിടൊരിക്കല്‍ എന്നത് ഇനി നടക്കുമോ എന്നറിയില്ല... നടക്കില്ല എന്ന് കരുതുന്ന പലതും നടക്കുന്ന, സംഭവിക്കണം എന്നാഗ്രഹിക്കുന്ന പലതും നടക്കാതെ പോകുന്ന ഈ ജീവിതത്തില്‍ സ്വന്തമായുള്ളതും ഈ കൊച്ചു കൊച്ചാഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രം...

ഓര്‍മകളെ ഭൂതകാലത്തിലേക്ക് നടതള്ളി തിരിഞ്ഞു നോക്കാതെ നടക്കുമ്പോള്‍ ഉള്ളിലിരുന്നാരോ പറഞ്ഞു “രാജാക്കന്മാര്‍ ചെറ്റകള്‍....” ആ ശബ്ദത്തില്‍ സമൂഹത്തോടുള്ള ധാര്‍മികതയും പ്രതിബദ്ധതയും പ്രതിധ്വനിച്ചു... ഓര്‍മ്മകള്‍ വീണ്ടുമെന്നെ ചുട്ടു പൊള്ളിക്കുന്നു!! ഓര്‍മകള്‍ക്കെന്തു ഭൂതകാലമല്ലേ...?? ഓര്‍മയിലേക്കെന്ന പോലെ നീ പെറുക്കിയ മഞ്ചാടി മണികള്‍...മറക്കാനാവാത്ത പലതിനും സാക്ഷിയായ ഇത്തിരി മഞ്ചാടിചോപ്പ് എന്‍റെ പഴ്സിലുമുണ്ട്... ആരുമറിയാതെ ആ ചുവപ്പെന്റെ ഹൃദയത്തെ തൊടുന്നു...

നേരം വൈകി ബസില്‍ ഇരിക്കുമ്പോഴും നമ്മള്‍ രണ്ടാളും ചിന്തയുടെ രണ്ടു തീരങ്ങളില്‍ ആയിരുന്നു... എന്‍റെ ചിന്താ ഭാരങ്ങളില്‍ കുരുങ്ങി തന്റെ ദിവസം വിരസമായോ എന്ന വിഷമത്തില്‍ ഇരിക്കുമ്പോള്‍ കിട്ടിയ മെസ്സേജ്.. “ thanks a lot for hopping along with my madness”....എവിടെയൊക്കെയോ ചിന്തകള്‍ കൊണ്ടും ഇഷ്ടങ്ങള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും നമ്മള്‍ ഏറെ അടുത്താണ്...അതുകൊണ്ട് തന്നെ നമ്മുടെ ഈ യാത്രകള്‍ ഇനിയും തുടരും...അതിനി മുല്ലപ്പന്തലിലേയ്ക്കായാലും.....പക്ഷെ തുടക്കത്തിലേ പാട്ടിലെ വരികള്‍ മാറുമെന്നു മാത്രം..

“I walk a lonely road
The only one that I have ever known
Don't know where it goes
But it's home to me and I walk with my friends....”.