Tuesday, 1 January 2013


അമ്മ പോയി...
യാത്രപറഞ്ഞ് അനുഗ്രഹിച്ചയച്ചതിനു
ദിവസങ്ങള്‍ക്ക് ശേഷം...
ആരോടും ഒന്നും പറയാതെ...
ഒന്നും അവശേഷിപ്പിക്കാതെ...
വളരെ വൈകി പടികയറി വന്നപ്പോള്‍
ഒര്മയിലോര്‍ത്തു വയ്ക്കാനൊരു മുഖം മാത്രം
കുറെ നന്മകളും സ്നേഹവും മാത്രം

വീടുറങ്ങി, മരണത്തിന്‍ തണപ്പതി നിറഞ്ഞു
ബന്ധങ്ങളില്‍ പോലും...
പഴയ അലമാരയില്‍ അലക്കിയടുക്കിയ
പഴന്തുണികള്‍ക്ക് ആരോ
വഴിയിലുപേക്ഷിച്ചു പോയ ഗന്ധം
ആര്‍ദ്രത...
കനച്ച എണ്ണ മണക്കുന്ന തലയിണയ്ക്കും
ഏറെ അപരിചിതത്വം....

പ്രാര്‍ത്ഥനയുടെ പുണ്യമകന്നു,
വെളിച്ചെണ്ണയില്‍ പരുത്തി കത്തിച്ചു തെളിച്ച
തിരിനാളത്തിനു പഴയ ചൈതന്യമില്ല
നാമജപങ്ങളില്‍ പഴയ വിശ്വാസമില്ല

ശൂന്യമാണ് ഇന്നെന്റെ വീട്
സ്നേഹശൂന്യം...
നന്മകളെല്ലാം അമ്മയ്ക്കൊപ്പം
തെക്കേ മുറ്റത്തെ ചിതയിലെരിഞ്ഞു...
ചാണകം മെഴുകിയ തരയിലൊരു
വാഴയിലയില്‍ ഒരു പിടി ഉദകത്താൽ
പുത്രകളത്രാദികളത്രയും പാപങ്ങള്‍ക്ക്
മാപ്പിരന്നു...എന്ത് ഫലം?
നേരത്തെ പോയതെന്റെ അമ്മയുടെ പുണ്യം...

നാവിന്‍ തുമ്പിലെവിടെയോ പഴയൊരു
ഉപ്പ് മാങ്ങ ചമ്മന്തിയുടെ സ്വാദ്
നെറ്റിയില്‍ നീട്ടി വരച്ചു തന്ന ചന്ദനത്തി കുളിര്‍മ
പാല് കൂട്ടിയെടുത്ത ചായയ്ക്ക് കായ്ക്കുന്ന മധുരം
വിട്ടു പോകാതതു നാവില്‍ പടരുന്നു
പഴയ തുണികളില്‍ എന്റെ കുട്ടിപാവാടകള്‍
വിളക്കിന്‍ ചുവട്ടിലായ്‌ ഏറെക്കാലത്തെ
പ്രസാദവും പൂക്കളും...
കരഞ്ഞില്ല ഞാന്‍, കൂടുതലെന്തിനോ തിരഞ്ഞു
അവസാനം, നടുമുറിയിലെ അലമാരയിലെനിക്കായ്‌
കരുതിയ മൻജാടി മണിക
കുറേ പഴയ നാണയങ്ങള്‍, ചില്ല് കുപ്പികളില്‍
കാച്ചെണ്ണയുടെ തണുപ്പ്....
ഒരമ്മ മകള്‍ക്കായ്‌ സൂക്ഷിച്ച അവസാന സമ്മാനങ്ങള്‍...
പഴയ ഭരണികളില്‍ ഇനി ഉപ്പുമാങ്ങയില്ല
മാവും പണ്ടേ വെട്ടിമാറ്റിയല്ലോ...
പടര്‍ന്ന പുല്ലുകളില്‍ ഇനി മനജ്ജാടി മണികളില്ല
എനിക്കായത് പെറുക്കുവാനുമാരുമില്ല
രാവിലെ നാമജപമില്ല വൈകുന്നേരങ്ങളില്‍
അടിച്ചു തളിച്ച് തിരി തെളിക്കനാളില്ല..
എന്നെ കാക്കുന്ന പ്രാര്‍ത്ഥനകളില്ല
അടുപ്പത്തു വേകുന്ന പുഴുക്കിന് പഴയ സ്വാദില്ല
സ്നേഹത്തി ചേരുവയില്ല...
പഴയപോലിനിയാരും സഹായങ്ങള്‍ ചോദിച്ചെത്തില്ല
പടിഞ്ഞാറേ തിണ്ണയില്‍ നാട്ടു വര്‍ത്തമാനം
പറഞ്ഞിരിക്കില്ല, അമ്മൂമ്മ കഥകളിനിയാരും കേള്‍ക്കില്ല

മ്മകളിലാരോ നിര്‍ത്താതെ മഴപെയ്യുന്ന
കര്‍ക്കിടക രാവുകളി പുകയുന്ന അടുപ്പി
തീ പകര്‍ന്നു മുത്തശ്ശി കഥകള്‍ പറയുന്നു,
എല്ലാരുമുറങ്ങി കഴിഞ്ഞിട്ടും അവസാന
 പാത്രവും മോറിയടുക്കുന്നു..
ഉമ്മറത്തരു മാലയില്‍ അലങ്കരിച്ചചിത്രത്തിന്
ജീവനുണ്ടായിരുന്നു എന്ന് പോലും മറന്നു
അമ്മയൊരു ചിത്രം മാത്രമായി
അല്ലെങ്കില്‍ ആറടി മണ്ണിലെ നവധാന്യത്തി
കാട് കയറിയതെങ്ങനെ?
തുളസിതറയിലെ തിരിയണഞ്ഞതെങ്ങനെ?
ഒരുവിളിയിലാരും ഓടി വന്നെന്റെ വീടിന്‍റെ
വാതിലൊന്നു തുറക്കാന്‍ മടിച്ചതെങ്ങനെ?
വൈകിയെത്തിയ അതിഥിക്ക് ഒരുനേര
മൊന്നും വിളമ്പുവാനില്ലാതെ വന്നതെങ്ങനെ?





സ്വം


ഞാന്‍ എന്നെ തിരഞ്ഞു...
ചിതറിത്തെറിച്ചു പരക്കംപാഞ്ഞ
ചിന്തകള്‍ക്കിടയിൽ,
ഒരുപാട് ചിരികള്‍ക്കിടയിൽ
ചിരിക്കാന്‍ മറന്ന മുഖങ്ങളിൽ
അവയുടെ പിന്നിലെ ദു:ഖ കാരണങ്ങളില്‍
വിക്കി തടഞ്ഞു പതറി പരതിയ
വാക്കുകളിൽ
മഷി വറ്റിയ പേന കോറിയിട്ട
അവ്യക്തമായ ഭാഷകളില്‍
സാമാന്യ വത്കരിക്കപ്പെട്ട ചിഹ്നങ്ങളിൽ
സന്ധ്യക്കാത്മാക്കള്‍ അലഞ്ഞു
തിരിഞ്ഞാശ്വാസം തേടുന്ന
മേച്ചില്‍പുറങ്ങളില്‍
അവയുടെ അശ്രാന്ത സ്പന്ദനങ്ങളിൽ

ചോര ചീറ്റി ചുവപ്പിച്ച ചെമ്പനീ൪
പൂക്കളില്‍, അവയിലൊളിപ്പിച്ച
ഗൂഡ പ്രണയങ്ങളില്‍
അമ്മിഞ്ഞവറ്റി ചുണ്ട് വരണ്ടു
കരഞ്ഞ കുഞ്ഞിന്‍റെ വേദനയിൽ,
തളര്‍ന്നുറങ്ങിയപ്പോൾ അമ്മ
പരിതപിച്ചു ഭാഷ്യം ചമച്ച
നിസ്സഹായതയില്‍
വഴികാട്ടികളൊരുപാട് പഠിപ്പിച്ചിട്ടൊന്നും
അറിയാതെ വിദ്യ അര്‍ത്ഥിച്ചു
മടുത്ത എന്റെ തലമുറകളില്‍
പൂവില്‍ നിന്നും തേനൂറ്റി പൂവിനു
പുതു ജന്മം ദാനമായി നല്‍കുന്ന
യൌവനത്തിൻ രക്തതിളപ്പിൽ

ഒടുവിലെല്ലാം ശമിച്ചു, തിരിച്ചറിവുകൾ
നരപ്പിച്ചു, പ്രായത്തിന്‍ പക്വത നല്‍കുന്ന,
ഉത്തരവാദിത്വങ്ങളാൽ അഴയ്ക്കപ്പെടുന്ന
മധ്യ വയസ്ക്കരില്‍...
വടി കുത്തി നടു നിവര്‍ത്തി ഉരുക്കി
തെളിയിച്ച വാര്‍ദ്ധക്യത്തിൻ കരുത്തിൽ
അവയുടെ അനന്തമായ അറിവില്‍

തിരഞ്ഞു തളര്‍ന്നു
പക്ഷെ കണ്ടെടുക്കാനായില്ല,
എവിടെ നിന്നും എന്നെ...!!
ഓടിയൊളിക്കുവാനായി പിന്നത്തെ ശ്രമം
പക്ഷെ, ആരില്‍ നിന്ന്?
എവിടേക്ക്?

കടലില്‍ തിരയെന്ന പോൽ
മലമുകളിലെ കാറ്റെന്നപോൽ
ഉള്ളിലാരോ സ്വയം കേണു..
“ഞാനാര്?”
തിരസ്കരിക്കപ്പെട്ട വേദനയില്‍
ഇന്നും തിരയുന്നു ഞാന്‍ എന്നെ..
എന്റെ സ്വത്വത്തെ....


Sunday, 30 December 2012

പിറക്കാതെ പോയത്


ഉറക്കെപ്പറഞ്ഞു പഠിപ്പിച്ച ധ്വനികള്‍ക്കും
സ്വരങ്ങള്‍ക്കും വാഗ് രൂപങ്ങള്‍ക്കും
ഇടയില്‍ ശബ്ദ കോലാഹലങ്ങളെ
ഭേദിച്ച് ഒരു കോണിലിരുന്ന് ഞാന്‍
ചിന്തിച്ചത് ഉച്ചരിക്കപ്പെടാതെ പോയ
ശബ്ദങ്ങളെക്കുറിച്ചാണ്.....

ആ ശബ്ദങ്ങള്‍ ഉണര്‍ത്താത്ത വാക്കുകളെകുറിച്ച്;
ആഴത്തില്‍ നിശബ്ദതയിലടിഞ്ഞുറിയ
ശബ്ദ സാഗരങ്ങലെക്കുറിച്ച്.
ഉപയോഗിച്ചുപയോഗിച്ചു പഴകിയ
അര്‍ത്ഥം നശിച്ച പാഴ് ശബ്ദങ്ങളേ-
ക്കാള്‍ മധുരതരമാകുമോ അവ?
അതോ ശബ്ദനാളതിലെവിടെയോ
ശ്വാസം മുട്ടി പിടഞ്ഞു ദീര്‍ഘനിശ്വാസങ്ങളായ്
നിര്‍ഗമിച്ച വായുധാര മാത്രമോ അവ?

നമ്മളും ഏറെയിതുപോലല്ലേ?
ഏറെയൊക്കെ അറിഞ്ഞിട്ടും
ഏറെ ചിന്തിച്ചിട്ടും
പ്രതികരണങ്ങള്‍ ഉള്ളിലാഴത്തി
മൂടുന്നവര്‍...
ഏറെ വൈകിയെന്നറിഞ്ഞിട്ടും
ഉണരാതുറങ്ങുന്നവ ...
പ്രായോഗികതയെറി വികസിച്ച
സമൂഹത്തില്‍ ചിന്തകള്‍ക്കെന്തു
പ്രസക്തി?
ഉച്ചരിക്കാത്ത ശബ്ദങ്ങ പോലെ,
വാക്കുകള്‍ പോലെ
ഏതൊക്കെയോ തുരുത്തിലെവിടെയൊക്കെയോ
എത്രയായിരം ചിന്തകളാവാം
പിറവിക്കുമുന്പേ മൃതിയുടെ
മറവിയില്‍ മാഞ്ഞുപോയത്?
അവയിലെത്ര ചിപ്പികളില്‍ എത്ര മുത്തുകള്‍?

വജ്ര ശോഭയാര്‍ന്നു ജ്വലിക്കേണ്ട
വാക്കുകളും ചിന്തകളുമെന്തേ...
നൈമിഷികങ്ങളാം വിഭ്രാന്ത കല്പനകളാകുന്നു?

ഒരുപക്ഷെ ഈ ശബ്ദസാഗരത്തി-
ലെന്റെ നിശബ്ദതയ്ക്കാവാം ഏറെയര്‍ത്ഥം
ഏറെ മാധുര്യം...
പിറന്നിട്ടു പ്രയോജനമില്ലാത്തതിനെക്കാ
പിറക്കാതിരിക്കുന്നതാവില്ലേ നല്ലത്?
ഗുല്‍മോഹ,
നിന്റെ ചുവപ്പെന്റെ പ്രണയമായിരുന്നു.
ഓരോ തളിരിലും പൂവിലും
പൂവിതളിലും തിളങ്ങിയതെന്റെ
അനുരാഗമായിരുന്നു.

അറിഞ്ഞോ അറിയതെയോ
പ്രിയ സ്നേഹിതാ നീയും
ഗുല്‍മോഹ പൂക്കളെ പ്രണയിച്ചു
നീയറിയാതെ ഞാന്‍ നിന്നെയും...

വിടരുന്ന പൂവുകള്‍ കൊഴിയണമെന്നത്
പ്രകൃതി....
പക്ഷെ എന്റെ വസന്തത്തിന്‍റെ ചുവപ്പ്
വിടരാതെ കൊഴിയുന്നു.....

നീയോര്‍ക്കുക,
ഓരോ ഗുല്മോഹറിലും
അറിയാത്ത ഈ പ്രണയിനിയെ ..
നീയറിയുക,
വിരിയാത്ത ഓരോ പൂമൊട്ടും
എന്റെ പ്രണയമാണെന്ന്...
എനിക്കൊരു സ്വര്‍ഗമുണ്ടായിരുന്നു.
ഋതുക്കള്‍ക്കനുസരിച്ചു തളിരിടുന്ന
വിടരുന്ന, പൂത്തുലയുന്ന,
ജീവിതങ്ങളെന്‍റെ മുന്‍പിലുണ്ടായിരുന്നു.
ആ ജീവിതങ്ങള്‍ക്ക് താളവും ശ്രുതിയുമുണ്ടായിരുന്നു
സ്വപ്നങ്ങളും അഭിലാഷങ്ങളുമുണ്ടായിരുന്നു...
കരയുവാന്‍ ചിരിക്കുവാ ഒത്തുകൂടാ
പങ്കുവയ്ക്കാന്‍ ത്യജിക്കുവാന്‍ അറിയുന്ന-
മനസ്സുണ്ടായിരുന്നു......
പിന്നെ എപ്പോഴോ..
കാരണങ്ങളൊന്നുമില്ലാതെ
ഞാനകന്നു..എല്ലാത്തില്‍ നിന്നും ,
തിരിച്ചുനടക്കുവാന്‍ ആകാത്ത വിധം....!!!