Friday, 11 January 2013

സുഹൃത്തേ നീയെനിക്ക്...

നിനക്കറിയുമോ സുഹൃത്തേ...
നമ്മുടെ സൌഹൃതം കാലത്തിനതീതമായിരുന്നു
ഇന്നലെയായിരുന്നു ഞാന്‍ നി വിരല്‍ത്തുമ്പ്
പിടിച്ചീവഴി പിച്ച വച്ചത്....

ഇന്നലെ സായഹ്നത്തിലായിരുന്നു ഞാ
നിന്‍ മുപിലുരുകുന്ന തിരിനാളമായത്
ഇന്നലെ ആയിരുന്നു ഞാന്‍ നിന്റെ സൌഹൃദത്തി
ആഴവും പരപ്പും തിരിച്ചറിഞ്ഞത്

നിനക്കറിയുമോ സുഹൃത്തേ.....
നീയെന്‍റെ ആശ്രയമായിരുന്നു,
കണ്ണുനീതുള്ളികള്‍ക്കാലംബമായിരുന്നു.
എന്‍റെ ഇടറുന്ന വാക്കുകക്കൊരു
താങ്ങായിരുന്നു നീ...
ദിക്കറിയാതുഴലുംമ്പോഴൊക്കെയും
വഴികാട്ടിയായിരുന്നു നീ
തുണയില്ലാതലയുമ്പോഴെല്ലാം നീ-
യെന്‍ സഹചാരിയായിരുന്നു...
എന്‍റെ ഹൃദയം തേങ്ങുമ്പോഴെല്ലാം,
പതറുമ്പോഴെല്ലാം നീയൊരു സാന്ത്വനമായിരുന്നു

ഞാന്‍ കാറ്റിലുലയുന്നതിരിനാളമായപ്പോ
നീ ഒരു കൈ മറയായ് കാത്തുരക്ഷിച്ചു
കൊഴിയാന്‍ വിതുമ്പുന്ന പൂവായ്
ഞാന്‍ മാറിയപ്പോഴെല്ലാം, നനുത്ത
മണ്ണിന്‍ തലോടലായ്‌ നീ

എന്നുമെന്‍ ജീവിത പാന്ഥവിലൊരു താങ്ങായ്
തണലായ്‌ നീയെ കൂടെയുണ്ടായിരുന്നു
വിടരാന്‍ വെമ്പി ഞാ നില്‍ക്കുമ്പോഴൊക്കെയും
ഒരിളം കാറ്റായ് നീയെന്നരികിലുണ്ടായിരുന്നു

സുഹൃത്തേ... നീയെനിക്കാശ്വാസമായിരുന്നു
എന്‍റെ പ്രതീക്ഷകള്‍ ത നാളമായിരുന്നു
നീയെന്നാശ്രയമായിരുന്നു...
എന്‍റെ മനസിന്‍റെ പ്രതിബിംബമായിരുന്നു
എന്‍റെ ജന്മാന്തരങ്ങളിലുടനീളം നീയെ
പ്രിയ ചങ്ങാതിയായിരുന്നു....

Thursday, 10 January 2013

താളം തെറ്റിതുടങ്ങിയതെവിടെ നിന്ന്?

താളം തെറ്റി തുടങ്ങിയതെവിടെ നിന്ന്?
ജീവന്‍റെ, ഭൂമിയുടെ താളം
തെറ്റിതുടങ്ങിയതെവിടെ നിന്ന്?
ഒരു മണ്‍ പ്രതിമയുടെ ശ്വാസ നാളത്തി-
ലേക്കൂതി കയറ്റിയ ജീവന്‍റെ തിടിപ്പില്‍ നിന്നോ?
നിവര്‍ന്നു നിന്ന് കൈകളനക്കി തുടങ്ങിയ
നിമിഷത്തിന്‍ അഹന്തയില്‍ നിന്നോ?

തണുപ്പിന്‍ ഖനീഭവിച്ച ഉറഞ്ഞു
കൂടലില്‍ നിന്നും മരവിച്ച തലച്ചോറി-
ലെക്കാദ്യം പകര്‍ന്ന ചൂടില്‍ നിന്നോ?
ആ ചൂടില്‍ നിന്നുരുവായ ബുദ്ധിയില്‍ നിന്നോ?

ജീവന്‍റെ പ്രകൃതിയുടെ തുടിപ്പിലാദ്യം
കൈ കടത്തിയതാര്?
വംശങ്ങളെ നാശതിലെക്കുന്തിവിട്ടു
ഭൂമിയെ വെട്ടിപ്പിടിച്ചു തുടങ്ങിയതാര്?

ഒരു കൊച്ചരുവിയുടെ തുടിപ്പില്‍ നിന്നും
വിദ്യുത് പ്രവാഹമൊരുക്കി
അതിന്റെ പാതയില്‍ തടസമൊരുക്കിയതാര്?
കാടിന്റെ ഉള്ളറകളിലേക്കാഴ്ന്നുചെന്ന്
നാഗരികതയുടെ ദൃപട കൊട്ടിയതാര്?

എവിടെയെന്‍ കൊച്ചു മഴത്തുള്ളിയും
         മാരിവില്ലും?
എവിടെയെന്‍ പക്ഷികളും
         പച്ചിലപ്പടര്‍പ്പും?
എവിടെയെന്‍ പുല്‍മേടുകളും
         പൂക്കളും?
എവിടെയെന്‍ പ്രിയ ഭൂമിയും
         കുഞ്ഞു കാറ്റും?

കളിവീടോരുക്കി കളിക്കുവാന്‍
മണല്‍ മുറ്റമൊരുക്കിയ സമുദ്ര-
ത്തിന്‍  മടിത്തട്ടില്‍ മാറ്റത്തിന്‍
തിരമാല വീശി തുടങ്ങിയതെന്ന്?

ചിന്നിച്ചിതറി കുതിച്ചു പാഞ്ഞ
പുഴകളും നദികളും
വറ്റിവരണ്ടു മിഴിനീര്‍
വാര്‍ത്ത് തുടങ്ങിയതെന്ന്?

കൈവിട്ട ചാക്രികതയും സ്വച്ഛതയും
മൃത പ്രായമടുത്തൊരു ഭൂമിയും
ആദി താളങ്ങള്‍ ഒക്കേയും അന്യമായി
നടന മുദ്രകള്‍ വന്യമായ്‌

 കാല്പനികതയില്‍  നിന്നൊരു തൈ
നാട്ടുപിടിപ്പിച്ചതില്‍ നിന്നും വായുവും
വെള്ളവും വെളിച്ചവുമേകാം,
നമുക്കിനി

“അതിനാലൊരു വിത്തിലുറങ്ങി
-യുണരുന്നു സമസ്ത ലോകവും ..”
പഴയതെങ്കിലും പുതുമ വെടിയാതൊരു ശീലില്‍
നമുക്ക് പടുത്തുയര്‍ത്താം പുതിയൊരു ഭൂമിയും...






Tuesday, 1 January 2013


അമ്മ പോയി...
യാത്രപറഞ്ഞ് അനുഗ്രഹിച്ചയച്ചതിനു
ദിവസങ്ങള്‍ക്ക് ശേഷം...
ആരോടും ഒന്നും പറയാതെ...
ഒന്നും അവശേഷിപ്പിക്കാതെ...
വളരെ വൈകി പടികയറി വന്നപ്പോള്‍
ഒര്മയിലോര്‍ത്തു വയ്ക്കാനൊരു മുഖം മാത്രം
കുറെ നന്മകളും സ്നേഹവും മാത്രം

വീടുറങ്ങി, മരണത്തിന്‍ തണപ്പതി നിറഞ്ഞു
ബന്ധങ്ങളില്‍ പോലും...
പഴയ അലമാരയില്‍ അലക്കിയടുക്കിയ
പഴന്തുണികള്‍ക്ക് ആരോ
വഴിയിലുപേക്ഷിച്ചു പോയ ഗന്ധം
ആര്‍ദ്രത...
കനച്ച എണ്ണ മണക്കുന്ന തലയിണയ്ക്കും
ഏറെ അപരിചിതത്വം....

പ്രാര്‍ത്ഥനയുടെ പുണ്യമകന്നു,
വെളിച്ചെണ്ണയില്‍ പരുത്തി കത്തിച്ചു തെളിച്ച
തിരിനാളത്തിനു പഴയ ചൈതന്യമില്ല
നാമജപങ്ങളില്‍ പഴയ വിശ്വാസമില്ല

ശൂന്യമാണ് ഇന്നെന്റെ വീട്
സ്നേഹശൂന്യം...
നന്മകളെല്ലാം അമ്മയ്ക്കൊപ്പം
തെക്കേ മുറ്റത്തെ ചിതയിലെരിഞ്ഞു...
ചാണകം മെഴുകിയ തരയിലൊരു
വാഴയിലയില്‍ ഒരു പിടി ഉദകത്താൽ
പുത്രകളത്രാദികളത്രയും പാപങ്ങള്‍ക്ക്
മാപ്പിരന്നു...എന്ത് ഫലം?
നേരത്തെ പോയതെന്റെ അമ്മയുടെ പുണ്യം...

നാവിന്‍ തുമ്പിലെവിടെയോ പഴയൊരു
ഉപ്പ് മാങ്ങ ചമ്മന്തിയുടെ സ്വാദ്
നെറ്റിയില്‍ നീട്ടി വരച്ചു തന്ന ചന്ദനത്തി കുളിര്‍മ
പാല് കൂട്ടിയെടുത്ത ചായയ്ക്ക് കായ്ക്കുന്ന മധുരം
വിട്ടു പോകാതതു നാവില്‍ പടരുന്നു
പഴയ തുണികളില്‍ എന്റെ കുട്ടിപാവാടകള്‍
വിളക്കിന്‍ ചുവട്ടിലായ്‌ ഏറെക്കാലത്തെ
പ്രസാദവും പൂക്കളും...
കരഞ്ഞില്ല ഞാന്‍, കൂടുതലെന്തിനോ തിരഞ്ഞു
അവസാനം, നടുമുറിയിലെ അലമാരയിലെനിക്കായ്‌
കരുതിയ മൻജാടി മണിക
കുറേ പഴയ നാണയങ്ങള്‍, ചില്ല് കുപ്പികളില്‍
കാച്ചെണ്ണയുടെ തണുപ്പ്....
ഒരമ്മ മകള്‍ക്കായ്‌ സൂക്ഷിച്ച അവസാന സമ്മാനങ്ങള്‍...
പഴയ ഭരണികളില്‍ ഇനി ഉപ്പുമാങ്ങയില്ല
മാവും പണ്ടേ വെട്ടിമാറ്റിയല്ലോ...
പടര്‍ന്ന പുല്ലുകളില്‍ ഇനി മനജ്ജാടി മണികളില്ല
എനിക്കായത് പെറുക്കുവാനുമാരുമില്ല
രാവിലെ നാമജപമില്ല വൈകുന്നേരങ്ങളില്‍
അടിച്ചു തളിച്ച് തിരി തെളിക്കനാളില്ല..
എന്നെ കാക്കുന്ന പ്രാര്‍ത്ഥനകളില്ല
അടുപ്പത്തു വേകുന്ന പുഴുക്കിന് പഴയ സ്വാദില്ല
സ്നേഹത്തി ചേരുവയില്ല...
പഴയപോലിനിയാരും സഹായങ്ങള്‍ ചോദിച്ചെത്തില്ല
പടിഞ്ഞാറേ തിണ്ണയില്‍ നാട്ടു വര്‍ത്തമാനം
പറഞ്ഞിരിക്കില്ല, അമ്മൂമ്മ കഥകളിനിയാരും കേള്‍ക്കില്ല

മ്മകളിലാരോ നിര്‍ത്താതെ മഴപെയ്യുന്ന
കര്‍ക്കിടക രാവുകളി പുകയുന്ന അടുപ്പി
തീ പകര്‍ന്നു മുത്തശ്ശി കഥകള്‍ പറയുന്നു,
എല്ലാരുമുറങ്ങി കഴിഞ്ഞിട്ടും അവസാന
 പാത്രവും മോറിയടുക്കുന്നു..
ഉമ്മറത്തരു മാലയില്‍ അലങ്കരിച്ചചിത്രത്തിന്
ജീവനുണ്ടായിരുന്നു എന്ന് പോലും മറന്നു
അമ്മയൊരു ചിത്രം മാത്രമായി
അല്ലെങ്കില്‍ ആറടി മണ്ണിലെ നവധാന്യത്തി
കാട് കയറിയതെങ്ങനെ?
തുളസിതറയിലെ തിരിയണഞ്ഞതെങ്ങനെ?
ഒരുവിളിയിലാരും ഓടി വന്നെന്റെ വീടിന്‍റെ
വാതിലൊന്നു തുറക്കാന്‍ മടിച്ചതെങ്ങനെ?
വൈകിയെത്തിയ അതിഥിക്ക് ഒരുനേര
മൊന്നും വിളമ്പുവാനില്ലാതെ വന്നതെങ്ങനെ?





സ്വം


ഞാന്‍ എന്നെ തിരഞ്ഞു...
ചിതറിത്തെറിച്ചു പരക്കംപാഞ്ഞ
ചിന്തകള്‍ക്കിടയിൽ,
ഒരുപാട് ചിരികള്‍ക്കിടയിൽ
ചിരിക്കാന്‍ മറന്ന മുഖങ്ങളിൽ
അവയുടെ പിന്നിലെ ദു:ഖ കാരണങ്ങളില്‍
വിക്കി തടഞ്ഞു പതറി പരതിയ
വാക്കുകളിൽ
മഷി വറ്റിയ പേന കോറിയിട്ട
അവ്യക്തമായ ഭാഷകളില്‍
സാമാന്യ വത്കരിക്കപ്പെട്ട ചിഹ്നങ്ങളിൽ
സന്ധ്യക്കാത്മാക്കള്‍ അലഞ്ഞു
തിരിഞ്ഞാശ്വാസം തേടുന്ന
മേച്ചില്‍പുറങ്ങളില്‍
അവയുടെ അശ്രാന്ത സ്പന്ദനങ്ങളിൽ

ചോര ചീറ്റി ചുവപ്പിച്ച ചെമ്പനീ൪
പൂക്കളില്‍, അവയിലൊളിപ്പിച്ച
ഗൂഡ പ്രണയങ്ങളില്‍
അമ്മിഞ്ഞവറ്റി ചുണ്ട് വരണ്ടു
കരഞ്ഞ കുഞ്ഞിന്‍റെ വേദനയിൽ,
തളര്‍ന്നുറങ്ങിയപ്പോൾ അമ്മ
പരിതപിച്ചു ഭാഷ്യം ചമച്ച
നിസ്സഹായതയില്‍
വഴികാട്ടികളൊരുപാട് പഠിപ്പിച്ചിട്ടൊന്നും
അറിയാതെ വിദ്യ അര്‍ത്ഥിച്ചു
മടുത്ത എന്റെ തലമുറകളില്‍
പൂവില്‍ നിന്നും തേനൂറ്റി പൂവിനു
പുതു ജന്മം ദാനമായി നല്‍കുന്ന
യൌവനത്തിൻ രക്തതിളപ്പിൽ

ഒടുവിലെല്ലാം ശമിച്ചു, തിരിച്ചറിവുകൾ
നരപ്പിച്ചു, പ്രായത്തിന്‍ പക്വത നല്‍കുന്ന,
ഉത്തരവാദിത്വങ്ങളാൽ അഴയ്ക്കപ്പെടുന്ന
മധ്യ വയസ്ക്കരില്‍...
വടി കുത്തി നടു നിവര്‍ത്തി ഉരുക്കി
തെളിയിച്ച വാര്‍ദ്ധക്യത്തിൻ കരുത്തിൽ
അവയുടെ അനന്തമായ അറിവില്‍

തിരഞ്ഞു തളര്‍ന്നു
പക്ഷെ കണ്ടെടുക്കാനായില്ല,
എവിടെ നിന്നും എന്നെ...!!
ഓടിയൊളിക്കുവാനായി പിന്നത്തെ ശ്രമം
പക്ഷെ, ആരില്‍ നിന്ന്?
എവിടേക്ക്?

കടലില്‍ തിരയെന്ന പോൽ
മലമുകളിലെ കാറ്റെന്നപോൽ
ഉള്ളിലാരോ സ്വയം കേണു..
“ഞാനാര്?”
തിരസ്കരിക്കപ്പെട്ട വേദനയില്‍
ഇന്നും തിരയുന്നു ഞാന്‍ എന്നെ..
എന്റെ സ്വത്വത്തെ....