നിനക്കെന്നെ വിധിക്കാം....
അരുതെന്നുപറഞ്ഞിട്ടും,
അളവുകളില്ലാതെ സ്നേഹിച്ചതിന്...
അകലാമെന്നുപറഞ്ഞിട്ടും,
ഇത്തിരി ദൂരവും തച്ചുടച്ചതിന്...
തിരിച്ചൊന്നും നല്കില്ല എന്നറിഞ്ഞിട്ടും
പാപങ്ങളെല്ലാം സ്വയം വരിച്ചതിന്...
പൊറുക്കാനാവാത്തതെന്നറിഞ്ഞിട്ടും
പല തെറ്റുകള്ക്കും കൂട്ട്നിന്നതിന്...
ഒടുവില്‍ ഒരു ചിത്തഭ്രമത്തിന്റെ
ഓര്മ്മ്ത്തെറ്റുകളില്‍ നിന്നോടുള്ള
പ്രണയത്താല്‍ കൊരുത്ത് ജീവിതം
ബലിയര്പ്പി്ച്ചതിന്, തനിയേ നടന്നതിന്...
വെറുതെയാവില്ല നീതിദേവതയുടെ
കണ്ണുകള്‍ കെട്ടിവിട്ടത്, നിശബ്ദം-
നിന്റെ വാദങ്ങളെ കേള്ക്കു മ്പോള്‍
ആ കണ്ണിലെ തറയ്ക്കുന്ന ചോദ്യങ്ങള്‍
നീ കാേണണ്ടതില്ലല്ലോ...
എന്റെ കണ്ണിലെ-രക്തം കിനിയുന്ന വേദന
കണ്ടില്ലെന്നു നടിക്കാം,പശ്ചാത്താപം തെല്ലുമില്ലാതെ!!
സ്നേഹമെന്ന തെറ്റിന് വിധിപറയാന്‍
ഇനി എത്രനാള്‍ അവധി???
Friday, 24 January 2014
Wednesday, 22 January 2014
THE PROMISE
They belonged to a rural tribal colony in the ‘catchment areas of Idukki dam’. Away from the city their settlement lacked every nuance of development and growth. They didn’t posses the land in which they toil and live in. They didn’t have good roads and transportation facilities. They were unaware of the urbane lifestyle and they didn’t even know what sophistication meant. Yet they were happy with life …!!
“Chechi
penne... (elder sister)”, they called me to their side. Moved by their love and
innocence I slowly walked to them. It has been long since I was
called so affectionately. The two little angels, Geethu and Radhika, smiled at
me lovingly and it was an invitation into their world. Surprised by the unusual
visitors and although a bit shy and reticent, it took only a few moments to
shed off the veil of strangeness between us.
It
was during one of the official visits to Idukki that I met the two little girls
at an ‘Anganawadi’ (courtyard shelter – an initiative by the Government of
India as a part of the Integrated Child Development Services). It was really
sad to see the ruined building, a place where these tiny tots marked their
entrance into the world of letters and wisdom; Anganawadis are in a way equal
to the ‘Lower and Upper kindergarten’ in rural India.
Our
attempt was to find out innovative renovations which can catalyze the
metamorphosis of these kids; to equip them in better ways to meet the
challenges of the modern world. Children are the key to happiness and as Paulo
Coelho rightly said “A child can teach an adult three things: to be happy for
no reason, to always be busy with something, and to know how to demand with all
his might that which he desires.”
It
was time to bid adieu to the little ones. But it was not a farewell
forever. I am looking forward to a return journey to this beautiful world to
keep the promise made to them. When children fill our world
with love and joy the best thing we can provide them is an atmosphere for their
blossoming into a good Human being.
.
‘Pichippoo Ladies’ who walked ahead of me!
She
loved to see the morning rays reflecting on the dew drops. Day
dreamer- she liked every sight on the way. Sometimes she assisted the news
paper boy to distribute the newspapers and was late for her class. When it
rained, she loved the rain drops and played in the rain. The cool
breeze of the dawn was her companion and she never missed to say hello to the
tea shop guy who was always busy making tea as she passed by his small
shop. But she was more fascinated by something else!
What else could be a more beautiful picture than a group
of ‘Pichippoo ladies’ on their way to cardamom plantations amidst the morning
rays peeping through the mist? Attired in ‘saree’ they always adorned their
neatly tied hair with Rose and Jasmine flowers. As they pass the junction and
curves their number slowly increased. A few waited for them in front of the tea
shop where the elder folks of the village had tea and made conference on the
top news of the day.
Though
they worked at cardamom plantations their lives were never as fragrant as
cardamom, nor were they the ‘queens’. They earned between Rs.60-70 per day and
there too discrimination surfaced to the fore- men were paid higher for the
same work... Carefully knitting the torn and worn out sarees, the Pichippoo
ladies saved their money to feed the mouths of the near and dear ones in her
family.
The
most innocent as well as interesting fact about them was that there were no
secrets. When they had something confidential to share, they murmured to each
other which eventually turned out to a big commotion. In fact their secrets
were never secrets and nothing was personal too. Sometimes they moaned about
their lazy, drunkard husbands and non obedient kids, sometimes about their
responsibilities and shortage of money. They even made public where they ‘hide’
the keys. They needed money not to lock it off in vaults but to fulfill their
basic necessities. They had very little gold but nobody took advantage of this.
She
used to meet them on her way to school. It was a sheer coincidence that their
work timings and her school timing were exactly the same. Every morning she
followed them. She was keen to listen to their conversations and most of the
time they spoke in an alien language which was beyond the comprehension of a
school kid. Their conversations were not about the root nodules, least common
multiples, or how water formed out of hydrogen and oxygen and hence she
understood very little. Nevertheless she followed the ‘Pichippoo’ fragrance. In
the evenings when they returned from the plantations; with a bundle of firewood
and groceries in their lunch bag, their face would be as dry as the flower on
their hair.
Even
after so many years I still remember the girl who silently waited for them on
the lonely school ground and it always brings a melancholic smile on my face
just because the girl who waited for them was me. It has been more than 13
years and things have changed. The misty climate no more exists and so are the
‘pichippoo’ ladies. No school kid walks to school today; instead they wait for
their school bus. Plantations are mechanized as they find it difficult to get
the labour force and the existing labourers are often given vehicle facilities
also. Though I could understand the development and growth, I felt sorry. I
missed something nostalgic for ever…
The
Pichippoo Ladies’ represented an era, when women in high ranges had to struggle
to make a living. They worked hard to make both ends meet and life made
them stronger. They symbolize a culture and the movement wherein the selfless
women in the high ranges flung opened their doors and went out to the
plantations in search of job. Limited were their dreams. All that
they wished was a piece of land, a shelter, better food and education to their
children- their dreams always confined to the four walls of their home.
It
was a really tough to live in such a world with an ‘economically poor’ label.
The climate is hard and harsh and so is the geography. The day starts at 4o’
clock in the morning and it most always ends by mid night. One needed to walk
miles as there were no proper roads and transportation facilities. There wasn’t
time to rest and relax and days were busy with work. Nutritious food was out of
question for them and days were spent starving. No electricity,
tele-communications and transportation facilities, and during monsoon and
winter, when life becomes impossible, and cold wind becomes the most spiteful
enemy as it freezes the bones- but still there were no complaints.
Many
a time I imagined my self in their place. How hard it is when you are made to
sit down on bare floors continuing to work without even a small break for more
than 8 hrs a day! They always complained about the persisting back pain
and ill health. As I followed them silently listening to their worries and
turmoil, I really wished –‘may all their dreams come true’ and dreamt of their
kids growing up, learning well and getting better jobs. I fancied about their
happy and prosperous old days.
I
am greatly indebted to them for teaching me- how important it is to study well
and find a job. The deep rooted sense of independence came from their
sufferings; perseverance and hard work were their ‘success mantra’ and they
made me think about the society, the people and their welfare. They inspired me
to go out and find my horizon. I respect their courage and sense of duty.
And the successful generation which followed is the result of their sweat and
toil.
Though
the Pichippo ladies were a sight of the past, I salute them for they walked
ahead in their life, leaving the imprints behind, and I just followed their
footsteps…
( written for the blog spicelegends.blogspot.com during my training at Spices Board)
Tuesday, 7 January 2014
“I walk a lonely road
“I walk a lonely road
The only one that I have ever known
Don't know where it goes
But it's home to me and I walk alone”
വഴി നിശ്ചയിച്ചുറപ്പിക്കാത്തൊരു യാത്രയില്‍ പേരോര്‍മയില്ലാത്തൊരു സുഹൃത്ത് എനിക്കും നിനക്കുമായി പാടിത്തന്ന വരികളാണിത്....അന്ന് ചെറു ചിരിയോടെ കേട്ട് നിന്നെങ്കിലും ഇന്ന് തോന്നുന്നു ഈ വരികള്‍ ഒരു തരത്തില്‍ നമ്മുടെ യാത്രകളെയാണ് സൂചിപ്പിക്കുന്നത്.... അന്ന് തന്ന വാക്ക് പാലിക്കാന്‍ എനിക്കായില്ല... അലസതയുടെ പുതപ്പെടുത്തണിഞ്ഞു നമ്മുടെയാ യാത്രയുടെ ഓര്‍മ്മക്കുറിപ്പുകള്‍ മനസ്സില്‍ മാത്രമായൊതുങ്ങി....പക്ഷെ ഇന്നെന്തോ അവ എഴുതണമെന്നൊരു തോന്നല്‍....
ചില ദിവസങ്ങളങ്ങനെയാണ്, തീരുമാനിച്ചുറപ്പിച്ച പദ്ധതികളെല്ലാം തെറ്റിയാലും അവസാനം ഓർമകളുടെ കണക്കുപുസ്തകത്തിൽ സന്തോഷത്തിന്റെ കുറച്ചു ചിരികൾ മാത്രമവശേഷിപ്പിക്കും. രാവിലെ പതിവുപോലെയോ അല്ലെങ്കിൽ പതിവിലും വൈകിയോ ആണ് എഴുന്നേറ്റത് .... ഉറക്കത്തിൽ നിന്നും ഉണർവിലേയ്ക്ക് വരും തോറും ഈ ദിവസം എന്തൊക്കെ കുരുത്തക്കേടുകൾ എന്നത് മാത്രമായിരുന്നു ചിന്തയിൽ. പദ്ധതികളെല്ലാം തെറ്റിയിരുന്നു, കൂട്ടുപ്രതികളിൽ പലർക്കും അവിചാരിതങ്ങളായ തിരക്കുകൾ.... തിരക്കുകൾ ഒന്നുമില്ലാതെ അവശേഷിച്ചത് ഞാനും മിലിയും മാത്രം. ഭ്രാന്തൻ ആശയങ്ങളെ തുറന്നുവിട്ട് ഞങ്ങൾ യാത്ര തുടങ്ങി.
മഹാരാജാസ് ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ മുതല്‍ ഉള്ള ഒരു സ്വപ്നമായിരുന്നു. എന്റെ അമ്മായിയുടെയും മിലിയുടെ അമ്മയുടെയും കലാലയം.ഭാഗ്യമോ ഭാഗ്യദോഷമൊ ഞങ്ങൾക്ക് അവിടെ പഠിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഒരു ദിവസം ആ ക്യാമ്പസ് മുഴുവനും നടന്നു കാണണമെന്ന ആഗ്രഹ പൂർത്തീകരണമായിരുന്നു ആദ്യത്തെ ലക്‌ഷ്യം. എന്റെ ക്യാമ്പസ് ഗേറ്റിനരികിലെ സെക്യൂരിറ്റി അണ്ണന്മാരും അവരുടെ ആയിരം ചോദ്യങ്ങളും മനസ്സിലുണ്ടായിരുന്നത്കൊണ്ട് എന്ത് കാരണം പറയണം എന്നതിനെക്കുറിച്ച് ചിന്തിക്കാതിരുന്നില്ല.... കള്ളം പറയില്ല എന്ന വാശിയും കൂടിയായപ്പോൾ നേര് പറയാം എന്നുറപ്പിച്ചു. പക്ഷെ പ്രതീക്ഷകളെ തെറ്റിച്ച് ആരും ഞങ്ങളോടൊന്നും ചോദിച്ചില്ല. സന്ദർശകരുടെ ബുക്കിൽ പേരും വിലാസവും എഴുതി, കവാടത്തില്‍ പാറാവ് നില്‍ക്കുന്ന അണ്ണന്മാർ തരുന്ന തുണ്ട്കടലാസിൽ കാണേണ്ട ആളുടെ ഒപ്പും വാങ്ങി തിരികെ വന്നിരുന്ന കാലം മനസ്സിൽ കല്ലുകടിയായി നില്ക്കുന്നു. ഈ സ്വാതന്ത്ര്യം എന്ത് കൊണ്ട് എല്ലാ കോളേജുകളിലും ഇല്ലാതായിപ്പോയി?
അവധി ദിവസമായത് കൊണ്ടോ അതോ കാമ്പസില്‍ നേരം വെളുക്കാത്തത് കൊണ്ടോ എന്താണെന്നറിയില്ല അവിടെയെങ്ങും വിദ്യാര്‍ഥി സമൂഹത്തെ കണ്ടു കിട്ടാനില്ല.ഏതു വഴി? എവിടേക്ക് എന്നറിയാതെ പകച്ചൊരു നിമിഷം. അപ്പോഴാണ് മുൻപിലെ നോട്ടീസ് ശ്രദ്ധയിൽപെട്ടത് മാധ്യമ സെമിനാർ അതും കല്പ്പറ്റ നാരായണനും കെ കെ ഷാഹിനയുമൊക്കെ മുഖ്യാഥിതികളായി. മനസ് വീണ്ടും പഴയ കോളേജ് ദിനങ്ങളിലെയ്ക്ക് പാഞ്ഞു.. . എത്രയൊക്കെ വഴിമാറിയൊഴുകിയാലും ആഴങ്ങളിലെവിടെയോ ഒരു മാധ്യമപ്രവര്‍ത്തക ജീവനോടിരിക്കുന്നു...!!! ആളൊഴിഞ്ഞ കാമ്പസില്‍ മുന്നില്‍ കണ്ട വഴികളിലൂടെ ഞങ്ങള്‍ നടന്നു... പരസ്പരം ഒന്നും പറയുവാന്‍ ഉണ്ടായിരുന്നില്ല... ബോട്ടണി ഡിപാര്‍ട്ട്മെന്റിലെ, ഒരുപാട് കഥകളില്‍ കേട്ടിട്ടുള്ള ഗോവണി കണ്ടു തിരിച്ചു വരുമ്പോള്‍ മുല്ലപ്പന്തലിനരികിലുള്ള മലയാളം വിഭാഗത്തിന്റെ വരാന്തയില്‍ പുറത്തെ മരച്ചില്ലകളില്‍ കണ്ണും പൂഴ്ത്തി ഏറെ നേരം നിന്നു... ചിന്തകളില്‍ നിന്നും ഞങ്ങളെ ഉണര്‍ത്തിയത് പുതിയ അഡ്മിഷന്‍ ആണോ എന്ന ചോദ്യമാണ്...അല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍ ഇവിടെ പഠിക്കുന്നവരാണോ എന്ന ചോദ്യം... ചമ്മിയ ചിരിയോടെ അല്ല എന്ന മറുപടി വീണ്ടും...പിന്നെ പറഞ്ഞ് കേട്ടറിവുമാത്രമുള്ള ക്യാമ്പസ് കാണാന്‍ ഇറാങ്ങിയതാണ് എന്ന മറുപടിയില്‍ കലാലയത്തിന്റെ കഥകള്‍ പറഞ്ഞു തന്നു മുരളി എന്ന അദ്ധ്യാപകന്‍....
തനിയെ നടക്കാന്‍ പേടിയില്ലേ എന്ന ചോദ്യം തെല്ലൊന്ന് അമ്പരിപ്പിക്കുന്നതായിരുന്നു... എന്തിന് എന്ന മറു ചോദ്യത്തില്‍ ലോകത്തോടു മുഴുവനുള്ള വെല്ലുവിളിയും ഞങ്ങളുടെ ആത്മവിശ്വാസവും നിറഞ്ഞു നിന്നിരുന്നു... താഴെ ബഹളം വച്ച് നില്‍ക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ ചൂണ്ടി കാണിച്ചു അദ്ദേഹത്തിന്റെ മറുപടി... “അവരൊന്നും അത്ര നല്ല കുട്ടികളല്ല...”എന്താണ് നല്ലതും ചീത്തയുമെന്ന മറു ചോദ്യം ചോദിച്ചില്ല... അദ്ദേഹം ജോലിത്തിരക്കുകളിലേക്കും ഞങ്ങള്‍ ചിന്തകളിലേയ്ക്കും മടങ്ങി...
ചീത്ത കുട്ടികളുടെ കൂട്ടത്തില്‍ പെടാതെ മാറി നിന്ന് ഗിറ്റാര്‍ വായിച്ചിരുന്ന ചെക്കന്‍ മാരുടെ പാട്ടും കേട്ട് കുറച്ചു നേരം കൂടി... ഞങ്ങള്‍ക്ക് വേണ്ടി പാടുമോ ഏന്ന് ചോദിച്ചപ്പോള്‍ മടി കൂടാതെ പാടിയ വരികള്‍..
“I walk this empty street
On the Boulevard of broken dreams
Where the city sleeps
And I'm the only one and I walk alone
My shadow's the only one that walks beside me
My shallow hearts the only thing that's beating
Sometimes I wish someone out there will find me
'Til then I walk alone”
അവിചാരിതമെങ്കിലും ഈ വരികള്‍ ഞങ്ങളുടെ ജീവിതത്തോട് ഏറെ അടുത്ത് നില്‍ക്കുന്നു.... നിങ്ങളിലെ കലയും കലാകാരന്മാരും ആകാശത്തോളം വളരട്ടെ!!!
ഡീഗോ ഗാര്‍സിയ എന്ന ദ്വീപ സമൂഹത്തെയും അതിലെ ജീവിതത്തെയും പരിചയപ്പെടുത്തിയ ബെന്യാമിന്‍ എന്ന കഥാകാരന്‍ പറഞ്ഞു വച്ച ഉദയംപേരൂരിലെ മറിയം സേവയും, സുനഹദോസ്സും പഴയ പള്ളിയും തൈക്കാട്ടമ്മയും അടുത്ത ഉദ്ധിഷ്‌ടസ്ഥാനമായി മുന്നില്‍ നിന്നു. ഭക്ഷണപ്രിയരായ ഞങ്ങള്‍ക്ക് മറ്റൊരു ഗൂഢോദ്ദേശ്യം കൂടെയുണ്ടായിരുന്നു... മുല്ലപ്പന്തലില്‍ നിന്നും വയറുനിറയെ ഭക്ഷണം കഴിക്കുക... പക്ഷെ വഴിയറിയില്ല!! അറിയാത്ത എത്രയോ വഴികള്‍... അറിയുന്നവയാകട്ടെ വളരെക്കുറച്ചും അപ്പോള്‍ പിന്നെ അറിയാത്ത വഴികളിലൂടെ നടക്കുക മാത്രമേ വഴിയുള്ളൂ....
ഉദയംപേരൂരില്‍ ഇറങ്ങി പഴയ പള്ളി തിരക്കി നടന്നു... ചിന്തിച്ചു കൂട്ടിയതിനും ഭാവനയില്‍ മെനഞ്ഞെടുത്ത പഴയ പള്ളിയുടെ പ്രൌഡിക്കും ഗാംഭിര്യത്തിനും തീരെ ചേരാത്ത, ഇടിഞ്ഞു പൊളിഞ്ഞു തുടങ്ങിയ ദുര്‍ബലയായ പഴയ കെട്ടിടം... തൊട്ടരികെതന്നെ പുതിയ പള്ളിയുടെ പണി തകൃതിയായി നടക്കുന്നുണ്ട്... ആദ്യം ഓടിയെത്തിയ ചിന്ത പുതിയ പള്ളി കൂടി വന്നാല്‍ ഇനിയെത്രകാലം ആയുസ്സുണ്ടാകും ഈ ചരിത്ര സാക്ഷിക്കെന്നാണ്. പള്ളി തുറന്നു കാണുന്നതിനു അവിടെയും ഇവിടെയും കേട്ടുമനസ്സിലാക്കിയ കഥകളുടെ പൊരുള്‍ അറിയുന്നതിനും കുറച്ചു കാത്തിരിക്കേണ്ടി വന്നു. രക്ഷാധികാരിയായ വികാരി സ്ഥലത്തില്ല... പിന്നെയുള്ള കപ്യാരാകട്ടെ ഉച്ചയൂണിന്റെ സമയത്തെ എത്തുകയുള്ളൂ... അതുവരെ പള്ളിക്ക് ചുറ്റും കറങ്ങി നടന്നു സമയം കളയുകയെ വഴിയുള്ളൂ... ഏറെ നേരം കാത്തിരുന്നു മുഷിയേണ്ടി വന്നില്ല സൈക്കിളില്‍ ഉച്ചയൂണുമായി കപ്യാരെത്തി....
പഴമയുടെ ഗന്ധവും നിറവും പേറുന്ന പള്ളിയുടെ അകത്തളങ്ങളില്‍ കണ്ണോടിച്ച് കാലത്തിന്റെ ശേഷിപ്പുകള്‍ ഓരോന്നായി കണ്ടറിഞ്ഞു, കഥകളും കേട്ട് പൊടിപിടിച്ച സാധനസാമഗ്രികളിലൂടെ പരതി നോക്കുമ്പോള്‍ എന്തോ ഒരു നഷ്ടബോധം... നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ കെട്ടിടത്തില്‍ എനിക്ക് മുന്പ് എത്രയോ പേര്‍ എന്തൊക്കെ പ്രാര്‍ത്ഥനകളുമായ് എത്തിയിട്ടുണ്ടാവം... എത്രയോ തലമുറയുടെ കണ്ണീരും സന്തോഷവും വിയര്‍പ്പും വിശപ്പും ഈ നാല് ചുവരുകള്‍ക്കുള്ളില്‍ നിശബ്ദമായി ദൈവങ്ങളോട് സംവേദിക്കപ്പെട്ടിരിക്കാം.!!
പുറത്തിറങ്ങുമ്പോള്‍ കപ്യാരോട് തന്നെ തൈക്കാട്ടമ്മയുടെ പള്ളികൂടി കാണണം എന്ന ആഗ്രഹം പറഞ്ഞു... പള്ളിയിലേക്കുള്ള വഴി പറഞ്ഞു തരുമ്പോള്‍ കപ്യാര്‍ പറഞ്ഞു... ഭക്ഷണം കഴിച്ചിട്ടു വരുമ്പോഴേക്കും ഞാന്‍ അവിടെ എത്തിക്കോളാം... എങ്കിലും കുറച്ചു നേരം തൈക്കാട്ടമ്മയുടെ അടഞ്ഞ വാതിലുകള്‍ക്കുമുന്പില്‍ കാത്തിരിക്കേണ്ടി വന്നു... കപ്യാരെത്താന്‍ വൈകിയത് കൊണ്ട് നാട്ടിന്പുറത്തിന്റെ പച്ചപ്പും കാഴ്ചകളുമായി ഞങ്ങളിരുന്നു... പാല്‍പാത്രവുമായി പോകുന്ന കര്‍ഷകനെ കണ്ടപ്പോള്‍ “വന്തേണ്ടാ പാലക്കാരന്‍” എന്ന് മൂളി... ഒടുക്കം പോയേക്കാം എന്ന് കരുതി എഴുന്നെറ്റപ്പോഴാണ് കപ്യാരുടെ വരവ്.... കഥകള്‍ എന്തൊക്കെ പറഞ്ഞാലും അതല്ല ഈ വിശ്വാസങ്ങളെല്ലാം ആരുടെയെങ്കിലും ഭാവനാ സൃഷ്ടി മാത്രമായാലും സത്യമെന്തുതന്നെയാലും വിശ്വാസികളുടെ പ്രതീക്ഷകള്‍ക്ക് തണലാകുന്നിടത്തോളം തൈക്കാട്ടമ്മയ്ക്കും ഞങ്ങളുടെ പ്രണാമം.
കപ്യാര്‍ കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി...ഇനിയെവിടേക്ക് എന്ന ചോദ്യം വീണ്ടും... മുല്ലപ്പന്തല്‍ എന്ന ലക്ഷ്യസ്ഥാനം ഇന്നേതായാലും നടക്കിലന്നുറപ്പായസ്ഥിതിക്ക് തിരിച്ചു യാത്രയായി... തൃപ്പൂണിത്തുറ എത്തിയപ്പോള്‍ കുറച്ചു നേരം എവിടെയെങ്കിലും വെറുതെ ഇരിക്കണമെന്ന മോഹം... കണ്ടും കാണാതെയും മടുത്ത ഹില്‍ പാലസിലേക്ക് നടന്നു...
മിലി.... എനിക്കറിയില്ല അന്ന് ആ ചാരുബെഞ്ചില്‍ പരസ്പരം ഒന്നും പറയാനില്ലാതെ നമ്മളിരുന്നപ്പോള്‍ എന്തായിരുന്നു മനസ്സിലെന്ന്... ആരെക്കെയോ നടന്ന വഴികളിലൂടെ ഒരിക്കലെങ്കിലും നടക്കണമെന്ന ആഗ്രഹം... ഇനിയൊരിക്കലും ഇവിടെയ്ക്ക് വരില്ലെന്ന തീരുമാനം.... എന്‍റെ ഓര്‍മ്മകള്‍ എത്ര വര്ഷം പുറകോട്ടു പാഞ്ഞെന്ന് എനിക്കറിയില്ല.. അതില്‍ എന്‍റെ സൌഹൃദമുണ്ട്, പ്രണയമുണ്ട്.. മരിക്കാത്ത ഓര്‍മ്മകള്‍ ഉണ്ട്... ഇത്തിരി നോവും മധുരവും കുശുമ്പും കുറ്റബോധവുമുണ്ട്... വാക്കുകള്ക്കപ്പുറത്തായിരുന്നു ചിന്തകളൊക്കെയും.. .ഇത്രയും വര്‍ഷങ്ങള്‍ “communication” പഠിച്ചിട്ടും മനസ്സിലുള്ളത് എങ്ങനെ പറയണം പ്രകടിപ്പിക്കണം എന്നറിയാത്ത ഞാന്‍... പലതും പറഞ്ഞിട്ടും ഫലമില്ലാതാകുന്നു... പറയേണ്ട പലതും പറയാതെയും പോകുന്നു!!!
ശ്രീ, രേവതി...പറഞ്ഞുറപ്പിച്ചിട്ടും നിങ്ങളെ കൂട്ടാതിവിടെയ്ക്ക് വന്നതിനു മാപ്പ്... ഓര്‍മകളില്‍ നിങ്ങളുണ്ടായിരുന്നു... നിങ്ങളോടൊപ്പം ഇവിടൊരിക്കല്‍ എന്നത് ഇനി നടക്കുമോ എന്നറിയില്ല... നടക്കില്ല എന്ന് കരുതുന്ന പലതും നടക്കുന്ന, സംഭവിക്കണം എന്നാഗ്രഹിക്കുന്ന പലതും നടക്കാതെ പോകുന്ന ഈ ജീവിതത്തില്‍ സ്വന്തമായുള്ളതും ഈ കൊച്ചു കൊച്ചാഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രം...
ഓര്‍മകളെ ഭൂതകാലത്തിലേക്ക് നടതള്ളി തിരിഞ്ഞു നോക്കാതെ നടക്കുമ്പോള്‍ ഉള്ളിലിരുന്നാരോ പറഞ്ഞു “രാജാക്കന്മാര്‍ ചെറ്റകള്‍....” ആ ശബ്ദത്തില്‍ സമൂഹത്തോടുള്ള ധാര്‍മികതയും പ്രതിബദ്ധതയും പ്രതിധ്വനിച്ചു... ഓര്‍മ്മകള്‍ വീണ്ടുമെന്നെ ചുട്ടു പൊള്ളിക്കുന്നു!! ഓര്‍മകള്‍ക്കെന്തു ഭൂതകാലമല്ലേ...?? ഓര്‍മയിലേക്കെന്ന പോലെ നീ പെറുക്കിയ മഞ്ചാടി മണികള്‍...മറക്കാനാവാത്ത പലതിനും സാക്ഷിയായ ഇത്തിരി മഞ്ചാടിചോപ്പ് എന്‍റെ പഴ്സിലുമുണ്ട്... ആരുമറിയാതെ ആ ചുവപ്പെന്റെ ഹൃദയത്തെ തൊടുന്നു...
നേരം വൈകി ബസില്‍ ഇരിക്കുമ്പോഴും നമ്മള്‍ രണ്ടാളും ചിന്തയുടെ രണ്ടു തീരങ്ങളില്‍ ആയിരുന്നു... എന്‍റെ ചിന്താ ഭാരങ്ങളില്‍ കുരുങ്ങി തന്റെ ദിവസം വിരസമായോ എന്ന വിഷമത്തില്‍ ഇരിക്കുമ്പോള്‍ കിട്ടിയ മെസ്സേജ്.. “ thanks a lot for hopping along with my madness”....എവിടെയൊക്കെയോ ചിന്തകള്‍ കൊണ്ടും ഇഷ്ടങ്ങള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും നമ്മള്‍ ഏറെ അടുത്താണ്...അതുകൊണ്ട് തന്നെ നമ്മുടെ ഈ യാത്രകള്‍ ഇനിയും തുടരും...അതിനി മുല്ലപ്പന്തലിലേയ്ക്കായാലും.....പക്ഷെ തുടക്കത്തിലേ പാട്ടിലെ വരികള്‍ മാറുമെന്നു മാത്രം..
“I walk a lonely road
The only one that I have ever known
Don't know where it goes
But it's home to me and I walk with my friends....”.
The only one that I have ever known
Don't know where it goes
But it's home to me and I walk alone”
വഴി നിശ്ചയിച്ചുറപ്പിക്കാത്തൊരു യാത്രയില്‍ പേരോര്‍മയില്ലാത്തൊരു സുഹൃത്ത് എനിക്കും നിനക്കുമായി പാടിത്തന്ന വരികളാണിത്....അന്ന് ചെറു ചിരിയോടെ കേട്ട് നിന്നെങ്കിലും ഇന്ന് തോന്നുന്നു ഈ വരികള്‍ ഒരു തരത്തില്‍ നമ്മുടെ യാത്രകളെയാണ് സൂചിപ്പിക്കുന്നത്.... അന്ന് തന്ന വാക്ക് പാലിക്കാന്‍ എനിക്കായില്ല... അലസതയുടെ പുതപ്പെടുത്തണിഞ്ഞു നമ്മുടെയാ യാത്രയുടെ ഓര്‍മ്മക്കുറിപ്പുകള്‍ മനസ്സില്‍ മാത്രമായൊതുങ്ങി....പക്ഷെ ഇന്നെന്തോ അവ എഴുതണമെന്നൊരു തോന്നല്‍....
ചില ദിവസങ്ങളങ്ങനെയാണ്, തീരുമാനിച്ചുറപ്പിച്ച പദ്ധതികളെല്ലാം തെറ്റിയാലും അവസാനം ഓർമകളുടെ കണക്കുപുസ്തകത്തിൽ സന്തോഷത്തിന്റെ കുറച്ചു ചിരികൾ മാത്രമവശേഷിപ്പിക്കും. രാവിലെ പതിവുപോലെയോ അല്ലെങ്കിൽ പതിവിലും വൈകിയോ ആണ് എഴുന്നേറ്റത് .... ഉറക്കത്തിൽ നിന്നും ഉണർവിലേയ്ക്ക് വരും തോറും ഈ ദിവസം എന്തൊക്കെ കുരുത്തക്കേടുകൾ എന്നത് മാത്രമായിരുന്നു ചിന്തയിൽ. പദ്ധതികളെല്ലാം തെറ്റിയിരുന്നു, കൂട്ടുപ്രതികളിൽ പലർക്കും അവിചാരിതങ്ങളായ തിരക്കുകൾ.... തിരക്കുകൾ ഒന്നുമില്ലാതെ അവശേഷിച്ചത് ഞാനും മിലിയും മാത്രം. ഭ്രാന്തൻ ആശയങ്ങളെ തുറന്നുവിട്ട് ഞങ്ങൾ യാത്ര തുടങ്ങി.
മഹാരാജാസ് ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ മുതല്‍ ഉള്ള ഒരു സ്വപ്നമായിരുന്നു. എന്റെ അമ്മായിയുടെയും മിലിയുടെ അമ്മയുടെയും കലാലയം.ഭാഗ്യമോ ഭാഗ്യദോഷമൊ ഞങ്ങൾക്ക് അവിടെ പഠിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഒരു ദിവസം ആ ക്യാമ്പസ് മുഴുവനും നടന്നു കാണണമെന്ന ആഗ്രഹ പൂർത്തീകരണമായിരുന്നു ആദ്യത്തെ ലക്‌ഷ്യം. എന്റെ ക്യാമ്പസ് ഗേറ്റിനരികിലെ സെക്യൂരിറ്റി അണ്ണന്മാരും അവരുടെ ആയിരം ചോദ്യങ്ങളും മനസ്സിലുണ്ടായിരുന്നത്കൊണ്ട് എന്ത് കാരണം പറയണം എന്നതിനെക്കുറിച്ച് ചിന്തിക്കാതിരുന്നില്ല.... കള്ളം പറയില്ല എന്ന വാശിയും കൂടിയായപ്പോൾ നേര് പറയാം എന്നുറപ്പിച്ചു. പക്ഷെ പ്രതീക്ഷകളെ തെറ്റിച്ച് ആരും ഞങ്ങളോടൊന്നും ചോദിച്ചില്ല. സന്ദർശകരുടെ ബുക്കിൽ പേരും വിലാസവും എഴുതി, കവാടത്തില്‍ പാറാവ് നില്‍ക്കുന്ന അണ്ണന്മാർ തരുന്ന തുണ്ട്കടലാസിൽ കാണേണ്ട ആളുടെ ഒപ്പും വാങ്ങി തിരികെ വന്നിരുന്ന കാലം മനസ്സിൽ കല്ലുകടിയായി നില്ക്കുന്നു. ഈ സ്വാതന്ത്ര്യം എന്ത് കൊണ്ട് എല്ലാ കോളേജുകളിലും ഇല്ലാതായിപ്പോയി?
അവധി ദിവസമായത് കൊണ്ടോ അതോ കാമ്പസില്‍ നേരം വെളുക്കാത്തത് കൊണ്ടോ എന്താണെന്നറിയില്ല അവിടെയെങ്ങും വിദ്യാര്‍ഥി സമൂഹത്തെ കണ്ടു കിട്ടാനില്ല.ഏതു വഴി? എവിടേക്ക് എന്നറിയാതെ പകച്ചൊരു നിമിഷം. അപ്പോഴാണ് മുൻപിലെ നോട്ടീസ് ശ്രദ്ധയിൽപെട്ടത് മാധ്യമ സെമിനാർ അതും കല്പ്പറ്റ നാരായണനും കെ കെ ഷാഹിനയുമൊക്കെ മുഖ്യാഥിതികളായി. മനസ് വീണ്ടും പഴയ കോളേജ് ദിനങ്ങളിലെയ്ക്ക് പാഞ്ഞു.. . എത്രയൊക്കെ വഴിമാറിയൊഴുകിയാലും ആഴങ്ങളിലെവിടെയോ ഒരു മാധ്യമപ്രവര്‍ത്തക ജീവനോടിരിക്കുന്നു...!!! ആളൊഴിഞ്ഞ കാമ്പസില്‍ മുന്നില്‍ കണ്ട വഴികളിലൂടെ ഞങ്ങള്‍ നടന്നു... പരസ്പരം ഒന്നും പറയുവാന്‍ ഉണ്ടായിരുന്നില്ല... ബോട്ടണി ഡിപാര്‍ട്ട്മെന്റിലെ, ഒരുപാട് കഥകളില്‍ കേട്ടിട്ടുള്ള ഗോവണി കണ്ടു തിരിച്ചു വരുമ്പോള്‍ മുല്ലപ്പന്തലിനരികിലുള്ള മലയാളം വിഭാഗത്തിന്റെ വരാന്തയില്‍ പുറത്തെ മരച്ചില്ലകളില്‍ കണ്ണും പൂഴ്ത്തി ഏറെ നേരം നിന്നു... ചിന്തകളില്‍ നിന്നും ഞങ്ങളെ ഉണര്‍ത്തിയത് പുതിയ അഡ്മിഷന്‍ ആണോ എന്ന ചോദ്യമാണ്...അല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍ ഇവിടെ പഠിക്കുന്നവരാണോ എന്ന ചോദ്യം... ചമ്മിയ ചിരിയോടെ അല്ല എന്ന മറുപടി വീണ്ടും...പിന്നെ പറഞ്ഞ് കേട്ടറിവുമാത്രമുള്ള ക്യാമ്പസ് കാണാന്‍ ഇറാങ്ങിയതാണ് എന്ന മറുപടിയില്‍ കലാലയത്തിന്റെ കഥകള്‍ പറഞ്ഞു തന്നു മുരളി എന്ന അദ്ധ്യാപകന്‍....
തനിയെ നടക്കാന്‍ പേടിയില്ലേ എന്ന ചോദ്യം തെല്ലൊന്ന് അമ്പരിപ്പിക്കുന്നതായിരുന്നു...
ചീത്ത കുട്ടികളുടെ കൂട്ടത്തില്‍ പെടാതെ മാറി നിന്ന് ഗിറ്റാര്‍ വായിച്ചിരുന്ന ചെക്കന്‍ മാരുടെ പാട്ടും കേട്ട് കുറച്ചു നേരം കൂടി... ഞങ്ങള്‍ക്ക് വേണ്ടി പാടുമോ ഏന്ന് ചോദിച്ചപ്പോള്‍ മടി കൂടാതെ പാടിയ വരികള്‍..
“I walk this empty street
On the Boulevard of broken dreams
Where the city sleeps
And I'm the only one and I walk alone
My shadow's the only one that walks beside me
My shallow hearts the only thing that's beating
Sometimes I wish someone out there will find me
'Til then I walk alone”
അവിചാരിതമെങ്കിലും ഈ വരികള്‍ ഞങ്ങളുടെ ജീവിതത്തോട് ഏറെ അടുത്ത് നില്‍ക്കുന്നു.... നിങ്ങളിലെ കലയും കലാകാരന്മാരും ആകാശത്തോളം വളരട്ടെ!!!
ഡീഗോ ഗാര്‍സിയ എന്ന ദ്വീപ സമൂഹത്തെയും അതിലെ ജീവിതത്തെയും പരിചയപ്പെടുത്തിയ ബെന്യാമിന്‍ എന്ന കഥാകാരന്‍ പറഞ്ഞു വച്ച ഉദയംപേരൂരിലെ മറിയം സേവയും, സുനഹദോസ്സും പഴയ പള്ളിയും തൈക്കാട്ടമ്മയും അടുത്ത ഉദ്ധിഷ്‌ടസ്ഥാനമായി മുന്നില്‍ നിന്നു. ഭക്ഷണപ്രിയരായ ഞങ്ങള്‍ക്ക് മറ്റൊരു ഗൂഢോദ്ദേശ്യം കൂടെയുണ്ടായിരുന്നു... മുല്ലപ്പന്തലില്‍ നിന്നും വയറുനിറയെ ഭക്ഷണം കഴിക്കുക... പക്ഷെ വഴിയറിയില്ല!! അറിയാത്ത എത്രയോ വഴികള്‍... അറിയുന്നവയാകട്ടെ വളരെക്കുറച്ചും അപ്പോള്‍ പിന്നെ അറിയാത്ത വഴികളിലൂടെ നടക്കുക മാത്രമേ വഴിയുള്ളൂ....
ഉദയംപേരൂരില്‍ ഇറങ്ങി പഴയ പള്ളി തിരക്കി നടന്നു... ചിന്തിച്ചു കൂട്ടിയതിനും ഭാവനയില്‍ മെനഞ്ഞെടുത്ത പഴയ പള്ളിയുടെ പ്രൌഡിക്കും ഗാംഭിര്യത്തിനും തീരെ ചേരാത്ത, ഇടിഞ്ഞു പൊളിഞ്ഞു തുടങ്ങിയ ദുര്‍ബലയായ പഴയ കെട്ടിടം... തൊട്ടരികെതന്നെ പുതിയ പള്ളിയുടെ പണി തകൃതിയായി നടക്കുന്നുണ്ട്... ആദ്യം ഓടിയെത്തിയ ചിന്ത പുതിയ പള്ളി കൂടി വന്നാല്‍ ഇനിയെത്രകാലം ആയുസ്സുണ്ടാകും ഈ ചരിത്ര സാക്ഷിക്കെന്നാണ്. പള്ളി തുറന്നു കാണുന്നതിനു അവിടെയും ഇവിടെയും കേട്ടുമനസ്സിലാക്കിയ കഥകളുടെ പൊരുള്‍ അറിയുന്നതിനും കുറച്ചു കാത്തിരിക്കേണ്ടി വന്നു. രക്ഷാധികാരിയായ വികാരി സ്ഥലത്തില്ല... പിന്നെയുള്ള കപ്യാരാകട്ടെ ഉച്ചയൂണിന്റെ സമയത്തെ എത്തുകയുള്ളൂ... അതുവരെ പള്ളിക്ക് ചുറ്റും കറങ്ങി നടന്നു സമയം കളയുകയെ വഴിയുള്ളൂ... ഏറെ നേരം കാത്തിരുന്നു മുഷിയേണ്ടി വന്നില്ല സൈക്കിളില്‍ ഉച്ചയൂണുമായി കപ്യാരെത്തി....
പഴമയുടെ ഗന്ധവും നിറവും പേറുന്ന പള്ളിയുടെ അകത്തളങ്ങളില്‍ കണ്ണോടിച്ച് കാലത്തിന്റെ ശേഷിപ്പുകള്‍ ഓരോന്നായി കണ്ടറിഞ്ഞു, കഥകളും കേട്ട് പൊടിപിടിച്ച സാധനസാമഗ്രികളിലൂടെ പരതി നോക്കുമ്പോള്‍ എന്തോ ഒരു നഷ്ടബോധം... നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ കെട്ടിടത്തില്‍ എനിക്ക് മുന്പ് എത്രയോ പേര്‍ എന്തൊക്കെ പ്രാര്‍ത്ഥനകളുമായ് എത്തിയിട്ടുണ്ടാവം... എത്രയോ തലമുറയുടെ കണ്ണീരും സന്തോഷവും വിയര്‍പ്പും വിശപ്പും ഈ നാല് ചുവരുകള്‍ക്കുള്ളില്‍ നിശബ്ദമായി ദൈവങ്ങളോട് സംവേദിക്കപ്പെട്ടിരിക്കാം.!!
പുറത്തിറങ്ങുമ്പോള്‍ കപ്യാരോട് തന്നെ തൈക്കാട്ടമ്മയുടെ പള്ളികൂടി കാണണം എന്ന ആഗ്രഹം പറഞ്ഞു... പള്ളിയിലേക്കുള്ള വഴി പറഞ്ഞു തരുമ്പോള്‍ കപ്യാര്‍ പറഞ്ഞു... ഭക്ഷണം കഴിച്ചിട്ടു വരുമ്പോഴേക്കും ഞാന്‍ അവിടെ എത്തിക്കോളാം... എങ്കിലും കുറച്ചു നേരം തൈക്കാട്ടമ്മയുടെ അടഞ്ഞ വാതിലുകള്‍ക്കുമുന്പില്‍ കാത്തിരിക്കേണ്ടി വന്നു... കപ്യാരെത്താന്‍ വൈകിയത് കൊണ്ട് നാട്ടിന്പുറത്തിന്റെ പച്ചപ്പും കാഴ്ചകളുമായി ഞങ്ങളിരുന്നു... പാല്‍പാത്രവുമായി പോകുന്ന കര്‍ഷകനെ കണ്ടപ്പോള്‍ “വന്തേണ്ടാ പാലക്കാരന്‍” എന്ന് മൂളി... ഒടുക്കം പോയേക്കാം എന്ന് കരുതി എഴുന്നെറ്റപ്പോഴാണ് കപ്യാരുടെ വരവ്.... കഥകള്‍ എന്തൊക്കെ പറഞ്ഞാലും അതല്ല ഈ വിശ്വാസങ്ങളെല്ലാം ആരുടെയെങ്കിലും ഭാവനാ സൃഷ്ടി മാത്രമായാലും സത്യമെന്തുതന്നെയാലും വിശ്വാസികളുടെ പ്രതീക്ഷകള്‍ക്ക് തണലാകുന്നിടത്തോളം തൈക്കാട്ടമ്മയ്ക്കും ഞങ്ങളുടെ പ്രണാമം.
കപ്യാര്‍ കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി...ഇനിയെവിടേക്ക് എന്ന ചോദ്യം വീണ്ടും... മുല്ലപ്പന്തല്‍ എന്ന ലക്ഷ്യസ്ഥാനം ഇന്നേതായാലും നടക്കിലന്നുറപ്പായസ്ഥിതിക്ക് തിരിച്ചു യാത്രയായി... തൃപ്പൂണിത്തുറ എത്തിയപ്പോള്‍ കുറച്ചു നേരം എവിടെയെങ്കിലും വെറുതെ ഇരിക്കണമെന്ന മോഹം... കണ്ടും കാണാതെയും മടുത്ത ഹില്‍ പാലസിലേക്ക് നടന്നു...
മിലി.... എനിക്കറിയില്ല അന്ന് ആ ചാരുബെഞ്ചില്‍ പരസ്പരം ഒന്നും പറയാനില്ലാതെ നമ്മളിരുന്നപ്പോള്‍ എന്തായിരുന്നു മനസ്സിലെന്ന്... ആരെക്കെയോ നടന്ന വഴികളിലൂടെ ഒരിക്കലെങ്കിലും നടക്കണമെന്ന ആഗ്രഹം... ഇനിയൊരിക്കലും ഇവിടെയ്ക്ക് വരില്ലെന്ന തീരുമാനം.... എന്‍റെ ഓര്‍മ്മകള്‍ എത്ര വര്ഷം പുറകോട്ടു പാഞ്ഞെന്ന് എനിക്കറിയില്ല.. അതില്‍ എന്‍റെ സൌഹൃദമുണ്ട്, പ്രണയമുണ്ട്.. മരിക്കാത്ത ഓര്‍മ്മകള്‍ ഉണ്ട്... ഇത്തിരി നോവും മധുരവും കുശുമ്പും കുറ്റബോധവുമുണ്ട്... വാക്കുകള്ക്കപ്പുറത്തായിരുന്നു
ശ്രീ, രേവതി...പറഞ്ഞുറപ്പിച്ചിട്ടും നിങ്ങളെ കൂട്ടാതിവിടെയ്ക്ക് വന്നതിനു മാപ്പ്... ഓര്‍മകളില്‍ നിങ്ങളുണ്ടായിരുന്നു... നിങ്ങളോടൊപ്പം ഇവിടൊരിക്കല്‍ എന്നത് ഇനി നടക്കുമോ എന്നറിയില്ല... നടക്കില്ല എന്ന് കരുതുന്ന പലതും നടക്കുന്ന, സംഭവിക്കണം എന്നാഗ്രഹിക്കുന്ന പലതും നടക്കാതെ പോകുന്ന ഈ ജീവിതത്തില്‍ സ്വന്തമായുള്ളതും ഈ കൊച്ചു കൊച്ചാഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രം...
ഓര്‍മകളെ ഭൂതകാലത്തിലേക്ക് നടതള്ളി തിരിഞ്ഞു നോക്കാതെ നടക്കുമ്പോള്‍ ഉള്ളിലിരുന്നാരോ പറഞ്ഞു “രാജാക്കന്മാര്‍ ചെറ്റകള്‍....” ആ ശബ്ദത്തില്‍ സമൂഹത്തോടുള്ള ധാര്‍മികതയും പ്രതിബദ്ധതയും പ്രതിധ്വനിച്ചു... ഓര്‍മ്മകള്‍ വീണ്ടുമെന്നെ ചുട്ടു പൊള്ളിക്കുന്നു!! ഓര്‍മകള്‍ക്കെന്തു ഭൂതകാലമല്ലേ...?? ഓര്‍മയിലേക്കെന്ന പോലെ നീ പെറുക്കിയ മഞ്ചാടി മണികള്‍...മറക്കാനാവാത്ത പലതിനും സാക്ഷിയായ ഇത്തിരി മഞ്ചാടിചോപ്പ് എന്‍റെ പഴ്സിലുമുണ്ട്... ആരുമറിയാതെ ആ ചുവപ്പെന്റെ ഹൃദയത്തെ തൊടുന്നു...
നേരം വൈകി ബസില്‍ ഇരിക്കുമ്പോഴും നമ്മള്‍ രണ്ടാളും ചിന്തയുടെ രണ്ടു തീരങ്ങളില്‍ ആയിരുന്നു... എന്‍റെ ചിന്താ ഭാരങ്ങളില്‍ കുരുങ്ങി തന്റെ ദിവസം വിരസമായോ എന്ന വിഷമത്തില്‍ ഇരിക്കുമ്പോള്‍ കിട്ടിയ മെസ്സേജ്.. “ thanks a lot for hopping along with my madness”....എവിടെയൊക്കെയോ ചിന്തകള്‍ കൊണ്ടും ഇഷ്ടങ്ങള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും നമ്മള്‍ ഏറെ അടുത്താണ്...അതുകൊണ്ട് തന്നെ നമ്മുടെ ഈ യാത്രകള്‍ ഇനിയും തുടരും...അതിനി മുല്ലപ്പന്തലിലേയ്ക്കായാലും.....പക്ഷെ തുടക്കത്തിലേ പാട്ടിലെ വരികള്‍ മാറുമെന്നു മാത്രം..
“I walk a lonely road
The only one that I have ever known
Don't know where it goes
But it's home to me and I walk with my friends....”.
Monday, 30 December 2013
ഭൂമിയുടെ അവകാശികള്‍ - ചില ചിന്തകള്‍ : PART 1
വികസനത്തിന്റെ കാണാക്കാഴ്ച്ചകൾ
നിർവചനങ്ങൾക്കുമപ്പുറം അർത്ഥതലങ്ങൾ കല്പ്പിച്ചു
നല്കാവുന്ന വാക്കാണ് 'വികസനം'. വിഭാവനം
ചെയ്യുന്നവരുടെ ഭാവനയിലും സ്വപ്നങ്ങളിലും മാത്രമായി പലപ്പോഴും
ഒതുങ്ങിപ്പോകുമ്പോഴാണ് അർത്ഥങ്ങൾ നശിച്ച് 'വികസനം' ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും വർഗ വ്യത്യാസങ്ങളുടേയുമൊക്കെ
നേർക്കാഴ്ച്ചകൾ ആകുന്നത്. സാമൂഹ്യവും സാമ്പത്തികവും
ശാസ്ത്രീയവും ആരോഗ്യ-വിദ്യാഭ്യാസപരവുമൊക്കെയായ
നിർവചനങ്ങൾക്കുമപ്പുറം വികസനം സമ്പൂർണ്ണത കൈവരിക്കുന്നത്"ശാരീരികവും മാനസികവും സാമൂഹ്യവുമായ സ്വാസ്ഥ്യം'' എന്നോ അതിലേക്ക് വ്യക്തിയെ അല്ലെങ്കിൽ സമൂഹത്തെ നയിക്കുന്ന ഘടകങ്ങൾ എന്നോ
ചിന്തിക്കുമ്പോഴായിരിക്കും.
ഒരു ജനതയെ അതിന്റെ ആവാസവ്യവസ്ഥയിൽ നിന്നും
പറിച്ചു നടുമ്പോൾ അതിനു തുല്യമോ, മികച്ചതോ ആയ സാഹചര്യങ്ങൾ
നല്കാൻ ഏതൊരു ഭരണകൂടവും ബാധ്യസ്ഥരാണ്; വിശേഷ്യാ സമൂഹത്തിന്റെ
വികസന പാഠങ്ങൾ തികച്ചും അന്യമായ ജനതയെ...! അവകാശങ്ങൾ
ചോദിച്ചു വാങ്ങാൻ തക്ക വിധം ശബ്ദമുയർത്താനും പോരാടാനും കഴിവില്ലാത്തവർ
കൂടിയാകുമ്പോൾ "മുകളിൽ സംരക്ഷകനില്ലാത്ത
ഒരാത്മാവും ഭൂമിയിലില്ല' എന്ന സങ്കീർത്തനം
വ്യർത്ഥമാകുന്നു. തങ്ങൾ കൂടി ഭാഗമായ സമൂഹത്തിനു പോലും
കരുണയില്ലാതെ, ജീവിതം കരുപ്പിടിപ്പിക്കേണ്ടിവരുന്ന
എത്രയോ ജന്മങ്ങൾ... സഹതാപമല്ല, ഒരു കൈത്താങ്ങ് മാത്രമാണിവർ ആവശ്യപ്പെടുന്നത്.
ഒറീസ്സയിലെ ഒരു ആദിവാസി ജനതയ്ക്ക് തൊഴിൽ
നിഷേധിക്കപ്പെട്ടത് അവരുടെ പേര് രേഖകളിൽ എഴുതിച്ചേർത്ത സർക്കാർ ഗുമസ്തൻ അറിഞ്ഞോ
അറിയാതെയോ വരുത്തിയ അക്ഷരത്തെറ്റു മൂലമാണെന്ന് പ്രശസ്ത പത്രപ്രവർത്തകൻ ശ്രീ പി സായിനാഥ് തന്റെ ലേഖനത്തിൽ എഴുതിയത് അവിശ്വസനീയതയുടെ മേമ്പൊടിയോടെ
വായിച്ചതോർക്കുന്നു, കേവലമൊരു അക്ഷരത്തെറ്റ് ഒരു
ജനതയുടെ അസ്തിത്വത്തെ എത്ര സാരമായാണ് ബാധിച്ചത്!. പക്ഷെ
മനപ്പൂർവമല്ലാത്ത, വർഷങ്ങൾക്കു മുൻപുനടന്ന ആ
അനാസ്ഥയേക്കാൾ എത്രയോ ക്രൂരവും സങ്കുചിതവുമാണ് ഇന്നത്തെ വ്യവസ്ഥിതികൾ.
കർഷകരും കൂലിവേലക്കാരും നിരക്ഷരരുമായ ആ ആദിവാസി
സമൂഹം ജീവിതത്തിലെ സപര്യയായി കരുതുന്നത് കൃഷിയെ ആണ്. മുതുവാന്മാർ
എന്ന് മറ്റുള്ളവർ കളിയായും കാര്യമായും വിളിച്ചു പോന്ന ആ ഗോത്രവർഗത്തെ സുരക്ഷയുടെ
പേരുപറഞ്ഞാണ് കാട്ടിൽ നിന്നും കുടിയിറക്കി മലയോരത്ത് രണ്ടേക്കർ വീതം പതിച്ചു
കൊടുത്ത് പുനരധിവസിപ്പിച്ചത്. വനവിഭവങ്ങൾ ശേഖരിച്ചും
വേട്ടയാടിയും മീൻപിടിച്ചും ജീവിച്ചുപോന്ന സമൂഹത്തെ അതിർവരമ്പുകൾക്കുള്ളിൽ
തളച്ചിട്ടപ്പോൾ കൃഷി ചെയ്തു ജീവിക്കുമെന്നും നാഗരികതയുടെ മുഖംമിനുക്കലുകൾ പതിയെ
സ്വായത്തമാക്കുമെന്നും വികസനം അനുഭാവനം ചെയ്ത ഭരണസിരാകേന്ദ്രങ്ങൾ
ചിന്തിച്ചിട്ടുണ്ടാവും.
സ്ഥിരമായി വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചപ്പോഴും
കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും നിലനില്പ്പ് അപകടകരമാക്കിയപ്പോഴും ഇവർക്ക്
സഹായത്തിനുവേണ്ടി ഭരണകൂടങ്ങളെ തന്നെ ആശ്രയിക്കേണ്ടിവന്നു.കർഷകർക്ക് കാലാകാലമായി
സർക്കാർ നല്കിവരുന്ന ധന സഹായങ്ങളൊന്നും ഇവർക്ക് ലഭിച്ചില്ല. വലിയ കൊട്ടിഘോഷങ്ങളുമായി ഭൂമി പതിച്ചു നൽകിപ്പോയവർ നിയമത്തിന്റെ
നൂലാമാലകൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന പട്ടയമെന്ന സ്വപ്നത്തെക്കുറിച്ചും,
'കരമടച്ച രശീതി' എന്ന സമ്പ്രദായത്തെ
കുറിച്ചും ബോധപൂർവം മറന്നതാവാം, പലർക്കും ലഭിച്ചതാവട്ടെ
കൈമാറാൻ കഴിയാത്ത ഭൂമിയും. വനാവകാശ രേഖ എന്ന ഉടമസ്ഥത
തെളിയിക്കുന്ന രേഖയും ഒരു സർക്കാര്‍ ഇടപാടുകൾക്കോ ബാങ്ക് ഇടപാടുകൾക്കോ
ഉപയോഗിക്കാനാവാതെ കേവലമൊരു പ്രഹസനം മാത്രമായൊതുങ്ങി.
ചുരുക്കത്തിൽ, കാടിന്റെ
സമ്പന്നതയും സ്വാതന്ത്ര്യവും അനുഭവിച്ചു ജീവിച്ചുപോന്ന ഒരു ജനതയെ 'ഠ' വട്ടത്തിൽ തളച്ച് ജീവിതം നിഷേധിക്കുമ്പോൾ
അതിനെന്തു ന്യായീകരണം? ദാനം കൊടുക്കുമ്പോൾ അനുബന്ധമായി
നിയമത്തിന്റെ അഴിയാക്കുരുക്കുകൾ കൂടി ചാർത്തികൊടുക്കുന്ന നമ്മുടെ ഭരണകൂടങ്ങൾ
ഫ്യൂഡൽ സംവിധാനത്തിന്റെ ശേഷിപ്പുകൾ തന്നെ. സ്വാതന്ത്ര്യവും
അതിന്റെ അനുബന്ധങ്ങളും വാക്കുകളിൽ ഒതുങ്ങുമ്പോൾ നിരാശ്രയരായ ഈ ജനങ്ങൾ ആരോട്
പരാതിപ്പെടാൻ? ആരുടെ സഹായം തേടാൻ?
മറ്റുള്ളവന്റെ സ്വാതന്ത്ര്യത്തെയും ജീവിത
സാഹചര്യങ്ങളെയും നിർവചിച്ച് അതിനുള്ളിൽ അവരെ തളച്ചിടുമ്പോൾ അധികാരം എന്ന ദുർഭൂതം
എത്ര നീചമായാണ് വർത്തിക്കുന്നത്! എഴുപതു വയസിനു മുകളിൽ
പ്രായം ചെന്ന മൂപ്പൻ കൈകൾ കൂപ്പിയാണ് സങ്കടങ്ങൾ പറഞ്ഞത്. രണ്ട് ഏക്കറോളം വരുന്ന കൃഷി ഭൂമിയിലെ ജലസേചനത്തിനായി അടിവാരത്തെ പുഴയിൽ
നിന്നും വെള്ളം കുടങ്ങളിൽ ചുമന്നുകൊണ്ടുവന്ന ആ വൃദ്ധൻ പ്രായാധിക്യത്താൽ
അവശനായിരുന്നു. തന്റെ ദുരവസ്ഥ തുറന്നു പറയുമ്പോൾ
നിരക്ഷരതയും രോഗ-ദാരിദ്ര്യവും എന്തുമാത്രം
കഷ്ട്ടപ്പെടുത്തുന്നെന്ന് നിറഞ്ഞ കണ്ണുകളോടെയാണ് വിശദീകരിച്ചത്, അവിടെ കണ്ട മുഖങ്ങളിലെല്ലാം ദൈന്യത മാത്രം! നാലുവയസ്സുകാരി
പെണ്കുട്ടിയുടെ കണ്ണിൽ പോലും പ്രതീക്ഷയുടെ കണികകൾ അന്യം...സ്വന്തം
സാഹചര്യങ്ങളോടവർ പൊരുത്തപ്പെട്ടതാവം, പ്രതീക്ഷിച്ചിട്ടും
കാര്യമൊന്നും ഇല്ലാത്തതിനാലും ആവാം.ഈ സാമ്പത്തിക സാമൂഹിക വ്യവസ്ഥിതി ഇവർക്ക് നിഷേധിക്കുന്ന അവസരങ്ങള്‍ ചെറുതല്ല. ഉന്നത വിദ്യാഭ്യാസവും ഉദ്യോഗവുമെല്ലാം ഇവർക്ക് അപ്രാപ്യമായ സ്വപ്‌നങ്ങള്‍ മാത്രം. വിശപ്പിനെ ചെറുത്തുനില്ക്കാന്‍ സ്ഥിരവരുമാനവും, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുമെന്ന ഇവരുടെ സ്വപ്നം ഏതു സാഹചര്യത്തിലും നീതീകരിക്കാവുന്നവ തന്നെയല്ലേ?
അർഹിക്കുന്ന ആനുകൂല്യങ്ങൾ അല്ലെങ്കിൽ അവകാശങ്ങൾ
അത് നൽകുന്നവർ തന്നെ നിരാകരിക്കുമ്പോൾ നിസ്സഹായരായി പകച്ചുനില്ക്കേണ്ടി വന്ന ഒരു
കൂട്ടം മനുഷ്യരോട് മറുപടികളില്ലാതെ, പൂർത്തീകരിക്കാനാവാത്ത
വാഗ്ദാനം നല്കി മടങ്ങുമ്പോൾ ഇതിനൊരു മാറ്റം വരുത്തുമെന്ന് മനസ്സാലെ
ഉറപ്പിച്ചിരുന്നു. സാമൂഹ്യബോധം കൂടുതലുള്ള ഒരു
ചങ്ങാതിയുടെ അടുത്ത് ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ 'നടക്കുന്ന
കാര്യം വല്ലതും പറഞ്ഞുകൂടെ' എന്ന മറുചോദ്യം ഞാന്‍
പ്രതീക്ഷിച്ചതായിരുന്നില്ല. എന്നാല്‍ ബന്ധപ്പെട്ട
അധികാരികളോട് തന്നെ നേരിട്ട് (അതും അനൗപചാരികമായി!!) ചോദിച്ചറിയാം എന്നുവച്ചപ്പോള്‍ കിട്ടിയ മറുപടി "ഇതൊന്നും ഇവര്‍ നന്നാവണം എന്ന് ഉദ്ദേശിച്ചുചെയ്യുന്ന കാര്യങ്ങളല്ലല്ലോ. ഭൂമി വിതരണം ചെയ്യുന്ന മന്ത്രിമാര്ക്ക് മറ്റാരെക്കാളും നന്നായി അറിയാം
ഇത് കൊണ്ടൊന്നും ഇവര്‍ നന്നാവാന്‍ പോകുന്നില്ല എന്ന്. എല്ലാം
ഒരു പ്രഹസനം മാത്രമല്ലേ....എത്ര ശ്രമിച്ചാലും ഇതൊന്നും
നേരെയാവാന്‍ പോകുന്നില്ല."
ഭൂസമരങ്ങളൊന്നും
ഇവരുടെ പ്രശ്നങ്ങള്ക്ക് പ്രായോഗിക പരിഹാരങ്ങളാകുന്നില്ല. ഇടുക്കി ജില്ലയിലെ
കണ്ണംപടിയിലെ ആദിവാസികർഷകരെ മുൻപൊരിക്കൽ ജോലിയുടെ ഭാഗമായി കണ്ടുമുട്ടിയപ്പോൾ ഈ
പ്രശ്നങ്ങൾ അവരും ഉന്നയിച്ചിരുന്നു. എന്റെ മുൻപിൽ ചോദ്യ ചിഹ്നങ്ങളായി നില്ക്കുന്ന
ഈ പരമ്പരാഗത കർഷകതൊഴിലാളികൾ അർഹിക്കുന്ന ആനുകൂല്യങ്ങൾ നിഷേദിക്കപ്പെട്ടവരാണ്
വികസന പദ്ധതികൾ കുറച്ചുകൂടി സമഗ്രവും
പ്രായോഗികവും ആകേണ്ടിയിരിക്കുന്നു. ആരെ ഉദ്ദേശിച്ചാണോ ഈ
പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടുന്നത്, അവരുടെ സാഹചര്യം, സംസ്കാരം, പാരമ്പര്യം, പരമ്പരാഗത തൊഴിൽ തുടങ്ങിയവയെല്ലാം കണക്കിലെടുത്തായിരിക്കണം; പറിച്ചു നടലിനെക്കാളും പുനരധിവാസത്തെക്കാളും അവർക്കിണങ്ങുന്ന
വികസനമാതൃകകളാണ് ആവിഷ്കരിക്കേണ്ടിയിരിക്കുന്നത്; ഈ
പ്രക്രിയയിൽ അവരുടെ പങ്കാളിത്തവും താത്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതും
പ്രധാനമാണ്. നിലനില്‍ക്കുന്ന സാഹചര്യങ്ങളിൽ മെച്ചപ്പെട്ട
ജീവിതം നയിക്കുന്നതിന് ഉതകുന്നതാവണം നമ്മുടെ വികസനപദ്ധതികൾ. ഗോത്ര സംസ്കാരങ്ങളുടെ തനിമയും പാരമ്പര്യവും നിലനിർത്തിക്കൊണ്ട് തന്നെയാണ്
ഈ വിവേചനങ്ങൾ ഇല്ലാതാക്കപ്പെടേണ്ടത്. സാമൂഹ്യ ജീവികളായ
നമ്മുടെയൊക്കെ ചിന്തകളിലെ, ആശയങ്ങളിലെ, കാഴ്ചപ്പാടുകളിലെ പുരോഗമനപരമായൊരു മാറ്റം ഇവരെ സമൂഹത്തിന്റെ
മുഖ്യധാരയിലേക്ക് എത്തിക്കുവാൻ സഹായാകരമാകും. ഒരു
മാറ്റം, അതൊരു അനിവാര്യതയാണ്, അതെന്തുകൊണ്ട് എത്രയും നേരത്തെ ആയിക്കൂടാ??
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ
പുനരധിവസിപ്പിക്കപ്പെട്ട 'മുതുവാൻ' വിഭാഗത്തിലെ
ആദിവാസികളുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ. വനാവകാശ രേഖ
എന്ന ഉടമസ്ഥത തെളിയിക്കുന്ന രേഖ പലപ്പോഴും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്
ആധികാരിക രേഖയായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ അർഹിക്കുന്ന അവസരങ്ങളും
ആനുകൂല്യങ്ങളും ഇവർക്ക് നിഷേധിക്കപ്പെടുന്നു. ദാർശനികരുടെ
വിഭാവനത്തിലെ ചെറിയ വിള്ളലുകൾ സാരമായി ബാധിക്കുന്ന ഒരു ജനതയ്ക്കായ്
സമർപ്പിച്ചുകൊണ്ട് .....
Friday, 2 August 2013
മഴയോർമകൾ
കഴിഞ്ഞ ദിവസങ്ങളിലെന്നോ ഒരു വിശ്രമവേളയിൽ സഹൃദയയായൊരു സഹപ്രവർത്തക മഴകാണാൻ ക്ഷണിച്ചു... മഴ ഞങ്ങളുടെ രണ്ടാളുടെയും ഇഷ്ടകാഴ്ച ആയതിനാലും എത്ര കണ്ടാലും കൊണ്ടാലും മതിവരാത്ത കൊണ്ടും ഓഫീസിലെ ഒരു ഒഴിഞ്ഞ മൂലയിൽ തുറന്നിട്ട ജനാലയിലൂടെ മഴ നോക്കി ഏറെ നേരം ഞങ്ങൾ നിന്നു. കാറ്റിനൊപ്പം ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയെക്കുറിച്ച് അവൾ വാചാലയായി... കടലിലെ മഴ, കരയിലെ മഴ, പുഴയിലെ മഴ അങ്ങനെ എത്ര എത്ര മഴയോർമ്മകൾ..
ഓർമ്മകൾ പുറകിലേക്ക് പോകും തോറും മഴയങ്ങനെ നിർത്താതെ പെയ്യുകയാണ്. വീടിനു മുൻപിലെ ഇളം തിണ്ണയിൽ മഴനോക്കി നില്ക്കുന്ന മൂന്നുവയസുകാരിയുടെ പെറ്റിക്കോട്ട് മുഴുവൻ നനഞ്ഞു കുതിർന്നിരിക്കുന്നു... എങ്കിലും ഉത്സാഹം ഓടിറമ്പിലൂടെ ഒഴുകിയെത്തുന്ന മഴകാണാനാണ്.., ഒളിച്ചും പതുങ്ങിയും മഴയത്ത് കളിക്കുവാനാണ്. അമ്മയുടെയോ അച്ചമ്മയുടെയോ ഉച്ചത്തിലുള്ള ശകാരം കേൾക്കുമ്പോൾ ഇറയത്തുനിന്നും അവൾ ഓടി നടുമുറിയുടെ ഇരുളിൽ ഒളിക്കുന്നു...
പിന്നെ മഴയുടെ കൈ പിടിച്ചു പള്ളിക്കൂടത്തിന്റെ പടികൾ കയറിയത്.... പരിചിതമല്ലാത്ത വഴിയിലൂടെ അച്ഛന്റെ കയ്യും പിടിച്ച് കുടയിലിറ്റു വീഴുന്ന മഴത്തുള്ളികൾ കറക്കി തെറുപ്പിച്ച് നിറഞ്ഞൊഴുകുന്ന തോടുകളും വയൽവരമ്പുകളും കടന്നു, പെയ്ത്തു വെള്ളത്തിൽ കാലുകൾ കഴുകി വിദ്യാലയത്തിന്റെ പടി ആദ്യമായ് ചവിട്ടിയത്. ഒന്നാം ക്ലാസ്സിലിരുത്തി അച്ഛൻ യാത്ര പറയുമ്പോഴും കണ്ണുകൾ സ്കൂൾ മുറ്റത്താഞ്ഞു പതിക്കുന്ന മഴവെള്ളത്തിലായിരുന്നു. മുറ്റത്തെ വലിയ വാകയിൽ നിന്നും പൊഴിഞ്ഞ പൂക്കൾ മുങ്ങിയും പൊങ്ങിയും ഒഴുകി നടക്കുമ്പോൾ ആചാരം പോലുള്ള പതിവ് കരച്ചിലും അവൾ മറന്നു.
അക്ഷരങ്ങളും വാക്കുകളും കൂട്ടി വായിക്കാൻ പഠിച്ച നാൾ മുതൽ മനസ്സിൽ മായാതുള്ള ചിത്രമാണ് മഴയത്ത് വെള്ളം പൊങ്ങി മുറ്റത്തെത്തുന്നതും വെള്ളം മൂടി കിടക്കുന്ന കമുകിൻ തോട്ടത്തിലൂടുള്ള ചങ്ങാട യാത്രയും... മലമ്പ്രദേശത്തെ കുന്നിൻ മുകളിലുള്ള വീടിന്റെ മുറ്റത്ത് എങ്ങനെ വെള്ളം പൊങ്ങാൻ? വായിച്ചു കൂട്ടിയ ബാലസാഹിത്യ മാസികയിലെ ആ ഒരു രംഗം ഇന്നും നടക്കാത്ത സ്വപ്നമായി തുടരുന്നു. അല്ലെങ്കിലും വീടിനു മുൻപിൽ കമുകിൻ തോട്ടമല്ലല്ലോ, ഇടതൂർന്ന റബ്ബർ മരങ്ങൾക്കെങ്ങനെ കമുകാകാൻ കഴിയും.
അവളേക്കാൾ വേഗത്തിൽ വളർന്നത് ഒരുപക്ഷെ അവളുടെ അലസതയാവാം .... ഇടിവെട്ടി മഴപെയ്യുന്ന,തണുപ്പുള്ള കർക്കിടക ദിനരാത്രങ്ങളിൽ മൂടിപ്പുതച്ച് സ്വപ്നം കാണാൻ അവൾ ഇഷ്ട്പ്പെട്ടതും അതുകൊണ്ടായിരിക്കാം. തലപോലും പുറത്തേക്കിടാൻ മടിച്ചു, ഴകേട്ടു കിടക്കുമ്പോൾ ചിന്തകൾ കുത്തിയൊഴുകുന്ന മഴവെള്ളം പോലെ മെലിഞ്ഞും പരന്നും ഒഴുകി. മധ്യവേനലവധിക്കാലത്ത് പണിയില്ലാതെ മടിപിടിച്ചിരിക്കുന്ന വൈകുന്നേരങ്ങളിൽ മാനത്തുനിന്നും തട്ടും മുട്ടും കേട്ടുതുടങ്ങുമ്പോഴേയ്ക്കും മുറ്റത്തേയ്ക്കുള്ള പടികളിൽ മഴകാത്തിരുന്ന ദിവസങ്ങൾ മറവിക്കുമപ്പുറമാണ്. പടിഞ്ഞാറൻ മലകളിൽ നിന്നും അലറിക്കിതച്ചെത്തുന്ന കാറ്റ് ഒരൊറ്റ മാമ്പഴം പോലും വെറുതെ വിടില്ല... മാമ്പഴം പോലെ തന്നെ തൊടിയിലെ ഉണങ്ങിയ തെങ്ങോലകളും, റബ്ബർകായ്കളും, ചാമ്പകായ്കളും എന്ന് വേണ്ടാ കാറ്റിൽ കായ്കളോ, ഇലകളോ പൂക്കളോ പൊഴിയ്ക്കാത്ത ഒരൊറ്റ മരം പോലുമുണ്ടാവില്ല.. ഒടുവിൽ കാറും കോളുമടങ്ങി മഴ പിൻവാങ്ങുമ്പോൾ ചങ്ങാതിമാരോടൊപ്പം മരങ്ങൾ നിർത്താതെ പെയ്യുന്നത് കാണാനും മഴ നനച്ച മണ്ണിൽ കളിക്കാനും എന്തൊരു ഉത്സാഹമായിരുന്നു . മഴയിൽ കുളിച്ചു സുന്ദരിയായി നില്ക്കുന്ന ചെമ്പക പൂക്കൾ ഇപ്പോഴും ഓർമകളിൽ മായാതുണ്ട്.
ഓർമ്മകൾ കുറച്ചു കൂടി മുൻപോട്ട് കുതിക്കുമ്പോൾ തെളിയുന്ന നാട്ടിടവഴികൾ... സ്കൂൾ വിടുമ്പോഴൊന്നും മഴയുടെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല , പെട്ടന്ന് എവിടുന്നോ മാനം പിളർന്നു മഴത്തുള്ളികൾ വഴിയാകെ നനച്ചു .... കുട കൈയ്യിലില്ലാതെ, തോട്ടിറമ്പിലെ ചേമ്പില കുടയാക്കി മഴ നനഞ്ഞത് മറ്റൊരു മഴയോർമ്മ.... നഞ്ഞ ബാഗുമായി വീട്ടിലെത്തുമ്പോൾ മഴ ഓർമകളിൽ മാത്രമവശേഷിപ്പിച്ചു എന്റെ പ്രിയ ചെമ്പകത്തെ....
ഓർമകളിൽ വീണ്ടും മഴക്കാലങ്ങൾ അനവധി. മഴപെയ്തു തോർന്നപ്പോൾ വഴിയിലെ കുഴികളിൽ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ പേനയുടെ നിബ് ഊരി മഷികലക്കുന്ന രണ്ടു കുട്ടികൾ... ഇളവെയിലത്ത് വെള്ളത്തിനു മുകളിൽ ഏഴുവർണങ്ങളിൽ തെളിയുന്ന വിസ്മയ പ്രപഞ്ചം. ഓർമകൾക്ക് മാത്രമുള്ള, പഴകിയ, ആർദ്രമായൊരു ഗന്ധം പേറുന്ന ഗൃഹാതുരതസ്മരണകൾ ... കാലത്തിനൊപ്പം വഴികളും മാറുന്നു, കുട്ടികളുടെ മുഖം മാറുന്നു, ഒപ്പം മഴയും മഴയോർമകളും...
ഒരുപക്ഷെ ആ നാട്ടിലെ മഴയുടെ മാത്രം പ്രത്യേകതയാകാം , മഴ പെയ്യുക നാല് വശങ്ങളിൽ നിന്നുമാണ്..തുള്ളിക്കൊരുകുടം കണക്കെ മഴ വന്നു കുന്നുകളെയും താഴ്വാരങ്ങളെയും പൊതിയും....മഴയ്ക്കൊപ്പം എപ്പോഴും നേരിയ മഞ്ഞിന്റെ ആവരണം ഉണ്ടാകും.കുന്നിൻ ചരുവുകളിൽ മഴപെയ്യുന്നത് നോക്കിനിന്ന, പിന്നെ കുടമാറ്റി മഴയെ പ്രണയിച്ച 16 കാരി. സ്കൂൾ മുറ്റത്തെ നനഞ്ഞ കാൽപാടുകളിൽ നിന്ന് പ്രിയപ്പെട്ടവന്റെതുമാത്രം തിരഞ്ഞുപിടിച്ച് അതിനു മുകളിൽ ചവിട്ടി നടന്നവൾ...സ്കൂളിൽ എത്തുമ്പോൾ യൂണിഫോമും പുസ്തകങ്ങളും നനഞ്ഞിട്ടുണ്ടാവും.... പറയാതെ പോയ, മനസ്സിലൊളിപ്പിച്ച പ്രണയത്തെക്കാൾ മധുരമാണ് ആ മഴയ്ക്ക് .നീണ്ട സ്കൂൾ കെട്ടിടത്തിന്റെ ഓടിനുമുകളിൽ പെയ്യുന്ന മഴയെയെന്ന വ്യാജേന നോക്കിയിരുന്നത് ആരെയായിരുന്നു? മുറ്റത്തെ വാകയെയോ, മഴയെയോ.. അതോ...? രാത്രിയിൽ തുറന്നിട്ട ജാലകപടിയിൽ കത്തിച്ചുവച്ച മെഴുകുതിരി വെളിച്ചത്തിൽ മഴ പിന്നെയും പെയ്തു....
കാട്ടിലെ മഴ.... തണുത്ത കടൽക്കാറ്റേറ്റ് മഴ മേഘങ്ങൾ പെയ്യാൻ വെമ്പി നിൽക്കുന്നു. കാടിരുണ്ടു... കാടിനുമുകളിൽ മഴയൊരനുഭവമായി പെയ്തിറങ്ങി... മഴകണ്ട്... മഴകൊണ്ട് കാടിനുള്ളിൽ തനിച്ചൊരു പെണ്‍കിടാവും... മഴയത്തു പൊഴിയുന്ന ഗുൽമോഹർ ഇതളുകൾ കാറ്റിൽ ശലഭങ്ങളെപോലെ പറക്കുന്നു. കത്തി ജ്വലിക്കുന്ന സൂര്യന്റെ വറുതിയിൽ നിന്നും ചൂടിൽ നിന്നും രക്ഷപെടാൻ സ്വർഗതുല്യമായിരുന്നു ആ മഴ... ചെറിയ നഷ്ടബോധത്തോടെ, വേദനയോടെ, കാടിനുള്ളിലെ ഒറ്റയടിപാതയിൽ ആരുടെയോ കാല്പാടുകൾ അവൾ തിരഞ്ഞു...
മഴ എരിയുന്ന ജീവിതയാഥാര്ത്യങ്ങളിളിലൊരു നനുത്ത സാന്ത്വനമായി; വേദനകളെല്ലാം മഴയോടൊപ്പം പെയ്തൊഴിയുകയായിരുന്നു. ഓരോ മഴയിലും പതിവ് തെറ്റാതെത്തുന്ന ഒരു സന്ദേശമുണ്ട് "കൊച്ചെ..ഇവിടെ മഴപെയ്യുന്നു.. നീയെവിടെയാണ്? ഇങ്ങുപോരെ... ഇവിടെ ഞാനുണ്ട്, മഴയുണ്ട്, കട്ടൻ ചായയുണ്ട്, അഷ്ടപദിയുണ്ട്... നമുക്കീ മഴ ഇവിടെ നനയാം" പിരിയാത്ത സഹയാത്രികയുടെ ഹൃദയത്തിന്റെ ഭാഷ... ഓരോ മഴ കാണുമ്പോഴും അവളെ ഓർക്കുന്ന കുറച്ചു ചങ്ങാതിമാർ... അവരോടൊപ്പം മഴയത്തുള്ള യാത്രകൾ അവളുടെ സ്വപ്നങ്ങളായിരുന്നു... അലസത പുതയ്ക്കുന്ന വൈകുന്നേരങ്ങളിൽ മഴയുടെ കൂട്ടുമായി ലക്ഷ്യമില്ലാത്ത യാത്രകൾ... ചിലപ്പോൾ നാട്ടിൻപുറത്തെ ചായക്കടകളിലും പുഴയോരങ്ങളിലും അവസാനിക്കുന്നവ. നനഞ്ഞു കുതിർന്നു തിരിച്ചെത്തുമ്പോൾ ലോകം കീഴടക്കിയ സന്തോഷം.
ജോലിത്തിരക്കിനും തൊഴിലില്ലായ്മയ്ക്കും ഇടയിൽ നട്ടം തിരിയുമ്പോൾ മഴകാണാൻ ക്ഷണിക്കുന്നൊരു കൂട്ടുകാരി... മഴയെ അവളെക്കാളധികം സ്നേഹിക്കുന്നവൾ , ഇടയ്ക്കെപ്പോഴോ ഗദ്ഗദം മുറിച്ച വാക്കുകൾ കൊണ്ടവൾ ചോദിച്ചു ' ഇടിവെട്ടി മഴപെയ്യുന്ന കർക്കിടക രാത്രിയിൽ ഏതോ തെരുവിൽ തനിച്ചായിപ്പോയ പെണ്‍കുട്ടിയുടെ ഭയം തനിക്കറിയുമോ...?' ആ ഭയവും വിഹ്വലതയും അവളെക്കാൾ മറ്റാർക്കാണ് മനസിലാവുക?
"ഇടവമാസ പെരുംമഴ പെയ്ത രാവിൽ കുളിരിനു കൂട്ടായ് ഞാൻ നടന്നു,
ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞിന്റെ തേങ്ങലെൻ കാതിൽ പതിഞ്ഞു'
സ്വപ്‌നങ്ങൾ സ്വപ്‌നങ്ങൾ മാത്രമായ് അവശേഷിച്ചപ്പോൾ ജീവിത വഴിയിൽ കൂരിരുട്ടിൽ , രാത്രിയിലെ ഇടിവെട്ടി പെയ്യുന്ന മഴയിൽ തനിച്ചായവളാണല്ലോ അവളും...
ഓർമകൾക്ക് വിരാമമിട്ട് വീണ്ടും സഹപ്രവർത്തകയുടെ വാക്കുകൾ.." എടോ ..., നമ്മൾ ഇങ്ങനെ മഴകണ്ടു നിൽക്കുന്നതിനെക്കുറിച്ചു താൻ എഴുതുമോ? സായാഹ്നങ്ങളിൽ കടലിൽ മഴപെയ്യുന്നത് നോക്കിയിരുന്ന ദിവസങ്ങളെക്കുറിച്ചവൾ ഓർത്തു... ഞാനത് സ്വപ്നം കണ്ടു. മഴ തോർന്നു തുടങ്ങിയിരുന്നു അപ്പോഴേക്കും. എനിക്കും അവള്ക്കും പിന്നെ പേരറിയാത്ത ഒരുപാട് പേർക്കും മഴ ഇങ്ങനെയൊക്കെ ആണ് , ഓർമകളും സ്വപ്നങ്ങളും വേദനകളും സാന്ത്വനങ്ങളുമാണ് ... അതുകൊണ്ട് തന്നെ തീവ്രമായി ഞങ്ങൾ മഴയെ പ്രണയിക്കുന്നു... കാത്തിരിക്കുന്നു.
Thursday, 4 July 2013
യാത്ര
തനിച്ചുള്ള യാത്രകൾ എന്തെങ്കിലുമൊക്കെ ഓർമ്മകൾ സമ്മാനിക്കാതിരിക്കാറില്ല.....ഇ ന്നലത്തെ യാത്രയിൽ എന്നിൽ വിസ്മയം നിറച്ചത് ഒരാറുവയസുകാരി പെണ്‍കുട്ടിയാണ്...
പതിവുപോലെ ബസിലെ ജനാലക്കരികിൽ സ്ഥാനം പിടിച്ചിരുന്നു പാട്ടുകേള്ക്കുകയും ചിന്തകളിൽ വ്യപരിക്കുകയും ചെയ്ത എനിക്കറിയില്ല അവളെ പ്പോഴാണ് അരികിൽ വന്നിരുന്നതെന്ന്....ചിന്തകൾ കാടുകയറി തുടങ്ങിയപ്പോൾ ഏറെക്കാലമായി വിളിക്കാതിരുന്ന പഴയൊരു സഹയാത്രികയെ കാണണമെന്നു തോന്നി... ഫോണ്‍ ചെയ്തു പറഞ്ഞ ആദ്യ വാചകം "ഈ നിമിഷത്തിൽ തന്നെ കാണണമെന്ന് ഭ്രാന്തമായി തോന്നുന്നു" എന്നായിരുന്നു... അത് കേട്ടിട്ടാവം അവളെന്നെ ഒന്ന് നോക്കി... ഞാനാകട്ടെ പഴയ ചങ്ങാതിയുടെ വിശേഷങ്ങൾ തിരക്കുന്ന തിരക്കിലും... ബസ് കാട്ടിനുള്ളിലേക്ക് കയറിയപ്പോൾ മൊബൈലിന്റെ റേഞ്ച് കുറഞ്ഞു തുടങ്ങി...തന്റെ നിറഞ്ഞ ചിരിയുള്ള മുഖം എന്നും എനിക്ക് കാണണം എന്നുപറഞ്ഞു ഫോണ്‍ വച്ചപ്പോൾ അവളെന്റെ കയ്യിലൊന്നു തോണ്ടി ഏത് പാട്ടാണ് കേൾക്കുന്നതെന്ന് ചോദിച്ചു..."പോകയായി വിരുന്നുകാരാ.പെയ്തൊഴിഞ്ഞതു മാതിരി " എന്നുപറയാൻ ഞാൻ മടിച്ചു.. തിടുക്കത്തിൽ പാട്ടുമാറ്റി ഞാൻ എന്റെ ഹെഡ്സെറ്റ് അവൾക്ക് നേരെ നീട്ടി... പെട്ടന്നായിരുന്നു അവളുടെ നിഷ്കളങ്കമായ ചോദ്യം " ആരെയാ ഇപ്പോൾ വിളിച്ചത്...??കൂട്ടുകാരിയെ എന്ന ഒറ്റവാക്കിൽ ഞാൻ മറുപടി ഒതുക്കി...
ബസ് കാടിനുള്ളിലൂടെ ചാഞ്ഞും ചരിഞ്ഞും ഇഴഞ്ഞും വലിഞ്ഞും നീങ്ങി... അവളും ഞാനുമൊഴികെയുള്ള യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു..വൈകാതെ വന്നു അവളുടെ അടുത്ത ചോദ്യം .." എല്ലാരും ഉറങ്ങുകയാ ചേച്ചിയെന്താ ഉറങ്ങാത്തത്...?
ചേച്ചിക്ക് പാട്ടുകേൾക്കാൻ ഇഷ്ടമായതുകൊണ്ട് എന്ന് മറുപടിപറഞ്ഞു ഞാൻ അവളെ നോക്കി ചിരിച്ചു....അവൾ കേള്ക്കാൻ കൊതിച്ച പാട്ടുകളൊന്നും എന്റെ കൈവശമുണ്ടായിരുന്നില്ല ..
പെട്ടന്നാണവൾ കാടിന്റെ ഭംഗിയെക്കുറിച്ച് വാചാലയായത്.. വഴിയോരത്തുള്ള വെള്ളച്ചാട്ടങ്ങളെയും, പൂക്കളേയും, അരുവികളെയും മലകളെയുമൊക്കെകുറിച്ചവൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു...അവളുട െ പലചോദ്യങ്ങൾക്കും എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ കുഴങ്ങി..എന്തുകൊണ്ടാണ് കുരങ്ങന്മാരുടെ വീടിരിക്കേണ്ട കാട്ടിലൂടെ നമ്മൾ വഴികൾ ഉണ്ടാക്കിയത്? എന്തിനാ വെള്ളച്ചാട്ടങ്ങൾ മെലിഞ്ഞു പോയത്? കാടിനുള്ളിലെ ജീവികൾക്കവശ്യമായ ഭക്ഷണം ലഭിക്യോ? സംശയങ്ങൾ തീരുന്നില്ല..മടിയിലിരുത്തി കാടിനെക്കുറിച്ച് കഥകൾ പറഞ്ഞു കൊടുത്തും കുരങ്ങന്മാരെ കാണിച്ചുകൊടുത്തും ഞാൻ കഴിയുന്നത്ര അവളുടെ ചോദ്യങ്ങൾക്കുത്തരം നല്കാൻ ശ്രമിച്ചു... മണിക്കൂറുകൾ കഴിഞ്ഞത് ഞാനോ അവളോ അറിഞ്ഞില്ല...
ഞങ്ങളുടെ സംസാരം കേട്ടുണർന്ന അവളുടെ ഒപ്പമുള്ള പ്രായമുള്ള സ്ത്രീ ചോദിച്ചു" നിന്റെ നാവു വേദനിക്കുന്നില്ലേ?" ഒരു ചിരിയോടെ അവളാ ചോദ്യത്തെ നേരിട്ടു ....ഇറങ്ങാനുള്ള സ്ഥലമെത്തിയപ്പോൾ വീണ്ടും കാണാം എന്ന് പറഞ്ഞു അവൾ യാത്ര ചോദിച്ചു...കൈയിലുണ്ടായിരുന്ന ചോക്ലേറ്റ് ഞാനവൾക്ക് നേരെ നീട്ടി.. മടികൂടാതെ അതും വാങ്ങിയവൾ ചിരിയോടെ ഇറങ്ങിപ്പോയി.... അതോടെ എന്റെ യാത്ര വിരസമായി...
കാട് കാണുമ്പോൾ, പൂമ്പാറ്റകളെ കാണുമ്പോൾ, പുഴകൾ കാണുമ്പോൾ അവളുടെ കണ്ണുകളിലെ വിസ്മയവും സന്തോഷവുമെല്ലാം വിവരിക്കാനാവുന്നതിനും അപ്പുറത്തായിരുന്നു...കൂട്ടിയും കുറച്ചും ചിന്തിച്ച് വിഷാദത്തിലേക്ക് വഴുതി വീണു തുടങ്ങിയ എന്നെ ഒരു ചോദ്യത്തിലൂടവൾ തിരികെ കൊണ്ട് വന്നു...അവളുടെ കണ്ണുകളിലൂടെ ഞാൻ കുറച്ചുനേരമീ ലോകത്തെ നോക്കികണ്ടു..
കുറെ സമയമെടുത്തു എനിക്കവളുടെ പേരുപോലും അറിയില്ലല്ലോ എന്ന് ഓർത്തെടുക്കാൻ .....എതെങ്കിലുമൊക്കെ യാത്രകളിൽ എവിടെയെങ്കിലുമൊക്കെ വച്ച് ഞാനവളെ വീണ്ടും കണ്ടുമുട്ടിയേക്കാം ...ഒരുപക്ഷെ തിരിച്ചറിയാൻ കഴിയില്ലെന്നു മാത്രം...
എങ്കിലും കുഞ്ഞേ... നിന്റെ കണ്ണുകളിൽ പ്രതിഫലിച്ച ലോകത്തോടുള്ള സ്നേഹത്തിനു, കാണുന്നതെന്തിലും വിസ്മയം തിരയുന്ന നിന്റെ മനസിനോട് ഞാനേറെ കടപ്പെട്ടിരിക്കുന്നു...എന്നുമി തുപോലെ ചിരിച്ചുല്ലസിച്ച് സന്തോഷവതിയായി ഉള്ളിലെ നന്മയും സ്നേഹവും മറ്റുള്ളവരിലേക്ക് പകരാൻ നിനക്ക് കഴിയട്ടെ... നിറഞ്ഞമനസ്സോടെ നന്മകൾ മാത്രം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ...
പതിവുപോലെ ബസിലെ ജനാലക്കരികിൽ സ്ഥാനം പിടിച്ചിരുന്നു പാട്ടുകേള്ക്കുകയും ചിന്തകളിൽ വ്യപരിക്കുകയും ചെയ്ത എനിക്കറിയില്ല അവളെ പ്പോഴാണ് അരികിൽ വന്നിരുന്നതെന്ന്....ചിന്തകൾ കാടുകയറി തുടങ്ങിയപ്പോൾ ഏറെക്കാലമായി വിളിക്കാതിരുന്ന പഴയൊരു സഹയാത്രികയെ കാണണമെന്നു തോന്നി... ഫോണ്‍ ചെയ്തു പറഞ്ഞ ആദ്യ വാചകം "ഈ നിമിഷത്തിൽ തന്നെ കാണണമെന്ന് ഭ്രാന്തമായി തോന്നുന്നു" എന്നായിരുന്നു... അത് കേട്ടിട്ടാവം അവളെന്നെ ഒന്ന് നോക്കി... ഞാനാകട്ടെ പഴയ ചങ്ങാതിയുടെ വിശേഷങ്ങൾ തിരക്കുന്ന തിരക്കിലും... ബസ് കാട്ടിനുള്ളിലേക്ക് കയറിയപ്പോൾ മൊബൈലിന്റെ റേഞ്ച് കുറഞ്ഞു തുടങ്ങി...തന്റെ നിറഞ്ഞ ചിരിയുള്ള മുഖം എന്നും എനിക്ക് കാണണം എന്നുപറഞ്ഞു ഫോണ്‍ വച്ചപ്പോൾ അവളെന്റെ കയ്യിലൊന്നു തോണ്ടി ഏത് പാട്ടാണ് കേൾക്കുന്നതെന്ന് ചോദിച്ചു..."പോകയായി വിരുന്നുകാരാ.പെയ്തൊഴിഞ്ഞതു മാതിരി " എന്നുപറയാൻ ഞാൻ മടിച്ചു.. തിടുക്കത്തിൽ പാട്ടുമാറ്റി ഞാൻ എന്റെ ഹെഡ്സെറ്റ് അവൾക്ക് നേരെ നീട്ടി... പെട്ടന്നായിരുന്നു അവളുടെ നിഷ്കളങ്കമായ ചോദ്യം " ആരെയാ ഇപ്പോൾ വിളിച്ചത്...??കൂട്ടുകാരിയെ എന്ന ഒറ്റവാക്കിൽ ഞാൻ മറുപടി ഒതുക്കി...
ബസ് കാടിനുള്ളിലൂടെ ചാഞ്ഞും ചരിഞ്ഞും ഇഴഞ്ഞും വലിഞ്ഞും നീങ്ങി... അവളും ഞാനുമൊഴികെയുള്ള യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു..വൈകാതെ വന്നു അവളുടെ അടുത്ത ചോദ്യം .." എല്ലാരും ഉറങ്ങുകയാ ചേച്ചിയെന്താ ഉറങ്ങാത്തത്...?
ചേച്ചിക്ക് പാട്ടുകേൾക്കാൻ ഇഷ്ടമായതുകൊണ്ട് എന്ന് മറുപടിപറഞ്ഞു ഞാൻ അവളെ നോക്കി ചിരിച്ചു....അവൾ കേള്ക്കാൻ കൊതിച്ച പാട്ടുകളൊന്നും എന്റെ കൈവശമുണ്ടായിരുന്നില്ല ..
പെട്ടന്നാണവൾ കാടിന്റെ ഭംഗിയെക്കുറിച്ച് വാചാലയായത്.. വഴിയോരത്തുള്ള വെള്ളച്ചാട്ടങ്ങളെയും, പൂക്കളേയും, അരുവികളെയും മലകളെയുമൊക്കെകുറിച്ചവൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു...അവളുട
ഞങ്ങളുടെ സംസാരം കേട്ടുണർന്ന അവളുടെ ഒപ്പമുള്ള പ്രായമുള്ള സ്ത്രീ ചോദിച്ചു" നിന്റെ നാവു വേദനിക്കുന്നില്ലേ?" ഒരു ചിരിയോടെ അവളാ ചോദ്യത്തെ നേരിട്ടു ....ഇറങ്ങാനുള്ള സ്ഥലമെത്തിയപ്പോൾ വീണ്ടും കാണാം എന്ന് പറഞ്ഞു അവൾ യാത്ര ചോദിച്ചു...കൈയിലുണ്ടായിരുന്ന ചോക്ലേറ്റ് ഞാനവൾക്ക് നേരെ നീട്ടി.. മടികൂടാതെ അതും വാങ്ങിയവൾ ചിരിയോടെ ഇറങ്ങിപ്പോയി.... അതോടെ എന്റെ യാത്ര വിരസമായി...
കാട് കാണുമ്പോൾ, പൂമ്പാറ്റകളെ കാണുമ്പോൾ, പുഴകൾ കാണുമ്പോൾ അവളുടെ കണ്ണുകളിലെ വിസ്മയവും സന്തോഷവുമെല്ലാം വിവരിക്കാനാവുന്നതിനും അപ്പുറത്തായിരുന്നു...കൂട്ടിയും
കുറെ സമയമെടുത്തു എനിക്കവളുടെ പേരുപോലും അറിയില്ലല്ലോ എന്ന് ഓർത്തെടുക്കാൻ .....എതെങ്കിലുമൊക്കെ യാത്രകളിൽ എവിടെയെങ്കിലുമൊക്കെ വച്ച് ഞാനവളെ വീണ്ടും കണ്ടുമുട്ടിയേക്കാം ...ഒരുപക്ഷെ തിരിച്ചറിയാൻ കഴിയില്ലെന്നു മാത്രം...
എങ്കിലും കുഞ്ഞേ... നിന്റെ കണ്ണുകളിൽ പ്രതിഫലിച്ച ലോകത്തോടുള്ള സ്നേഹത്തിനു, കാണുന്നതെന്തിലും വിസ്മയം തിരയുന്ന നിന്റെ മനസിനോട് ഞാനേറെ കടപ്പെട്ടിരിക്കുന്നു...എന്നുമി
Subscribe to:
Posts (Atom)